ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഹെന്റിച്ച് ക്ലാസന്‍. നാല് മത്സരം മാത്രം കളിച്ച ശുഭ്മാന്‍ ഗില്‍ രണ്ടാമത്. സഞ്ജു 16-ാം സ്ഥാനത്തേക്ക് വീണു. റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ ഇങ്ങനെ...
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മധ്യനിര താരം ഇതുവരെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 283 റണ്‍സാണ് പട്ടികയില്‍ ഒന്നാമതുള്ള ക്ലാസന്റെ സമ്പാദ്യം. 47.16 ശരാശരിയിലും 144.38 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ ക്ലാസന്റെ ഉയര്‍ന്ന സ്‌കോര്‍ 62 റണ്‍സ്.
26
ശുഭ്‍മാന്‍ ഗില്‍
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്. നാല് മത്സരം മാത്രം കളിച്ച ഗില്‍ ഇതിനോടകം 251 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സ്. 62.75 ശരാശരിയിലും 154.93 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്‌ല ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നന്നായി കളിച്ചാല്‍ ഗില്ലിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.
36
വിരാട് കോലി
റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണറായ വിരാട് കോലി മൂന്നാം സ്ഥാനത്ത്. ആറ് മത്സരം പൂര്‍ത്തിയാക്കിയ കോലി 247 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 69 റണ്‍സാണ് വെറ്ററന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 49.40 ശരാശരിയും 157.32 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാനും മുന്‍ ആര്‍സിബി ക്യാപ്റ്റന് സാധിച്ചു.
46
വൈഭവ് സൂര്യവന്‍ഷി
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി നാലാമതുണ്ട്. ആറ് മത്സരം പൂര്‍ത്തയാക്കിയ സൂര്യവന്‍ഷി ഇതുവരെ നേടിയത് 246 റണ്‍സ്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 41.00 ശരാശരിയും 236.53 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും 15കാരന്‍ സ്വന്തമാക്കി.
56
രജത് പടിധാര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ ഇതുവരെ നേടിയത് 230 റണ്‍സ്. ആറ് മത്സരങ്ങള്‍ കളിച്ച താരം 46.00 ശരാശരിയിലും 212.96 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് നേടിയത്. അഞ്ചാം സ്ഥാനത്തുള്ള പടിധാര്‍ ഒരു തവണ പുറത്താവാതിരുന്നു. രണ്ട് അര്‍ധ സെഞ്ചുറികളും ആര്‍സിബി മധ്യനിര താരത്തിന്റെ അക്കൗണ്ടിലുണ്ട്.
66
സഞ്ജു സാംസണ്‍
നിലവില്‍ 16-ാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ സഞ്ജു സാംസണ്‍. ആറ് മത്സരം കളിച്ച മലയാളി താരം ഇതുവരെ നേടിയത് 192 റണ്‍സാണ്. പുറത്താവാതെ നേടിയ 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ താരവും സഞ്ജു തന്നെ. 38.40 ശരാശരിയും 174.54 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിന്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!