കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പൊതുപരീക്ഷകളും പ്രധാന പരീക്ഷകളും വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ് സി. പരീക്ഷതീയതികളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള സമയമുണ്ട്. പൊതുപരീക്ഷകളാണ് ഇപ്പോൾ പിഎസ്‍സി നടത്തിവരുന്നത്. പത്താം ക്ലാസ്, പ്ലസ്ടൂ, ബിരുദം അടിസ്ഥാനപ്പെടുത്തിയ എല്ലാ തസ്തികൾക്കും ഇപ്പോൾ പൊതുപരീക്ഷയുണ്ട്. അതേ സമയം പരീക്ഷയുടെ ഘടനക്കോ ചോദ്യങ്ങൾക്കോ മാറ്റമൊന്നും വരുന്നില്ല. കുറച്ചുകൂടി സമഗ്രമായ, ശ്രദ്ധയുള്ള പഠനം അത്യാവശ്യമാണ്.