ജെറ്റിനെ രക്ഷിക്കാൻ ലണ്ടൻ-ദുബായ് ബിസിനസ് കൂട്ടുകെട്ട് വരുന്നു, രണ്ടാം റാങ്കുകാരൻ വിമാനക്കമ്പനിക്ക് സംഭവിച്ചത്?

First Published Oct 18, 2020, 8:23 PM IST

ഒടുവിൽ ജെറ്റ് എയർവേസ് തിരിച്ചുവരുന്നു... പാപ്പരത്ത നടപടികൾക്ക് വിധേയമായ, ആദ്യത്തെ ഇന്ത്യൻ എയർലൈൻ കമ്പനിയായ ജെറ്റ് എയർവേസ് പതിനെട്ട് മാസങ്ങൾക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്നു. ശനിയാഴ്ച നടന്ന ഇ- വോട്ടിം​ഗിന് ശേഷം പുറത്തുവന്ന പ്രഖ്യാപനം ഇന്ത്യൻ വ്യവസായ ലോകത്തിന് ആശ്വാസം പകരുന്നതായിരുന്നു. കൽറോക്ക് ക്യാപിറ്റൽ, മുരാരി ലാൽ ജലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എയർലൈനിനെ പുനരുജ്ജീവിപ്പിക്കാനുളള പ്രവർത്തനങ്ങൾ. കൽറോക്ക് ക്യാപിറ്റൽ -മുരാരി ലാൽ ജലൻ സംയുക്ത കൺസോർഷ്യത്തിന്റെ പ്രമേയ പദ്ധതിക്ക് വായ്പാദാതാക്കളുടെ സമിതി കഴിഞ്ഞ ​ദിവസം പച്ചക്കൊടി നൽകി. 

