സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന് ഉടമ; പരിശോധനയില്‍ കണ്ടെത്തിയത് 11,000 ലിറ്റര്‍ വ്യാജ സ്പിരിറ്റ്

Published : May 07, 2021, 09:24 AM ISTUpdated : May 07, 2021, 09:26 AM IST

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനം ഒമ്പത് ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിലിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസർ നിർമാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും അതിര്‍ത്തി കടത്തിയ കൊണ്ട് വന്ന സ്പിരിറ്റാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതിര്‍ത്തിയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വി ആർ രാഗേഷ്.  

PREV
113
സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന് ഉടമ; പരിശോധനയില്‍ കണ്ടെത്തിയത് 11,000 ലിറ്റര്‍ വ്യാജ സ്പിരിറ്റ്

കര്‍ണ്ണാടക അതിര്‍ത്തി കടത്തി മുത്തങ്ങ വഴി കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസിന്‍റെ പരിശോധന. 

213

മുത്തങ്ങയ്ക്കടുത്തുള്ള പൊൻ കുഴിയിൽ നിർത്തിയിട്ട നിലയില്‍ ശ്രദ്ധയില്‍പ്പെട്ട  വാഹനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 

313

കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് 52 ബാരല്‍ സ്പിരിറ്റ് കയറ്റിയ കണ്ടെയ്നര്‍ ലോറി, മുത്തങ്ങയ്ക്കടുത്ത് പൊന്‍കുഴിക്ക് സമീപത്തായി ആളില്ലാത്ത നിലയില്‍ കിടക്കുകയായിരുന്നു. 

413

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാരലുകള്‍ കണ്ടെത്തിയത്. ഇതേ സമയം വാഹന ഉടമ, ബാരലിലുള്ളത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 

513

എന്നാല്‍, വിശദമായ പരിശോധയില്‍ വാഹനത്തിലെ സ്പിരിറ്റ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റല്ലെന്ന് കണ്ടെത്തുകയായിരുന്നു. 

613
713

മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലേക്ക് അനധികൃത മദ്യം നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണ് ഇതെന്നാണ് എക്സൈസിന്‍റെ നിഗമനം. 

813

കേരളത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ വന്നതോടെ ഇതിന്‍റെ മറവിൽ അനധികൃത മദ്യ വിതരണം ശക്തമായെന്നും ഇതിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നുണ്ടെന്നും സൂചനകളുണ്ടായിരുന്നു. ഇത്തരത്തില്‍ എത്തിച്ചതാകാം ഇപ്പോള്‍ പിടികൂടിയ സ്പിരിറ്റെന്നും എക്സൈസ് കരുതുന്നു. 

913

ഇത്തരത്തിൽ വ്യാപകമായി കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്ന സംശയം ഉദ്യോഗസ്ഥർക്കുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.

1013

വാഹനവും സ്പിരിറ്റും നാളെ ബത്തേരി കോടതിയിൽ ഹാജരാക്കും. വാഹന ഉടമ അടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ സുജിത് ചന്ദ്രൻ പറഞ്ഞു.  

1113

കേരളത്തിന്‍റെ അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണ്ണാടകവും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൌണിലേക്ക് നീങ്ങിക്കഴിഞ്ഞു. കര്‍ണ്ണാടകയിലെ സ്ഥിതി അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1213

ഈയൊരവസ്ഥയിലും സംസ്ഥാന അതിര്‍ത്തി വഴി ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ യാതൊരു സുരക്ഷയുമില്ലാതെ ഇത്തരത്തില്‍ പ്രോട്ടോക്കോള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് മറ്റ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

1313

ഇത്രയേറെ ലിറ്റര്‍ അനധികൃത സ്പിരിറ്റ് പിടിച്ചതോടെ അതിര്‍ത്തി വഴിയുള്ള പരിശോധ കര്‍ശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു. ഇതോടെ അതിര്‍ത്തി വഴി കടന്ന് പോകുന്ന വാഹനങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധോയമാക്കും ഇത് ചരക്ക് ഗതാഗതം പോലുള്ള അവശ്യ സാധനങ്ങളുടെ സുഖമമായ വരവിനെ തടസപ്പെടുത്തും. 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'   #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories