കൊറോണ, വെട്ടുക്കിളി പുറകേ നിസര്‍ഗയും; തീരാദുരിതത്തില്‍ മുംബൈ

First Published Jun 3, 2020, 11:22 AM IST


പ്രകൃതി എന്നര്‍ത്ഥം വരുന്ന നിസര്‍ഗ മഹാരാഷ്ട്രയേയും ഗുജറാത്തിനെയും വിറപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും. ഇതോടെ മണിക്കൂറിൽ 100 കിലോമീറ്റർ മേലെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.   ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലിക്കാറ്റ്  കരയിലേക്ക് വീശുക. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റ‌ർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്. 


കൊറോണാ വൈറസ് വ്യാപനത്തില്‍ മഹാരാഷ്ട്ര ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ മരിച്ചത് 100 പേരാണ്. നിലവില്‍ 3,85,502 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. 2465 പേരുടെ ജീവിനും നഷ്ടമായി. 31,333 പേര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവര്‍. ഗുജറാത്തില്‍ 11,894 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1092 പേരാണ് മരിച്ചത്. 4,631 രോഗികളാണ് നിലവില്‍ ഗുജറാത്തിലുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ ഇരുസംസ്ഥാനങ്ങളുടെയും അവസ്ഥ ഏറെ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറകേയാണ് ആഫ്രിക്കയില്‍ നിന്ന് പറന്ന് തുടങ്ങിയ വെട്ടുകിളികള്‍. പതിനായിരക്കണക്കിന് വരുന്ന വെട്ടുക്കിളികള്‍ വരാനിരിക്കുന്ന രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്‍റെ മുന്നോടിയാണെന്ന് വിദഗ്ദര്‍ പറയുന്നു. 
 