18 മാസമായി നിർജീവ അവസ്ഥയിൽ തുടരുന്ന ഒരു എയർലൈൻ കമ്പനിയെ വീണ്ടും സജീവമാക്കുകയെന്ന ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ് കൽറോക്ക് ക്യാപിറ്റൽ -മുരാരി ലാൽ ജലൻ സംയുക്ത കൺസോർഷ്യം ഏറ്റെടുത്തിരിക്കുന്നത്.ജെറ്റ് എയർവേസിന്റെ റെസല്യൂഷൻ നടപടികൾക്ക് ഇനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. എൻസിഎൽടി അംഗീകാരം ലഭിച്ചുകഴിഞ്ഞാലും കടമ്പകൾ ഏറെയാണ്... സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയർലൈൻ പ്രവർത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമർപ്പിക്കണം. അവർ അപേക്ഷ പരിശോധിച്ച് ക്ലിയറൻസ് നൽകണം.
undefined
ഏറെ വിയർക്കേണ്ടി വരുംമാത്രവുമല്ല, പ്രധാന വിമാനത്താവളങ്ങളിലെ ജെറ്റ് എയർവേയ്സിന്റെ സ്ലോട്ടുകളും അതിന്റെ ട്രാഫിക് അവകാശങ്ങളും മറ്റ് വിമാനക്കമ്പനികൾക്ക് താൽക്കാലികമായി നൽകിയിരിക്കുകയാണ്. കമ്പനിയുടെ ഓപ്പറേറ്റിംഗ് പെർമിറ്റ് ഇപ്പോൾ പ്രവർത്തനരഹിതവുമാണ്, അത് സജീവമാക്കേണ്ടതുണ്ട്. കൂടാതെ പൈലറ്റുമാരുടെയും എഞ്ചിനീയർമാരുടെയും ലൈസൻസുകൾ പുതുക്കുകയും വേണം. ഇവയെല്ലാം ചാടിക്കടന്നാലും കൊവിഡ് -19 മൂലം വൻ പ്രതിസന്ധിയിലായ സിവിൽ വ്യോമയാന വ്യവസായ രം​ഗത്ത് സജീവമാകാൻ ജെറ്റിന് ഏറെ വിയർക്കേണ്ടി വരും !
undefined
25 വർഷത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയവിമാനക്കമ്പനിയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു.
undefined
തുടർന്ന് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുകയും, 2019 ഏപ്രില്‍ 18 നാണ് ജെറ്റ് എയര്‍വേസ് അവരുടെ വിമാനങ്ങളെല്ലാം താഴെയിറക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമയാന രം​ഗത്തെ ഞെട്ടിച്ച സംഭവമായിരുന്നു, ജെറ്റ് എയർവേസിന്റെ പതനം. 2019 ജൂണ്‍ 20 ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് വിമാനക്കമ്പനിയുടെ പാപ്പരത്ത നടപടിക്കു തുടക്കമിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളിലും ജീവനക്കാർക്കും പാട്ടക്കുടിശ്ശികയും അടക്കം ആകെ കടം 8,000 കോടിയിലധികം രൂപയായി അപ്പോഴേക്കും വളർന്നിരുന്നു.
undefined
300 രൂപ ശമ്പളക്കാരനിൽ നിന്ന് വിമാനക്കമ്പനി ഉടമയിലേക്ക്നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയര്‍വെയ്സ് കമ്പനിയുടെ സ്ഥാപകൻ. തന്റെ അമ്മാവന്‍ സേത് ചരണ്‍ദാസിന്റെ ട്രാവല്‍ ഏജന്‍സിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ല്‍ (അന്ന് 18 വയസ്സ് പ്രായം) 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005 ൽ എത്തിയപ്പോള്‍ 1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്കുയര്‍ന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. വ്യോമയാന വ്യവസായത്തെ സംബന്ധിച്ച പാഠങ്ങള്‍ ഇവിടെ നിന്നാണ് ഗോയല്‍ തന്നിലേക്ക് സ്വീകരിക്കുന്നത്.
undefined
1967 മുതൽ 1974 വരെയുളള കാലയളവിൽ നരേഷ് ​ഗോയലിന് തൊഴിൽപരമായി നിരവധി യാത്രകൾ നടത്താൻ അവസരം ലഭിച്ചു. ഈ ബിസിനസ് യാത്രകളിലെ പാഠങ്ങളാണ് 1974 ൽ ജെറ്റ് എയർ എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ അദ്ദേഹത്തിന് ആത്മ വിശ്വാസം നൽകിയത്. ഇന്ത്യയില്‍ സംരംഭങ്ങളും പങ്കാളിത്തവുമുളള വിദേശ വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, വില്‍പ്പന എന്നീ മേഖലകളില്‍ സഹായം നല്‍കുകയായിരുന്നു കമ്പനിയുടെ ബിസിനസ്. 1993 മെയ് അഞ്ചിന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കി ഗോയല്‍ ജെറ്റ് എയര്‍വേയ്സ് എന്ന കമ്പനി സ്ഥാപിച്ചു. തുടക്കത്തിൽ എയര്‍ ടാക്സി കമ്പനിയായിട്ടായിരുന്നു ജെറ്റ് എയർവേസിന്റെ വ്യോമയാന വ്യവസായത്തിലേക്കുളള പ്രവേശനം.
undefined
യൂറോപ്യൻ സംരംഭകൻ വരുന്നുയൂറോപ്യൻ സംരംഭകനായ ഫ്ലോറിയൻ ഫ്രിറ്റ്ഷാണ് കാൽറോക്ക് ക്യാപിറ്റൽ സ്ഥാപിച്ചത്. റെഡ് ക്രോസിൽ ഒരു പാരാമെഡിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്രിറ്റ്സ് പതിനാറാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ കമ്പനി ആരംഭിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം ഇലക്ട്രോ മൊബിലിറ്റി, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജ്ജം എന്നിവയിൽ നിക്ഷേപം നടത്തിവരുകയാണ്. 2008 ൽ ടെസ്‍ലയിലും അദ്ദേ​ഹം നിക്ഷേപം നടത്തിയിരുന്നു. ലണ്ടനാണ് കാൽറോക്ക് ക്യാപിറ്റലിന്റെ ആസ്ഥാനം.
undefined
റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ, പ്രത്യേക സാഹചര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാമ്പത്തിക ഉപദേശക, അസറ്റ് മാനേജുമെന്റ് കമ്പനിയാണ് കൽറോക്ക്. യുഎഇ, ഇന്ത്യ, റഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ്, മൈനിംഗ്, ട്രേഡിംഗ്, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്ന ദുബായ് ആസ്ഥാനമായുള്ള വ്യവസായി മുരാരി ലാൽ ജലനുമായി പങ്കാളികളായാണ് ജെറ്റ് എയർവേസ് സംരംഭത്തിന് അവർ എത്തുന്നത്.
undefined
click me!