കാലാവസ്ഥാ വ്യതിയാനം; ഏഡി 812 ന് ശേഷം ആദ്യമായി നേരത്തെ പൂവിട്ട് ജപ്പാനിലെ ചെറിപ്പൂക്കള്‍ !

Published : Mar 31, 2021, 11:16 AM ISTUpdated : Mar 31, 2021, 11:35 AM IST

ലോകത്തെ മനോഹരമായ പുഷ്പങ്ങളിലൊന്നാണ് ജപ്പാനിലെ ചെറിപ്പൂക്കള്‍. വര്‍ഷത്തില്‍ ഒരു തവണ പൂക്കുന്ന ഇവ, ഒരു മരത്തില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം പൂക്കള്‍ വിരിയിക്കുന്നു. വസന്തത്തിന്‍റെ വരവറിയിച്ച് ചെറിപ്പൂക്കള്‍ പൂക്കുമ്പോള്‍ മരത്തിലെ ഇലകളെല്ലാം കൊഴിഞ്ഞിരിക്കും. ജപ്പാന്‍കാരുടെ ജീവിതവും സംസ്കാരവുമായി ഏറെ ബന്ധമുള്ളതാണ് ഈ പൂക്കളും അവയുടെ മരവും നൂറ്റാണ്ടുകള്‍ക്ക് ശേഷം ജപ്പാനില്‍ ആദ്യമായി ചെറിപ്പൂക്കള്‍ നേരത്തെ പൂത്തെന്ന് ചരിത്ര രേഖകളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് പൂക്കളുടെ പതിവ് തെറ്റി നേരത്തെയുള്ള വരവിന് കാരണമായി പറയുന്നത്. 

PREV
122
കാലാവസ്ഥാ വ്യതിയാനം; ഏഡി 812 ന് ശേഷം ആദ്യമായി നേരത്തെ പൂവിട്ട് ജപ്പാനിലെ ചെറിപ്പൂക്കള്‍ !

ഏതാണ്ട് 1,200 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജപ്പാനിലെ ചെറിപ്പൂക്കള്‍ കാലം തെറ്റി പൂവിട്ടു. എഡി 812 മുതലാണ് ജപ്പാനില്‍ ചെറിപ്പൂക്കള്‍ പൂവിടുന്നത് രേഖപ്പെടുത്തി തുടങ്ങിയത്. 

222

ഏപ്രില്‍ മാസത്തിലാണ് സാധാരണയായി ജപ്പാനിലെ ഏറ്റവും പ്രശസ്തമായ 'സകുറാ' പൂക്കള്‍ വിടരുന്നത്. ജപ്പാനില്‍ പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതും പുതിയ ബിസിനസ് പദ്ധതികള്‍ തുടങ്ങുന്നതും ഈ സമയത്താണ്. 

322
422

സാധാരണ, ഏറെ കാലമായി ഏപ്രിലില്‍ സ്കൂളുകള്‍ ആരംഭിച്ച ശേഷമാണ് ചെറിപ്പൂക്കള്‍ പൂവിട്ട് തുടങ്ങിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 26 ന് തന്നെ പുരാതന തലസ്ഥാനമായ ക്യോട്ടോയില്‍ ചെറിപ്പൂക്കള്‍ പൂവിട്ടു. 

522

മാര്‍ച്ച് 26 ന് മുമ്പ് ചെറിപ്പൂക്കള്‍ ഇതിന് മുമ്പ് പൂവിട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് എഡി 812 ലാണെന്നാണ് കോട്ടാരം രേഖകളിലും ദിനാന്ത കുറിപ്പുകളിലുമുള്ളത്. 

622
722

ഒസാക്കാ പ്രിഫെക്ച്ചര്‍ സര്‍വ്വകലാശാലയിലെ ഗവേഷകനായ യസുയുകി ഓനോയാണ് ഈ രേഖ കണ്ടെത്തിയത്. അതിനായി അദ്ദേഹം പുരാതന രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ഗവര്‍ണ്ണര്‍മാരുടെയും ബുദ്ധ സന്ന്യാസിമാരുടെയും ദിനാന്തകുറിപ്പുകളും മറ്റ് രേഖകളും പരിശോധിച്ചു. 

822

1953 നില്‍ ആരംഭിച്ച ജപ്പാന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് 10 ദിവസങ്ങള്‍ക്ക് മുന്നേ ചെറിപ്പൂക്കള്‍ പൂവിടുന്നത്. ഈ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജപ്പാനിലെ നിരവധി നഗരങ്ങളില്‍ ചെറിപ്പൂക്കള്‍ നേരത്തെ പൂവിട്ടു. 

