Published : Sep 22, 2020, 09:53 AM ISTUpdated : Sep 22, 2020, 10:19 AM IST
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോയുടെ സംവിധാനത്തിൽ 1982 ൽ ഇറങ്ങിയ ചലച്ചിത്രമാണ് ഗാന്ധി. ഇതു നിർമ്മിക്കാനുള്ള ശ്രമം ഏതാണ്ട് 20 കൊല്ലം മുമ്പുതന്നെ അറ്റൻബറോ ആരംഭിച്ചിരുന്നു. ജോൺ ബ്രെയ്ലി തിരക്കഥാ രചനയും പണ്ഡിറ്റ് രവിശങ്കർ സംഗീത സംവിധാനവും നിർവഹിച്ച 'ഗാന്ധി'യിൽ മഹാത്മാഗാന്ധിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെൻ കിംഗ്സ്ലിയാണ്. കസ്തൂർബയായി വേഷമിട്ടത് രോഹിണി ഹത്തങ്കഡിയും.