കൊവിഡും വെട്ടുക്കിളിയും രൂക്ഷമായ അക്രമണം അഴിച്ച് വിട്ട രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് അറബിക്കടിലില്‍ നിന്ന് ഉരുവം കൊണ്ട നിസര്‍ഗ ആഞ്ഞടിക്കാനായി തയ്യാറെടുക്കുന്നത്. (ചിത്രത്തില്‍ നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം.)
undefined
30 ഡിഗ്രിയില്‍ അധികമാണ് അറബികടലിലെ കഴിഞ്ഞ വേനല്‍ കാലത്തെ ചൂട്. അറബിക്കടലിലെ ചൂട് കൂടിയതാണ് നിസര്‍ഗയ്ക്ക് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.(ചിത്രത്തില്‍ നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം.)
undefined
ഒന്നു മുതല്‍ രണ്ട് വരെ ഉയരം തിരമാലകള്‍ക്കുണ്ടാകാമെന്നും ഇതിനെ തുടര്‍ന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് കടല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
undefined
മുന്നറിയിപ്പുകളെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ തീരമേഖലയിൽ നിന്ന് ഇന്നലെ ഉച്ച മുതല്‍ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാനായി ആരംഭിച്ച ശ്രമം ഇന്ന് പുലര്‍ച്ചെയും നീണ്ടു.
undefined
മഹാരാഷ്ട്രയുടെ തീര ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മുംബൈ, താനെ, പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
undefined
ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനിടെ ലഭിച്ച ഇളവുകളെ തുടര്‍ന്ന് മുംബൈ നഗരത്തിലേക്ക് തിരക്ക് വര്‍ദ്ധിച്ച് വരുന്നതിനിടെയാണ് നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ വരവ്.
undefined
നിസര്‍ഗ ഏറെ ദുരന്തം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മുംബൈയിൽ നിന്നുള്ള 17 ആഭ്യന്തര വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
undefined
ആഴ്ച തികയും മുമ്പേ ആഭ്യന്തര സര്‍വ്വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നത് വിമാന കമ്പനികള്‍ക്ക് തിരിച്ചടിയായി. കൊവിഡിനെ പ്രതിരോധിക്കാൻ പാടുപെടുന്നതിനിടെ എത്തിയ പ്രകൃതി ദുരന്തത്തിന്‍റെ നാശം കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
undefined
undefined
നിസർഗ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുണ്ടാവുന്ന കനത്ത മഴയിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മുങ്ങുമോ എന്നാണ് ആശങ്ക. കടലില്‍ ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെ തിരമാല ഉയരുമെന്നാണ് വിദഗ്ദാഭിപ്രായം.
undefined
ഇത്തരത്തില്‍ തിരമാലയുയര്‍ന്നാല്‍ സമുദ്രനിരപ്പിനും താഴെയായ മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറുമെന്നും ഇത് വലിയ ദുരിതത്തിലേക്കായിരിക്കും മുംബൈയെ നയിക്കുകയെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
undefined
undefined
2005 ലെ മുംബൈ വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് നിസര്‍ഗ മുംബൈയില്‍ വര്‍ഷിക്കികയെന്നാണ് ഇത്തവണത്തെ പ്രവചനങ്ങളിലുള്ളത്.
undefined
അടുത്ത 24 മണിക്കൂറിൽ 20 സെന്‍റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.
undefined
2005 ജൂലൈ 26 ലെ പെരുമഴയില്‍ 90 സെന്‍റീമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്തിറങ്ങിയത്. കെട്ടിടങ്ങളുടെ പല നിലകള്‍ വരെ അന്ന് മുങ്ങിയിരുന്നു. ഓരോ മഴയത്തും മുട്ടറ്റം വെള്ളം കേറുമ്പോള്‍ മുംബൈക്കാരുടെ മനസിലേക്ക് ഇന്നും ആ വിറങ്ങലിച്ച ഓർമ കടന്നുവരും.
undefined
വാഹനങ്ങളിലും വീടുകളിലും അടക്കം ശ്വാസം കിട്ടാതെ അന്ന് 1000 ലേറെ പേർ മരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് താഴെയായ മുംബൈയിലെ പല ഭാഗങ്ങളും എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട്. ഒറ്റ മഴയില്‍ കൂടുതല്‍ വെള്ളം നഗരത്തിലേക്ക് പെയ്തിറങ്ങിയാല്‍ അത് ഏറെ അപകടം ചെയ്യും.
undefined
റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ചേരികളിലടക്കം താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കുകയാണ്. പാല്‍ഗാര്‍ ജില്ലയില്‍ മാത്രം 21,000 ഗ്രാമങ്ങളെ ഒഴിപ്പിച്ചെന്ന് പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെയാണ് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.
undefined
കോവിഡിനോട്‌ പൊരുതുന്ന മുംബൈ നഗരത്തിൽ പേമാരികൂടിയെത്തുന്നത് ഏറെ ആശങ്കപരത്തുന്നുണ്ട്. രേഖപ്പെട്ടുത്തിയതില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ആദ്യ ചുഴലിക്കാറ്റ് അടിക്കുന്നത് 72 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
undefined
1948 ലെ ആ ചുഴലിക്കാറ്റില്‍ മുംബൈയ്ക്ക് നഷ്മായത് 12 ജീവനുകളാണ്. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു.
undefined
undefined
നിസര്‍ഗ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും കേരളത്തിലും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
undefined
കേരളത്തിന്‍റെ ഈ വടക്കന്‍ ജില്ലകളിൽ 11.5 സെന്‍റീമീറ്റർ വരെ ശക്തമോ, 20.4 സെൻറീമീറ്റർ വരെ അതിശക്തമോ ആയ മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ചവരെ കനത്തമഴ തുടരും.
undefined
undefined
കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അറബിക്കടലില്‍ മീൻപിടിത്തം നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
undefined
അറബിക്കടലിൽ രൂപംകൊണ്ട അതി തീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് പ്രകൃതി എന്നർഥം വരുന്ന നിസർഗ എന്ന് പേരിട്ടത് ബംഗ്ലാദേശാണ്.
undefined
2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്ന് പേര് നൽകിയതും ബംഗ്ലാദേശാണ്.
undefined
ഗോവയ്ക്കും മുംബൈക്കും ഇടയിൽ കടലിലാണ് ന്യൂനമർദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. നിസര്‍ഗയുടെ ശക്തിയില്‍ കേരള തീരത്തും കടൽക്ഷോഭം രൂക്ഷമാണ്.
undefined
ബംഗ്ലാദേശ് പേര് നൽകിയ 'നിസർഗ' ചുഴലിക്കാറ്റ് ഈ വർഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റുമായി മാറും.
undefined
നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് ആഞ്ഞ് വീശിയ ഉംപുണായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വീശിയ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്.
undefined
click me!