922
1022

ഇതിന് മുമ്പ് 1716, 1409, 1236 എന്നീ വര്‍ഷങ്ങളില്‍ മാര്‍ച്ച് 27 ന് ചെറിപ്പൂക്കള്‍ പൂവിട്ടതായി രേഖകളുണ്ടെന്ന ഓനോ സ്ഥാപിക്കുന്നു. എന്നാല്‍ മാര്‍ച്ച് 26 ന് ചെറിപ്പൂക്കള്‍ പൂക്കുന്നത് എഡി 812 ന് ശേഷം ആദ്യമായാണ്. 

1122

കണക്കുകള്‍ പ്രകാരം 1800 ന് ശേഷം ആദ്യമായി ഏപ്രില്‍ മധ്യത്തിന് മുമ്പായി തന്നെ ക്വോട്ടോയിലെ ചെറിപ്പൂക്കള്‍ അതിന്‍റെ പാരമ്യത്തിലെത്തുമെന്ന് പറയുന്നു. 

1222

ജപ്പാന്‍ കാലാവസ്ഥാ പഠന വകുപ്പ് ഉദ്യോഗസ്ഥനായ ഷിന്‍ജി ആബേ പറയുന്നത്, ചെറിപ്പൂക്കള്‍ നേരത്തെ പൂവിടാനുള്ള കാരണം ആഗോള താപനമാണെന്നാണ്. 

1322

കാലാവസ്ഥാപഠന വകുപ്പ് തെരഞ്ഞെടുത്ത, രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള 58 ചെറി മരങ്ങളില്‍ 40 എണ്ണം ഇതുവരെയായി അവയുടെ ഏറ്റവും വലിയ പൂവിടലാണ് നടത്തിയിരിക്കുന്നത്. അതില്‍ തന്നെ 14 മരങ്ങളില്‍, അവയുടെ ഏറ്റവും വലിയ പൂവിരിയല്‍ റെക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

1422

സാധാരണയായി എല്ലാ വര്‍ഷവും രണ്ടാഴ്ചക്കാലമാണ് ചെറിപ്പൂക്കള്‍ പൂവിടുക. ഇവ കാലാവസ്ഥാ വ്യതിയാനത്തോട് സക്രിയമായി പ്രതികരിക്കുന്ന ഏറെ സംവേദനക്ഷമതയുള്ള മരമാണ്.

1522
1622

അതിനാല്‍ തന്നെ ഈ മരങ്ങളെ അടിസ്ഥാനമാക്കിയെടുക്കുന്ന വിവരങ്ങള്‍ കാലാവസ്ഥാ വ്യതിയാന പഠനത്തെ സഹായിക്കുന്നുവെന്നും ആബേ പറയുന്നു.  

1722

കാലാവസ്ഥാ പഠന വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ക്വോട്ടോ നഗരത്തില്‍ 2020 ല്‍ മാര്‍ച്ച് മാസത്തെ ശരാശരി താപനില 10.6 ഡിഗ്രി സെല്‍ഷ്യസ് ആണ്.  

1822

എന്നാല്‍ 1953 ല്‍ ഇത് 8.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം നഗരത്തിലെ താപനില 12.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 

1922

സകുറാ മരങ്ങള്‍ ജപ്പാനിലെ സംസ്കാരവുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്. ജാപ്പനീസ് കവിതയിലും സാഹിത്യത്തിലും ജീവിതവും പുനര്‍ജന്മവുമായും സകുറാ പൂക്കള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു. 

2022

ജപ്പാലിലെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ നാടാനുള്ള ദിവസങ്ങളായി കുരുതുന്നതും ചെറിപ്പൂക്കള്‍ പൂക്കുന്ന വസന്തകാലമാണ്. 

2122
2222

എന്നാലിന്ന് ചെറിപ്പൂക്കള്‍ പ്രതീക്ഷയുടെയും സൌന്ദര്യത്തിന്‍റെയും പുതു ജീവിതത്തിന്‍റെയും വസന്തത്തിന്‍റെയും പ്രതീകമായി കരുതപ്പെടുന്നു. 2021 ലെ ഒളിമ്പിക്സ് ചിഹ്നത്തിന് വരെ പ്രചോദനമായ ചെറി മരങ്ങൾ ജപ്പാനിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.

click me!

Recommended Stories