ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ക്രിക്കറ്റ് മത്സരം; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് 13 റണ്‍സ്

First Published Feb 2, 2021, 10:37 AM IST

ഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനുവരി 31 ന് ഒരു രസകരമായ ക്രിക്കറ്റ് മത്സരം നടന്നു. ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരമായിരുന്നു അത്. നാഗ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് നടന്ന ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ‘ജഡ്ജസ് ഇലവൻ’ 138 റൺസ് നേടി. എന്നാൽ, വെറും 19.3 ഓവറിൽ ലക്ഷ്യം നേടിയ 'അഡ്വക്കേറ്റ്സ് ഇലവൻ’ മത്സരത്തില്‍ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത് 13 റണ്‍സ് നേടിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ രണ്ട് ഓവര്‍ എറിയുകയും 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തതായി ഒരു ഹൈക്കോടതി ബാർ അസോസിയേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. സിജെഐ ബോബ്ഡെയുടെ ജന്മനാടാണ് നാഗ്പൂർ. ലൈവ്  ലോയാണ് ക്രിക്കറ്റ് മത്സരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്‍റുകളാണ് ആളുകള്‍ കുറിച്ചിരിക്കുന്നത്. 

' ജഡ്ജിമാർ അഭിഭാഷകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് ഉചിതമല്ല, കാരണം ഇത് ജഡ്ജിമാരുമായി ക്രിക്കറ്റ് കളിക്കുന്ന അഭിഭാഷകർക്ക് ജഡ്ജിമാരുടെ സുഹൃത്തുക്കളാണെന്നും പരസ്യമായി പറയാന്‍ കഴിയുന്നു. അവർ ജഡ്ജിമാരുടെ സുഹൃത്തുക്കളാണെന്ന് പരസ്യമായി പറഞ്ഞാല്‍ അത് കേസില്‍ മികച്ച വിധി സംമ്പാദിക്കാനുള്ള അവസരമായി മാറും. ' എന്നാണ് അശോക് പാണ്ഡെയുടെ കുറിപ്പ്.
undefined
ദിനേശ് കസ്തെ എന്നയാളുടെ കമന്‍റ് ' ഇത് ബ്രീട്ടീഷ് രാജുമായി ഏറെ താതാത്മ്യപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും കർഷകർ മുതൽ യുവാക്കൾ വരെ കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോൾ. എന്നാൽ ബ്രിട്ടീഷുകാരുടെ പരമോന്നത ശക്തി അവരുടെ ദിവസങ്ങള്‍ ആസ്വദിച്ചിരുന്നു. ജനാധിപത്യം ജനങ്ങളുടേത് സിജെഐയല്ല .." എന്നായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )
undefined
മൈ ലോഡ് ... കോടതി എപ്പോൾ തുറക്കും ? ജിമ്മുകൾ, മൾട്ടിപ്ലക്സുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പൂർണ്ണ ശേഷിയിൽ ? എന്നായിരുന്നു യഷ് സിംഗ് എന്നയാളുടെ കുറിപ്പ്.
undefined
' മാസ്ക് ഇല്ല, കോവിഡ് ഇല്ല, ഒറ്റപ്പെടൽ ഇല്ല' എന്നായിരുന്നു നിഖിൽ സറഫിന്‍റെ കുറിപ്പ്.
undefined
അർജുൻ സമന്ത എഴുതിയത് " അമ്പയറുടെ തീരുമാനം മാറ്റിവച്ച് അദ്ദേഹം വീണ്ടും ബാറ്റിംഗ് ആരംഭിക്കണം. കാരണം 13 ഒരു നല്ല സംഖ്യയല്ല." എന്നായിരുന്നു. " ഹെൽമെറ്റ് ഇല്ലാതെ ക്രിക്കറ്റ് കളിക്കുന്നത് ഇത്തരമൊരു സുപ്രധാന തസ്തിക കൈവശമുള്ളയാൾക്ക് ഉചിതമല്ല." എന്ന ഉപദേശമായിരുന്നു അശോക് പാണ്ഡെ കുറിച്ചത്.
undefined
click me!