പൂഞ്ചില്‍ നിന്ന് സോഫിയാനിലേക്ക്; നടത്തത്തിനിടെ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി സിആര്‍പിഎഫ്

First Published Jun 9, 2020, 3:02 PM IST


ഹിമാലയ പര്‍വ്വതശൃംഖങ്ങളുടെ ഭാഗമായ പൂഞ്ചില്‍ നിന്നും സോഫിയാനിലേയ്ക്ക് മലനിരകളിലൂടെ നടന്നാല്‍ 121 കിലോമീറ്ററാണ് ദൂരം. എന്നാല്‍, കശ്മീരി നാടോടികളെ സംമ്പന്ധിച്ച് അതൊരു ദൂരമേയല്ല. കാരണം നൂറ്റാണ്ടുകളായി കശ്മീരി നാടോടികള്‍ രാജ്യാതിര്‍ത്തികളെ ഭേദിച്ച് യാത്ര ചെയ്തിരുന്നവരായിരുന്നു. ഹിമാലയമായിരുന്നു അവരുടെ തട്ടകം. ഇന്ത്യ, പാകിസ്ഥാന്‍ വഴി അഫ്ഗാന്‍ വരെ, പിന്നീട് അഫ്ഗാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി തിരിച്ച് ഇന്ത്യയിലേക്ക്. ഈ യാത്രാവഴി അവര്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പ്രത്യേകിച്ച് ഒരു ദേശം സ്വന്തമായില്ലാത്ത ബകാര്‍വള്‍ നാടോടികള്‍ വീണ്ടും വാര്‍ത്തകളിലേക്ക് വരുന്നു. പൂഞ്ചില്‍ നിന്ന് സോഫിയാനിലേക്ക് നടന്നുവരികയായിരുന്ന ഒരു ബകാര്‍വള്‍  കുടുംബത്തെ കഴിഞ്ഞ ദിവസം സിആര്‍പിഎഫ് സൈനികര്‍ കണ്ടെത്തി. കാണാം ആ ചിത്രങ്ങള്‍. 

പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയോടൊപ്പമാണ് ബകാര്‍വള്‍ നാടോടികള്‍ പൂഞ്ചില്‍ നിന്ന് സോഫിയാനിലേക്ക് നടക്കാന്‍ ആരംഭിച്ചത്. നീണ്ടയാത്രയുടെ അവസാനം സോഫിയാനിലെത്തുകയായിരുന്നു അവരുടെ ഉദ്ദേശം.
undefined
അതുവഴി പോവുകയായിരുന്ന സിആര്‍പിഎഫിന്‍റെ 14 -ാം ബറ്റാലിയന്‍ ഇവരെ കണ്ടെത്തുമ്പോള്‍, യാത്രാമദ്ധ്യേ സ്ത്രീ പ്രസവിച്ചിരുന്നു. ലോക്ഡൗണ്‍ കാലമായതിനാല്‍ വല്ലപ്പോഴും പോകുന്ന സൈനിക വാഹനങ്ങള്‍ മാത്രമേ നിരത്തിലുണ്ടായിരുന്നൊള്ളൂ.
undefined
പൂഞ്ചില്‍ നിന്നുള്ള ദീര്‍ഘ നടത്തമായിരുന്നതിനാല്‍ നാടോടികളില്‍ പലരും തളര്‍ന്നിരുന്നു. കുഞ്ഞിനെയും അമ്മയേയും കണ്ടെത്തിയ സിആര്‍പിഎഫുകാര്‍ ഉടനെ സൈനീക ഹെഡ്കേട്ടേഴ്സിലേക്ക് വിളിക്കുകയും ഡോക്ടറുടെ സഹായം ആവശ്യപ്പെടുകയുമായിരുന്നു.
undefined
സംഭവ സ്ഥലത്തെത്തിയ സൈനീക ഡോക്ടര്‍ കുഞ്ഞിനെയും അമ്മയേയും പരിശോധിച്ചു. ഇരുവര്‍ക്കും അവശ്യമായ മരുന്നുകളും നല്‍കി.
undefined
കൂടാതെ നാടോടികള്‍ക്കാവശ്യമായ ഭക്ഷണവും നല്‍കിയാണ് സൈന്യം അവരെ യാത്രയാക്കിയത്. സിആര്‍പിഎഫിന്‍റെ മഡഡ്ഗാര്‍ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
undefined
click me!