ഇവരാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിച്ച മികച്ച അഞ്ച് ഓപ്പണിംഗ് ജോഡികള്‍

First Published Apr 29, 2020, 3:26 PM IST

കെട്ടുറപ്പുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്മാണ് പലപ്പോഴും ഒരു ക്രിക്കറ്റ് ടീമിന്റെ നെടുംതൂണാകുന്നത്. അവരാണ് ഒരു വലിയ സ്‌കോറിന് വേണ്ട അടിത്തറ ഒരുക്കേണ്ടത്. ഓപ്പണര്‍മാര്‍ പരാജയപ്പെടുമ്പോള്‍ പിന്നീടുള്ളവര്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നത് മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്. മൂന്ന് ഓപ്പണിങ് ജോഡികള്‍ മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 5000 അല്ലെങ്കില്‍ അതില്‍ കൂടുതലോ റണ്‍സ് നേടിയിട്ടുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- സൗരവ് ഗാംഗുലി ജോഡിയാണ് ഏറ്റവും വിജയകരമായ ഓപ്പണര്‍മാരെന്ന് പറയാം. 1996 മുതല്‍ 2007 വരെ 6600ല്‍ അധികം റണ്‍സാണ് ഇരുവരും നേടിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിന് ശേഷമുള്ള താരങ്ങളെ പരിഗണിച്ചാല്‍ ഇപ്പോഴത്തെ താരങ്ങളും മികച്ച ഓപ്പണര്‍മാരുടെ പട്ടികയിള്‍ ഉള്‍പ്പെടും. ഏകദിന ക്രിക്കറ്റിലെ കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് ഓപ്പണിങ് ജോഡിയെ കുറിച്ചറിയാം.

