കൊറോണക്കാലത്തെ ക്രിക്കറ്റ്; ചരിത്രത്തിലിടം നേടാന്‍ ഇംഗ്ലണ്ട്- വിന്‍ഡീസ് പരമ്പര ചിത്രങ്ങളിലൂടെ

First Published Jun 11, 2020, 11:33 AM IST

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുണ്ടാക്കിയ വാര്‍ത്തയാണ് രണ്ട് ദിവസത്തിനിടെ പുറത്തുവന്നത്. ക്രിക്കറ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തിയിക്കുന്നു. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന അന്താരാഷ്ട്ര പരമ്പര ആയിരിക്കുമെന്നുള്ളതില്‍ സംശയില്ല. ഈ കെട്ടകാലത്ത് അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇങ്ങനെയൊരു പരമ്പര നടക്കുമ്പോള്‍ എങ്ങനെയാണ് ചരിത്രത്തില്‍ ഇടം നേടാതെ പോവുക.

ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടെ നേതൃത്വത്തിലാണ് ടീം ഇംഗ്ലണ്ടിലെത്തിയത്. കൊറോണക്കാലത്തെ തുടക്കം ക്രിക്കറ്റിലെ വലിയൊരു ചുവടുവെപ്പായിരിക്കുമെന്ന് ഹോള്‍ഡര്‍ തുറന്നുസമ്മതിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ജെയ്‌സണും സംഘവും ഇംഗ്ലണ്ടില്‍ എത്തിയത്.
undefined
കുറച്ച് ദിവസങ്ങളായി ഹൈലൈറ്റ്‌സ് മാത്രം കാണുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരങ്ങള്‍ ലൈവായി കാണാനുള്ള അവസരം വന്നിരിക്കുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. ''അപകടാവസ്ഥയിലാണ് ലോകം. ഇതിനെയെല്ലാം മറികടക്കുന്ന സമയം വരും. പരമ്പര ആരംഭിക്കാനുള്ള തീരുമാനത്തെ ജനം ഏറ്റെടുക്കും.'' റൂട്ട് പറഞ്ഞു.
undefined
മൂന്ന് ടെസ്റ്റുകളാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലെത്തുക. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. ഇംഗ്ലണ്ടിലെത്തിയ താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ഇതോടൊപ്പം പരിശീലനവും നടക്കും.
undefined
ജൂലൈ എട്ട് മുതല്‍ 12 വരെ എജേസ് ബൗളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 16 മുതല്‍ 20 വരെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കും. മൂന്നാം ടെസ്റ്റ് 24 മുതല്‍ 28 വരെ ഇതേ വേദിയില്‍ നടക്കും.
undefined
മൂന്നാഴ്ചയോളം ഓള്‍ ട്രാഫോര്‍ഡിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ താമസിപ്പിക്കുക. ഇവിടെതന്നെ പരിശീലനത്തിനും സൗകര്യമൊരുക്കും. എഡ്ജ്ബാസ്റ്റണിലായിരിക്കും അടുത്തമാസം ടീം പരിശീലനത്തിനിറങ്ങുക.
undefined
കൊവിഡ് ആശങ്കകള്‍ക്കിടയില്‍ നടക്കുന്ന പരമ്പരയില്‍ നിന്ന് മൂന്ന് വിന്‍ഡീസ് താരങ്ങള്‍ പിന്‍മാറിയിരുന്നു. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, കീമോ പോള്‍ എന്നിവരാണ് പരമ്പരക്കുള്ള ടീമില്‍ നിന്ന് പിന്‍മാറിയത്.
undefined
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകന്‍ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ രണ്ടാമത്തെ ടെസ്റ്റിന് മുമ്പായി റൂട്ടിന് 7 ദിവസത്തെ ക്വാറന്റിനില്‍ പോയ ശേഷം മാത്രമേ അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. ഉപനായകന്‍ ബെന്‍ സ്റ്റോക്ക്‌സായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.
undefined
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ പുരട്ടുന്നത് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നേരത്തെ വിലക്കിയിരുന്നു.ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളുമെന്നതിനാല്‍ ഓരോ ദിവസവും കളിക്കാരെ പരിശോധനക്ക് വിധേയരാക്കും.
undefined
click me!