നമ്മുടെ പാവ് ബാജിയും 1860 -കളിലെ അമേരിക്കൻ ആഭ്യന്തരയുദ്ധവും തമ്മിലെന്താണ് ബന്ധം? പാവ് ബാജി വന്നതെങ്ങനെ?

First Published Jan 8, 2021, 9:42 AM IST

കാലങ്ങളായി മുംബൈയിലെ തെരുവോരങ്ങളില്‍ കിട്ടുന്ന പ്രധാന ഭക്ഷണമായിരുന്നു പാവ് ബാജി. ഇന്ന് അവിടെ മാത്രമല്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലും തെരുവോരങ്ങളിലും ഹോട്ടലുകളിലും പാവ് ബാജി കിട്ടും. ഒരുപാട് ആരാധകരുണ്ട് ഈ സ്പൈസി ഫുഡ്ഡിന്. എന്നാല്‍, ശരിക്കും ഇത് മുംബൈക്കാരനാണോ? ആണെങ്കില്‍ എങ്ങനെയാണീ വിഭവം ഉണ്ടായത്?

പാവ് ബാജിയുടെ വേര് തേടി പോവുകയാണെങ്കില്‍ കുറച്ചധികം കാലം പുറകിലോട്ട് പോകേണ്ടി വരും. അതായത് 1860 -കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധം വരെ. അമേരിക്കന്‍ ആഭ്യന്തര യുദ്ധവും നമ്മുടെ പാവ് ബാജിയും തമ്മിലെന്ത് എന്നല്ലേ? പറയാം.
undefined
യുദ്ധസമയത്ത്, ലോകവിപണിയിൽ തെക്കൻ അമേരിക്കയുടെ പ്രധാന നാണ്യവിളയായ കിംഗ് കോട്ടണുണ്ടായ പ്രാധാന്യം ഇല്ലാതായി. ഇത് ബോംബെയിലെ (ഇപ്പോൾ മുംബൈ) കോട്ടൺ മിൽ ഉടമകളില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിലേക്ക് വിവിധ രാജ്യങ്ങളെ നയിച്ചു. കോട്ടണുള്ള ഡിമാന്‍ഡ് വര്‍ധിച്ചു.
undefined
ഈ അവസരത്തിൽ ബോംബെയിലെ കോട്ടൺമിൽ ഉടമകൾ ലോകമെമ്പാടുമുള്ള വലിയവലിയ ഓർഡറുകൾ നേടി. അവര്‍ക്ക് ഉത്പന്നങ്ങളെത്തിക്കുന്നതിനായി മില്ലിലെ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവുമെന്നോണം പ്രവര്‍ത്തിക്കേണ്ടി വന്നു.
undefined
ഈ സമയത്ത് ഭക്ഷണത്തിന്‍റെ കാര്യമോ, പെട്ടെന്ന് കഴിച്ചു തീര്‍ക്കാവുന്ന എന്തെങ്കിലും വേണമെന്നായി. മിൽതൊഴിലാളികളല്ലേ, വലിയ വില കൊടുത്ത് ഭക്ഷണം വാങ്ങിക്കഴിക്കാവുന്ന അവസ്ഥയല്ല. അതുകൊണ്ടുതന്നെ കീശ കാലിയാകാത്ത തരത്തില്‍ വില കുറവുള്ളതും ആയിരിക്കണം ഭക്ഷണമെന്നുവന്നു.
undefined
ഈ അവസരം തെരുവോരങ്ങളില്‍ കട നടത്തുന്നവരെ ഒരു പുതിയ വിഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചു. അവര്‍ വില കുറച്ച് കിട്ടുന്ന പച്ചക്കറികള്‍ വാങ്ങി, അത് മസാലയിലിട്ടു. ബേക്കറികളില്‍ നിന്നും മറ്റും ബാക്കിവരുന്ന ബ്രെഡ്ഡ് വെണ്ണയില്‍ മൊരിച്ചെടുത്തു. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം പോര്‍ച്ചുഗീസുകാര്‍ നഗരത്തില്‍ പാവ് അവതരിപ്പിച്ചു. ഇതുകൂടി ചേര്‍ന്നതോടെ യഥാര്‍ത്ഥത്തില്‍ പാവ് ബാജി രൂപമെടുക്കുകയായിരുന്നു.
undefined
വളരെ പെട്ടെന്ന് തന്നെ പാവ് ബാജി ആളുകൾക്ക് പ്രിയമുള്ള വിഭവമായിത്തീർന്നു. തൊഴിലാളികളിൽ നിന്നും മാറി മറ്റുള്ളവരും പാവ് ബാജിയുടെ രുചി തേടിയെത്തിത്തുടങ്ങി. മിക്ക കടകളിലും പാവ് ബാജിയുണ്ടാക്കുന്ന അവസ്ഥ വന്നു. നിരവധിപ്പേർ ഈ വിഭവം തേടിയെത്തി.
undefined
അങ്ങനെ, അന്ന് തൊഴിലാളികള്‍ക്കുവേണ്ടി വളരെ കുറഞ്ഞ പൈസക്ക് തയ്യാറാക്കി വിളമ്പിയിരുന്ന പാവ് ബാജി ഇന്ന് തെരുവോരങ്ങളില്‍ മാത്രമല്ല ഫൈവ് സ്റ്റാര്‍ റസ്റ്റോറന്‍റുകളില്‍ വരെ കിട്ടുന്ന വിഭവമായിക്കഴിഞ്ഞു.
undefined
click me!