റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്; മെസി ബഹുദൂരം പിന്നിൽ; പെലെയ്ക്ക് തൊട്ടുപിന്നിൽ ഒലീസെ

Published : Jul 01, 2026, 10:59 AM IST

നോക്കൗട്ടിലെ ഗോൾവേട്ടയിൽ റൊണാൾഡോയെയും ആകെ ഗോളുകളിൽ ക്ലോസെയെയും എംബാപ്പെ മറികടന്നപ്പോൾ, അസിസ്റ്റുകളിൽ പെലെയുടെ റെക്കോർഡിനരികെ ഒലീസെ എത്തി.

PREV
111
ചരിത്രനേട്ടവുമായി എംബാപ്പെയും ഒലീസെയും

ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഫ്രഞ്ച് താരങ്ങളുടെ റെക്കോർഡ് വേട്ട. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തില്‍ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അസിസ്റ്റുകളിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ചരിത്ര റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്.

211
രണ്ട് ഗോള്‍, നിരവധി റെക്കോർഡുകള്‍

സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവധി റെക്കോർഡുകളാണ് ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ തിരുത്തിയെഴുതിയത്.

311
റൊണാൾഡോയുടെ റെക്കോർഡ് തകർത്തു

ലോകകപ്പിന്‍റെ നോക്കൗട്ട് സ്റ്റേജുകളിൽ മാത്രം 10 ഗോളുകൾ തികച്ച എംബാപ്പെ, ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ (9 ഗോളുകൾ) റെക്കോർഡ് മറികടന്ന് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോള നേടുന്ന താരമായി മാറി. ലിയോണല്‍ മെസിയുടെ പേരില്‍ 5 നോക്കൗട്ട് ഗോളുകളാണുള്ളത്. ഈ 5 ഗോളും നേടിയത് ഖത്തര്‍ ലോകകപ്പിലായിരുന്നു. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും(പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍) ഗോള്‍ നേടുന്ന ആദ്യ താരവും കൂടിയാണ് മെസി.

411
ക്ലോസെയെ മറികടന്നു, മുന്നില്‍ മെസി മാത്രം

ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി. 16 ഗോളുകൾ നേടിയ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായി എംബാപ്പെ മാറി. 19 ഗോളുകളുള്ള ലിയോണൽ മെസി മാത്രമാണ് ഇനി മുന്നിലുള്ളത്.

511
പെലെയെ മറികടന്ന ഗോൾ കോൺട്രിബ്യൂഷൻ

ലോകകപ്പിൽ ആകെ 22 ഗോൾ കോൺട്രിബ്യൂഷനുകളുമായി (18 ഗോൾ, 4 അസിസ്റ്റ്) ബ്രസീൽ ഇതിഹാസം പെലെയെ എംബാപ്പെ മറികടന്നു. 27 കോൺട്രിബ്യൂഷനുകളുമായി മെസിയാണ് ഒന്നാമത്.

611
ഗോൾഡൻ ബൂട്ട് റേസ്

ഈ ലോകകപ്പിൽ 6 ഗോളുകളുമായി മെസിക്കൊപ്പമാണ് എംബാപ്പെയെങ്കിലും, 2 അസിസ്റ്റുകൾ കൂടിയുള്ളതിനാൽ എംബാപ്പെയാണ് നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ മുന്നിൽ.

711
പെലെയുടെ റെക്കോർഡിന് തൊട്ടരികിൽ മൈക്കൽ ഒലീസെ

ഫ്രാൻസിന്‍റെ യുവതാരം മൈക്കൽ ഒലീസെ ഈ ലോകകപ്പിൽ ഇതുവരെ 5 അസിസ്റ്റുകൾ നേടിക്കഴിഞ്ഞു. 1966-ന് ശേഷം ഒരു ഒരൊറ്റ ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ രണ്ടാമത്തെ താരമായി ഇതോടെ ഒലീസെ മാറി. 1970 ലോകകപ്പിൽ 6 അസിസ്റ്റുകൾ നൽകിയ ബ്രസീല്‍ ഫുട്ബോൾ ഇതിഹാസം പെലെ മാത്രമാണ് ഇനി ഒലീസെയ്ക്ക് മുന്നിലുള്ളത്.

811
ഫ്രഞ്ച് പടയുടെ മറ്റ് ചരിത്ര നേട്ടങ്ങൾ

ലോകകപ്പിൽ തുടർച്ചയായി 5 മത്സരങ്ങളിൽ മൂന്നോ അതിൽ കൂടുതലോ ഗോളുകൾ നേടുന്ന ആദ്യ ടീമായി ഫ്രാൻസ് മാറി. യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ലോകകപ്പിൽ തുടർച്ചയായ 7-ാം വിജയമാണ് ഫ്രാൻസ് കുറിച്ചത്.

911
ദെഷാംപ്സിനും റെക്കോര്‍ഡ്

ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് ലോകകപ്പ് നോക്കൗട്ടിൽ തന്‍റെ 9-ാം വിജയം സ്വന്തമാക്കി ഏറ്റവും കൂടുതൽ നോക്കൗട്ട് ജയങ്ങൾ നേടിയ പരിശീലകനായി.

1011
ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍

2014 ലോകകപ്പിന് ശേഷം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമായി ഫ്രാൻസ്. 2014 മുതല്‍ ആകെ 53 ഗോളുകളാണ് ഫ്രാന്‍സ് അടിച്ചുകൂട്ടിയത്. ഈ കാലയളവിൽ മറ്റൊരു രാജ്യവും ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. അർജന്‍റീനയും ജർമ്മനിയും 37 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്.

1111
പ്രീ-ക്വാർട്ടറില്‍ പരാഗ്വേ

പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ജര്‍മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വേ ആണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories