കാലം മാറുകയാണ്, ഒപ്പം ജോലികളും; ഏറ്റവും ഡിമാന്റുള്ള ഫ്രീലാൻസ് ജോലികളെ പരിചയപ്പെടുത്താം

Web Desk   | Asianet News
Published : May 07, 2020, 12:14 PM ISTUpdated : May 07, 2020, 12:16 PM IST

രാവിലെ ഓടിപ്പാഞ്ഞ് ഓഫീസിൽ പോയി അവിടുന്ന് തിരികെ ഓടി വീട്ടിലെത്തി... അത്തരം കാലമൊക്കെ പതിയെ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. കാലത്തിനൊപ്പം ഓടാൻ തയ്യാറാണ് ഇന്നത്തെ യുവാക്കളും. വീട്ടിൽ ഇരുന്ന് വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന നിരവധിയാളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. സ്വന്തമായി ഒരു കംപ്യൂട്ടർ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് ഫ്രീലാൻസായി ജോലി ചെയ്യാം. എന്നാൽ അത്തരം ആഗ്രഹമുണ്ടെങ്കിലും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ ചുരുക്കമാണ്. ചില ഫ്രീലാൻസ് ജോലികളെ പരിചയപ്പെടുത്താം.

PREV
15
കാലം മാറുകയാണ്, ഒപ്പം ജോലികളും; ഏറ്റവും ഡിമാന്റുള്ള ഫ്രീലാൻസ് ജോലികളെ പരിചയപ്പെടുത്താം

ഡാറ്റ അനലിസ്റ്റ്: കമ്പ്യൂട്ടറുകളിലും വെബ്സൈറ്റുകളിലും സ്റ്റോര്‍ ചെയ്യപ്പെടുന്ന ഡാറ്റയെ എങ്ങനെ ബിസിനസിന് പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഇൻ്റര്‍നെറ്റിൻ്റെ വരവോടെയാണ് ഈ മേഖല ഇത്രയും വളര്‍ന്നത്. പലപ്പോഴും സ്റ്റാര്‍ട്ടപ്പുകൾ തന്നെയാണ് ഇത്തരം ഡാറ്റ അനാലിസിസിന് മുൻകൈയ്യെടുക്കുന്നത്. നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയിലുള്ളത്. 

25

ഓൺലൈൻ പെയ്ഡ് സര്‍വ്വേ: ചുരുങ്ങിയ സമയം കൊണ്ട് കാശുണ്ടാക്കാനാകുന്ന മികച്ച പദ്ധതികളിൽ ഒന്നാണ് ഓൺലൈൻ പെയ്ഡ് സര്‍വ്വേകൾ. ഫലപ്രദവും കാര്യക്ഷമവുമായ മാര്‍ക്കറ്റിങ് പ്ലാൻ കണ്ടെത്തുന്നതിന് വിവിധ ബ്രാൻഡുകൾ നടത്തുന്ന ഗവേഷണത്തിൻ്റെ ഭാഗമാണ് ഈ സര്‍വ്വേകൾ. ഓൺലൈനായി ഇത്തരം സര്‍വ്വേകളിൽ പങ്കെടുത്ത് നിങ്ങൾക്കും നേട്ടമുണ്ടാക്കാൻ സാധിക്കും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊന്നാണ് ഫ്രീലാൻസ് റൈറ്റിങ്. ഓരോ വാക്കിനുമാണ് ഇത്തരം സൈറ്റുകൾ പണം നൽകുന്നത്. മാത്രമല്ല, ചെയ്ത ജോലിക്ക് കാശ് ലഭിക്കുമോ എന്ന പേടിയും വേണ്ട. എല്ലാ ആഴ്ചയിലും പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രഡിറ്റ് ആവും.

35

ഫിനാൻഷ്യൽ അഡ്വൈസര്‍: ഒരു ഫ്രീലാൻസറിന് ചെയ്യാൻ കഴിയുന്ന കാര്യമാണോ ഫിനാൻഷ്യൽ അഡ്വൈസര്‍ എന്നാവും നിങ്ങളുടെ സംശയം. കമ്പനികൾക്കും വ്യക്തികൾക്കും അവരുടെ ധനകാര്യങ്ങളെ മാനേജ് ചെയ്യാൻ പലപ്പോഴും ആളുകളെ ആവശ്യമുണ്ടാവും. ഓരോ പദ്ധതികൾക്കും എത്ര പണം ചെലവാക്കണം, എങ്ങനെ ചെലവാക്കണം തുടങ്ങിയ ഉപദേശങ്ങളാണ് ഇക്കൂട്ടര്‍ നൽകുന്നത്. 

45

ബ്ലോ​ഗ് റൈറ്റിം​ഗ്: ഒരു പ്രത്യേക വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് എഴുതുകയും അതുവഴി കാശുണ്ടാക്കുകയും ചെയ്യാവുന്ന മികച്ച പാര്‍ട്ട് ടൈം ജോലിയാണ് ബ്ലോഗ് എഴുത്ത്. ഒരു ജോലി എന്നതിനുപരി എഴുതാൻ താത്പര്യമുള്ളവര്‍ക്ക് ഒരു ഹോബി കൂടിയാണ് ബ്ലോഗ് എഴുത്ത് എന്നു പറയാം. ഒരു വ്യക്തിഗത ബ്രാൻഡിംഗ് ആണ് ഇതുവഴി നിങ്ങൾ സ്വന്തമാക്കുന്നത്. മാത്രമല്ല, വളരെ കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ബ്ലോഗിങ് ആരംഭിക്കാനും സാധിക്കും.

55

കണ്ടൻ്റ് റൈറ്റിങ്: ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവര്‍ക്ക് വീട്ടിലിരുന്ന് കാശ് സമ്പാദിക്കാവുന്ന അവസരമാണ് കണ്ടൻ്റ് റൈറ്റിങ് നൽകുന്നത്. ഫ്രീലാൻസര്‍ എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ആദ്യം വരുന്നത് കണ്ടൻ്റ് റൈറ്റിങ് ആണ്. ദിവസവും ഓഫീസിൽ പോയി ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്ത് മടുക്കേണ്ട കാര്യം ഇക്കൂട്ടര്‍ക്ക് ഇല്ല. 
 
click me!

Recommended Stories