അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് നേടിയതിന് പിന്നാലെ ടൂർണമെന്റിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി ഒരു സ്വപ്ന ഇലവനെ തിരഞ്ഞെടുത്താല്‍ അതിലാരൊക്കെയുണ്ടാകും.
അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിൻ ലോകകപ്പില്‍ മുത്തമിട്ടതിന് പിന്നാലെ ലോകകപ്പിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തിയുള്ള സ്വപ്ന ഇലവനെ തെരഞ്ഞെടുത്താൽ അതില്‍ ആരൊക്കെയുണ്ടാകും. ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് നോക്കാം.
28
സ്പെയിനാധിപത്യം
ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ പരിശീലനത്തിൽ ഇറങ്ങിയ സ്പെയിൻ നിരയിലെ 6 താരങ്ങളെങ്കിലും ഈ സ്വപ്ന ഇലവനിൽ ഇടംപിടിക്കാൻ അര്‍ഹരാണ്. ഇതിൽ ഗോൾഡൻ ബോൾ, ഗോൾഡൻ ഗ്ലൗ, ബെസ്റ്റ് യങ് പ്ലെയർ പുരസ്കാര ജേതാക്കളും ഉൾപ്പെടും.
38
കോട്ട കാക്കാൻ ഗോൾഡൻ ഗ്ലൗ ജേതാവ്
ടൂർണമെന്‍റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങി 6 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവായ സ്പെയിനിന്‍റെ വന്മതിൽ ഉനായ് സിമോൺ തന്നെയാകും സ്വപ്ന ഇലവന്‍റെ ഗോൾകീപ്പർ.
48
പ്രതിരോധത്തിലും സ്പെയിൻ
പ്രതിരോധ നിരയിൽ ലോക ചാമ്പ്യൻമാരായ സ്പെയിനിന്‍റെ വിശ്വസ്തരായ മാർക്ക് കുക്കറെയ്യ, പെഡ്രോ പോറോ, വെറ്ററൻ താരം അയ്മെറിക് ലപോർട്ടെ, ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട 19-കാരൻ പൗ കുബാർസി എന്നിവർ ഇടം നേടും.
58
മധ്യനിര ഭരിക്കാൻ റോഡ്രി
ടീമിന്‍റെ നെടുംതൂണായി ഗോൾഡൻ ബോൾ ജേതാവായ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് ക്യാപ്റ്റന്‍റെ ആംബാൻഡ് അണിയും. ടൂർണമെന്‍റിലുടനീളം 93.2% കൃത്യതയോടെ 756 പാസുകൾ നൽകിയ റോഡ്രിയാണ് ഈ ടീമിന്‍റെ പ്രധാന സംഘാടകനാകും.
68
ഗോളൊരുക്കാൻ ഒലീസെ
മധ്യനിരയിൽ റോഡ്രിക്കൊപ്പം ഫ്രാൻസിന്‍റെ ക്രിയേറ്റീവ് മിഡ്‌ഫീൽഡറായ മൈക്കൽ ഒലീസെ (ഏറ്റവും കൂടുതൽ അസിസ്റ്റുകൾ - 7), ഇംഗ്ലണ്ടിന്‍റെ ബാലൻസ് കാക്കുന്ന ഡെക്ലാൻ റൈസ് എന്നിവരുമുണ്ടാകും. ഇംഗ്ലണ്ടിനായി ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (7 ഗോൾ) നേടി ബ്രോൺസ് ബൂട്ട് സ്വന്തമാക്കിയ ജൂഡ് ബെല്ലിംഗ്ഹാം ആകും അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ എത്തുക.
78
മെസി-എംബാപ്പെ മാരക സഖ്യം
ലോക ഫുട്ബോളിലെ ഏറ്റവും വിനാശകാരികളായ രണ്ട് സ്ട്രൈക്കർമാരാകും ഈ ടീമിന്‍റെ മുന്നേറ്റനിരയെ നയിക്കുക. 39-ാം വയസിലും 8 ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്‍റീനയെ വീണ്ടുമൊരു ഫൈനലിലെത്തിച്ച ഇതിഹാസ താരം ലയണൽ മെസിയും, 10 ഗോളുകളോടെ ടൂർണമെന്‍റിലെ ടോപ്പ് സ്കോററായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ഒന്നിച്ച് അണിനിരക്കുമ്പോൾ ഈ അറ്റാക്കിങ് ലൈനപ്പ് ഏത് പ്രതിരോധ നിരയ്ക്കും പേടിസ്വപ്നമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!