സാമൂഹിക അവബോധമുള്ള, പരിസ്ഥിതി സൗഹാർദ്ദപരമായി ചിന്തിക്കുന്ന ഒരു ഗവൺമെന്റ്, പ്രകൃതിയിൽ നിന്ന് ജനിച്ച ഒരു സംസ്കാരം ഇതെല്ലാം അതിനുള്ള കാരണങ്ങളാണ്. എന്നാൽ, അത് കൂടാതെ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് ഫിൻലാൻഡിനെ സന്തോഷമുള്ളതാക്കി മാറ്റുന്നതിന് പിന്നിൽ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണ് ഫിൻലാൻഡ്. കുറ്റകൃത്യങ്ങൾ, അക്രമം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഇത് അപകടങ്ങളും, അക്രമങ്ങളും കുറഞ്ഞ സ്ഥലമായി കണക്കാക്കപ്പെടുന്നു.

ഇനി വിദ്യാഭ്യാസ മേഖല എടുക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നാണ് ഇവിടെ ഉള്ളത്. ചെറിയ ക്ലാസുകളിൽ കളികളിലൂടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. പ്രാഥമിക സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ക്ലാസുകൾ ഉള്ളൂ.

എല്ലാവർക്കും തുല്യവിദ്യാഭ്യാസം ഫിൻലാൻഡിൽ ഭരണഘടനാപരമായ അവകാശമാണ്. അവിടെ ഉന്നത വിദ്യാഭ്യാസം പോലും സൗജന്യമാണ്. പൊതു-സ്വകാര്യ സ്കൂളുകളൊന്നുമില്ല അവിടെ. അതിനാൽ എല്ലാ പശ്ചാത്തലത്തിലുമുള്ള കുട്ടികൾ ഒരുമിച്ച് പഠിക്കുന്നു. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷകൾക്ക് പകരം, മത്സരത്തെക്കാൾ സഹകരണത്തിന് മുൻഗണന നൽകുകയും വിദ്യാർത്ഥികളുടെ ശക്തിയിലും താൽപ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഫിൻലാൻഡിലെ വിദ്യാർത്ഥികൾക്ക് ഗൃഹപാഠം ഇല്ല. ഹ്രസ്വമായ സ്കൂൾ ദിനങ്ങളും, ഏറ്റവും കൂടുതൽ അവധിദിനങ്ങളും, പാശ്ചാത്യ ലോകത്ത് മികച്ച വിദ്യാഭ്യാസവും ഉള്ളത് അവിടെയാണ്. കൂടാതെ ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നാണ്. വായന, എഴുതാനുള്ള കഴിവുകൾ കൂടാതെ, ഉയർന്ന പെരുമാറ്റം എന്നിവയിൽ ഫിൻലാൻഡ് മുന്നിലാണ്.

അതുപോലെ ലിംഗ വിവേചനം ഏറ്റവും കുറവുള്ള രാജ്യവും ഫിൻലാൻഡാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഫിൻലാൻഡ്. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലെ വേതന വിടവ് ഫിൻലാൻഡിൽ ഏറ്റവും കുറവാണ്.

കുട്ടികളെ നോക്കുന്നതിൽ അച്ഛന്മാർക്കും ഇവിടെ നിർണായക പങ്കുണ്ട്. അതുപോലെ അമ്മമാർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇത്. പ്രസവശേഷം ഒരു വർഷം വരെ ശമ്പളത്തോടു കൂടിയുള്ള അവധി എടുക്കാൻ രാജ്യം അനുവദിക്കുന്നു. സർക്കാർ അച്ഛന്മാർക്കും ഒമ്പതാഴ്ച പറ്റേർണിറ്റി അവധി വാഗ്ദാനം ചെയ്യുന്നു. ഈ സമയത്ത് അവർക്ക് ശമ്പളത്തിന്റെ 70% ലഭിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണ് ഫിൻലാൻഡിന് ഉള്ളതെന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനം കണ്ടെത്തി. അവിടെ ശരാശരി ആയുർദൈർഘ്യം 81.38 വർഷമാണ്. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ അവരുടെ മാനസികവും, ശാരീരികവുമായ ക്ഷേമത്തിന് കാരണമാകുന്നു. കൂടാതെ അവിടെ സൗജന്യ ആരോഗ്യ പരിരക്ഷയുമുണ്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനമനുസരിച്ച്, ശുദ്ധമായ വായുവിന്റെ കാര്യത്തിലും ഫിൻലാൻഡ് ലോകത്ത് ഒന്നാമതാണ്. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതം ആളുകൾക്ക് അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പിന്തുടരാനും അവരുടെ സർഗാത്മകതയെ പോറ്റാനും അവസരമുണ്ടാക്കുന്നു.

അതുപോലെ തന്നെ, ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ അഴിമതി സൂചികയിൽ തുടർച്ചയായി രണ്ടാം തവണയും ഫിൻലാൻഡ് മൂന്നാം സ്ഥാനത്തെത്തി. കൈക്കൂലി നിരക്ക്, പൊതു ഫണ്ടുകൾ വഴിതിരിച്ചുവിടൽ, മറ്റ് തരത്തിലുള്ള അഴിമതികൾ എന്നിവ അവിടെ ഏറ്റവും കുറവാണ് എന്ന് കണ്ടെത്തിയിരുന്നു. 2010 മുതൽ 2017 വരെ തുടർച്ചയായ എട്ട് വർഷക്കാലം മാധ്യമ സ്വാതന്ത്ര്യത്തിൽ ഫിൻലാൻഡിന് ഒന്നാം സ്ഥാനത്തായിരുന്നു. നോർഡിക് പൗരന്മാർ ഉയർന്ന സ്വയംഭരണവും സ്വാതന്ത്ര്യവും അനുഭവിക്കുന്നു. ഒപ്പം പരസ്പരം ഉയർന്ന സാമൂഹിക വിശ്വാസവും ജീവിത സംതൃപ്തിയുമുണ്ട്.

അസമത്വത്തിനെതിരായ പോരാട്ടത്തിൽ ഫിൻലാൻഡും ദീർഘകാലമായി പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ മിക്ക രാജ്യങ്ങളിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത്, ഫിൻലാൻഡ് തങ്ങളുടെ ദരിദ്രരായ പൗരന്മാരെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ഥിരമായി പ്രവർത്തിക്കുന്നു. ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഫലമായി, ആഗോളതലത്തിൽ ഭവനരഹിതർ ഏറ്റവും കുറവുള്ളത് ഇവിടെയാണ്. തീർത്തും വിശ്വസനീയവും ആത്മാർത്ഥയും നിറഞ്ഞതാണ് ഫിൻലാൻഡ് പൊലീസ്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങൾ അവിടെ വളരെ കുറവാണ്.

അതുപോലെ തന്നെ, രാജ്യം വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങൾ പരമാവധി ശ്രമിക്കുന്നു. ശുദ്ധവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഊർജ്ജ ഉപയോഗത്തിന്റെ കാര്യത്തിൽ അവർ ലോകനേതാക്കളാണ്. 2050 -ടെ രാജ്യം കാർബൺ-ന്യൂട്രൽ ആയിരിക്കുമെന്നും അവർ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുന്നവരാണ് അവർ. ഒരുപക്ഷേ ഇതെല്ലാമായിരിക്കാം അവരുടെ സന്തോഷം നിറഞ്ഞ ജീവിതത്തിനുള്ള കാരണവും.