മാത്യൂ ഹെയ്ഡന്‍- ആഡം ഗില്‍ക്രിസ്റ്റ് (5310 റണ്‍സ്, 2001- 2008)റിക്കിപോണ്ടിംഗിന്റെ ഓസീസ് നിരയിലെ പ്രധാന ആയുങ്ങളായിരുന്നു ഹെയ്ഡന്‍- ഗില്ലി ജോഡി. ഓസ്‌ട്രേലിയയുടെ പ്രധാന വിജയങ്ങളിലെല്ലാം ഇരുവരുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇവരുടെ അടുത്തെങ്ങും ഇപ്പോഴത്തെ ഓപ്പണര്‍മാര്‍ എത്തിയിട്ടില്ല. ഓസസിന്റെ ചാംപ്യന്‍സ് ട്രോഫി നേട്ടത്തിലും രണ്ട് ലോകകപ്പ് നേട്ടത്തിലും ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ട്. ഈ കാലഘട്ടത്തില്‍ ഏതൊരു ടീമും ആഗ്രഹിക്കുന്ന ഓപ്പണര്‍മാരാണ് ഓസീസിന്റേത്. 114 മത്സരങ്ങളില്‍ നിന്ന് 5372 റണ്‍സാണ് ഇരുവരും നേടിയത്. സച്ചിന്‍- ഗാംഗുലി ഓപ്പണര്‍ മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. 16 സെഞ്ചുറി കൂട്ടുക്കെട്ടുകള്‍ ഇവരുടെ പേരിലുണ്ട്. 2007 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 172 റണ്‍സാണ് മികച്ചത്.
undefined
രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ (4802 റണ്‍സ്, 2013)എപ്പോഴും തകര്‍പ്പന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ജന്മം നല്‍കിയ ടീമാണ് ടീം ഇന്ത്യ. സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിങ്ങനെ പോകുന്നു നിര. അതിലേക്കുള്ള മറ്റു രണ്ട് കണ്ണികളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇരുവരും ഓപ്പണര്‍മാര്‍. അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ രോഹിത്- ധവാന്‍ കൂട്ടുകെട്ടിന് നിര്‍ണായങ്ക പങ്കുണ്ട്. 2013 മുതല്‍ ഇവര്‍ ഇന്ത്യയുടെ ഓപ്പണര്‍മാരാണ്. ഇതുവരെ 107 ഇന്നിങ്‌സുകളില്‍ നിന്നായി 4802 റണ്‍സാണ് ഇരുവരും ഇന്ത്യക്കായി നേടിയത്. ഇതില്‍ 14 സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉള്‍പ്പെടും. സച്ചിന്‍- ഗാംഗുലി സഖ്യമാണ് ഇവര്‍ക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് എന്ന ഖ്യാതിയാണ് ഇരുവരെയും കാത്തിരിക്കുന്നത്.
undefined
ഹാഷിം അംല- ക്വിന്റണ്‍ ഡി കോക്ക് (4206 റണ്‍സ്, 2013-2019)ഹാഷിം അംല കഴിഞ്ഞ ലോകപ്പിന് ശേഷം വിരമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഓപ്പണര്‍ എന്ന് പേര് സ്വന്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം നിരവധി മികച്ച ഇന്നിങ്‌സുകളില്‍ പങ്കാളിയായി. നിലവില്‍ ദക്ഷിണാഫ്രിക്കാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് ഡി കോക്ക്. 93 മത്സരങ്ങളില്‍ ഇരുവരും ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് സ്ഥാനത്തിറങ്ങി. 4198 റണ്‍സാണ് സമ്പാദ്യം. 11 സെഞ്ചുറി കൂട്ടുക്കെട്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. 2017ല്‍ ബംഗ്ലാദേശിനെതിരെ പുറത്താവാതെ നേടിയ 282 റണ്‍സാണ് ഏറ്റവും മികച്ച കൂട്ടുക്കെട്ട്.
undefined
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- സൗരവ് ഗാംഗുലി (3520, 2000- 2007)ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി. 2000ന് ശേഷം 2007വരെ ഇരുവരും ഓപ്പണര്‍മാരായി കളിച്ചു. 67 ഏകദിനങ്ങൡ നിന്ന് 3520 റണ്‍സാണ് സമ്പാദ്യം. 13 സെഞ്ചുറി കൂട്ടുകെട്ടുൡ ഇരുവരും പങ്കാളിയായി. 2001ല്‍ കെനിയക്കെതിരെ നെയ്‌റോബിയിലായിരുന്നു മികച്ച കൂട്ടുകെട്ട്. 258 റണ്‍സാണ് അന്ന് ഇരുവരും നേടിയത്. 2007ല്‍ പാകിസ്ഥാനെതിരെ ഗ്വാളിയോറിലായിരുന്നു ഇരുവരും അവസാനമായി ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് റോളിലെയത്തിയത്.
undefined
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വിരേന്ദര്‍ സെവാഗ് (3919 റണ്‍സ്, 2002- 2012)ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍ ചോദിച്ചാല്‍ സച്ചിന്‍ ടെന്‍ഡുക്കറെന്ന് നിസംശയം പറയാം. ബാറ്റ്‌സ്മാനെ നിലയില്‍ ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം നേട്ടങ്ങളെല്ലാം ഓപ്പണറായിരിക്കെ ലഭിച്ചതാണ്. സൗരവ് ഗാംഗുലിക്കൊപ്പം മാത്രമല്ല, സെവാഗിനൊപ്പവും സച്ചിന്‍ മികച്ച കൂട്ടുക്കെട്ടുകള്‍ പണിതിട്ടുണ്ട്. സെവാഗ് ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ സച്ചിന്‍ ശാന്തനായി ഇന്നിങ്‌സ് പടുത്തുയര്‍ത്തും. 2003ലാണ് സെവാഗ് ആദ്യമായി ഇന്ത്യയുടെഓപ്പണറാകുന്നത്. 2003, 2011 ലോകകപ്പുകളില്‍ ഇരുവരും ഇന്ത്യക്ക് ഓപ്പണ്‍ ചെയ്തിരുന്നു. 93 ഇന്നിങ്‌സുകളില്‍ നിന്ന് 3919 റണ്‍ അവര്‍ ഇന്ത്യക്ക് സമ്മാനിച്ചു. 12 സെഞ്ചുറികളാണ് നേടിയത്. 182 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
undefined
click me!