200 വര്‍ഷം പഴക്കമുള്ള എൽസ് എൻഫാരിനാറ്റ്സ് യുദ്ധം കാണാം

First Published Dec 29, 2019, 2:56 PM IST


നിരപരാധികളുടെ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 28 ന്) സ്പെയിനിലെ അലികാന്‍റിലെ ഐബി പട്ടണത്തിൽ എൽസ് എൻഫാരിനാറ്റ്സിന്‍റെ വാർഷിക ഉത്സവം നടന്നു. "ബ്രെഡിംഗ്" എന്നതിന്‍റെ വലൻസിയൻ പദത്തിൽ നിന്നാണ് എൽസ് എൻഫാരിനാറ്റ്സ് എന്ന പദം ഉണ്ടായത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ, പങ്കെടുക്കുന്നവർ എൽസ് എൻഫാരിനാറ്റ്സ് എന്നറിയപ്പെടുന്ന വ്യാജ മിലിട്ടറി വസ്ത്രങ്ങൾ ധരിക്കുകയും ഒരു വ്യാജ അട്ടിമറി നടത്തുന്നു.  അതേസമയം, റോണ്ടല്ല, സോനെറ്റ്, സിരിമിറ്റ, തബാൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു സംഘം തെരുവ് സംഗീതജ്ഞര്‍ രാവിലെ 8 മണിക്ക് "ന്യൂ ജസ്റ്റിസ്" എന്ന മുദ്രാവാക്യമുയർത്തി എൽസ് എൻഫാരിനാറ്റുകൾ നഗരം ഏറ്റെടുക്കും. രാവിലെ 9 ന് റേസ് ഫോർ മേയർ,  ആരാണ് എൽസ് എൻഫാരിനാറ്റ്സിന്‍റെ പുതിയ മേയർ എന്ന് തീരുമാനിക്കപ്പെടും. 

എൽസ് എൻഫാരിനാറ്റുകൾ താമസിക്കുന്ന പ്ലാന ഡി എൽ എസ്‌ഗ്ലേഷ്യയിൽ (ചർച്ച് സ്ക്വയർ) ഉച്ചകഴിഞ്ഞ് യുദ്ധം ആരംഭിക്കും. പഴയ തെരുവുകളിലൂടെയും നഗര കേന്ദ്രമായ ഐബിയുടെയും വഴികളിലാണ് യുദ്ധം നടക്കുക. വെടിക്കെട്ട്, മാവ് ബോംബുകൾ, മുട്ടകൾ തീ എന്നിവയിലൂടെ അവർ തങ്ങളുടെ അധികാരം പിടിക്കെടുക്കുന്നു. പിന്നീട് പരമ്പരാഗത നൃത്തമാണ്.   വൈകീട്ട് അഞ്ച് മണിയോടെ എൽസ് എൻഫാരിനാറ്റിന്‍റെ  അധികാരം അവസാനിക്കുന്നു. ഇനി അടുത്ത വര്‍ഷം ഡിസംബര്‍ 28 ന്‍റെ പാട്ട് മത്സരത്തിന് കാണാമെന്ന ഉറപ്പോടെ യുദ്ധം നിര്‍ത്തി യോദ്ധാക്കള്‍ തന്താങ്ങളുടെ വീടുകളിലേക്ക്. കാണാം സ്പെയിനിലെ 200 വര്‍ഷം പഴക്കമുള്ള യുദ്ധാഘോഷം. 
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!