പോണ്‍ചിത്രം കാണിക്കുന്ന, ഒളിഞ്ഞുനോക്കുന്ന, കാബറെക്കാരികള്‍ക്കൊപ്പം നില്ക്കുന്ന മഹാരാജാവ്!
First Published Oct 19, 2021, 4:09 PM ISTബീച്ചില്‍ അര്‍ദ്ധനഗ്നരായി സൂര്യസ്നാനം ചെയ്യുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കുന്ന എയര്‍ ഇന്ത്യ മഹാരാജാവിനെ സങ്കല്‍പ്പിക്കാനാവുമോ? തെരുവില്‍ പോണ് ചിത്രങ്ങള്‍ കാണിക്കുന്ന മഹാരാജാവിനെയോ? പാരീസിലെ പ്രശസ്തമായ നിശാക്ലബില്‍ ചെന്ന് അവിടത്തെ കാബറെ നര്‍ത്തകിമാരെ കണ്‍നിറയെ കാണുന്ന മഹാരാജാവിന്റെ ചിത്രവുമായി എയര്‍ ഇന്ത്യയുടെ ഒരു പരസ്യം പുറത്തിറങ്ങുന്നത് കണ്ടാല്‍, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
ഇത് വായിച്ച് അന്തം വിടേണ്ട, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്റിംഗ് ഐക്കണായ മഹാരാജയ്ക്ക് ഇങ്ങനെ പല കുറുമ്പുകളും ഉണ്ടായിരുന്നു. വഷളത്തരമെന്നൊക്കെ ഇന്നത്തെ സദാചാര ബോധം വിശേഷിപ്പിച്ചേക്കാമെങ്കിലും മസിലു പിടിച്ചു നടക്കുന്ന മാന്യനൊന്നുമായിരുന്നില്ല തുടക്കകാലത്ത് മഹാരാജ. സശയമുള്ളവര് താഴെക്കാണുന്ന എയര്‍ ഇന്ത്യ പരസ്യചിത്രങ്ങള്‍ ഒന്നുകണ്ടു നോക്കൂ.