ഗർഭച്ഛിദ്ര നിയമം !! മെക്സിക്കോയിൽ ഫെമിനിസ്റ്റുകൾ തെരുവിൽ...

First Published Sep 29, 2020, 10:45 AM IST

കൊവിഡ് 19 മഹാമരിക്കിടയിലും കത്തിയമർന്ന് മെക്സിക്കൻ ന​ഗരങ്ങൾ. മെക്സിക്കോ സിറ്റിയിൽ അന്താരാഷ്ട്ര സുരക്ഷിത ​ഗർഭച്ഛിദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ മാർച്ചിനിടെയാണ് സ്ത്രീകൾ പൊലീസുമായി ഏറ്റുമുട്ടിയത്. ലാറ്റിനമേരിക്കയിലെ ​ഗർഭച്ഛിദ്ര നിയമങ്ങൾ മാറ്റിയെഴുതണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസം ഒന്നിന് സമാന ആവശ്യങ്ങളുമായി സ്ത്രീകൾ മെക്സിക്കോയിലെ തെരുവുകളിൽ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇക്കുറി കലാപത്തിന്റെ സ്വഭാവമായിരുന്നു പ്രതിഷേധത്തിന്. സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം എന്ന ഇവരുടെ ആവശ്യം ചെവിക്കൊള്ളാൻ സർക്കാർ ഇതുവരെയും തയ്യാറാവാത്തതാണ് പ്രതിഷേധം കനക്കാൻ കാരണം. അവകാശ പ്രസ്ഥാനത്തിന്റെ പ്രതീകമായ പച്ച നിറത്തിലുള്ള തൂവാല ധരിച്ചാണ് മിക്ക സ്ത്രീകളും പ്രതിഷേധത്തിൽ പങ്കെടുത്തത്.

സ്ത്രീകൾക്ക്​ ഗർഭം അലസിപ്പിക്കാനുള്ള അവകാശങ്ങൾ സംബന്ധിച്ച സുപ്രധാന നിർദേശങ്ങൾ മെക്സിക്കൻ സുപ്രീംകോടതി പല ആവർത്തി നിരസിച്ചിരുന്നു. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ​ഗർ​​ച്ഛിദ്രം നിയമവിധേയമായിട്ടുള്ളു.
undefined
ഈ വർഷം ജൂലയിൽ നടന്ന ഹിയറിങ്ങിൽ സുപ്രീംകോടതിയിലെ അഞ്ച് ജസ്റ്റിസുമാരിൽ നാലുപേരും നിരോധനാജ്ഞ ശരിവയ്ക്കുന്നതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ബലാൽസം​ഗ കേസുകളിൽ ഇത് പ്രായോ​ഗികമാല്ലാത്ത സ്ഥിതിവിശേഷം ശ്രഷ്ടിക്കും എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
undefined
undefined
എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതും ഉന്മൂലനം ചെയ്യുന്നതുമായുള്ള ദേശീയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിശാലമായ റിപ്പോർട്ടിലാണ് ഈ മാറ്റങ്ങൾ ആദ്യം ശുപാർശ ചെയ്തത്.
undefined
റിപ്പോർട്ടിലെ നിർദേശങ്ങളും നിഗമനങ്ങളും മെക്സിക്കൻ സർക്കാർ 2017 മാർച്ചിൽ അംഗീകരിച്ചിരുന്നു. പക്ഷേ ഇപ്പോഴും നിയമപരമായ അനുമതി ഇതിന് ലഭിച്ചിട്ടല്ല എന്നതാണ് അടങ്ങാത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നത്.
undefined
undefined
ഗർഭച്ഛിദ്രം ചെയ്തുവെന്നാരോപിച്ച് 30 വർഷത്തേക്ക് ജയിലിൽ തടവിലാക്കിയിരുന്ന മൂന്ന് സ്ത്രീകളെ എൽ സാൽവഡോറിലെ സുപ്രീം കോടതികഴിഞ്ഞ വർഷം മോചിപ്പിച്ചിരുന്നു.
undefined
തന്റേതല്ലാത്ത കാരണത്താൽ ​ഗർഭം ധരിക്കേണ്ടിവരുന്ന അവസ്ഥ. ഇതിനെയാണ് പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒട്ടുമിക്ക സ്ത്രീകളും ചോദ്യം ചെയ്യുന്നത്.
undefined
undefined
ഗർഭധാരണത്തിൽ മാത്രമാണ് ജീവിതം ആരംഭിക്കുന്നതെന്ന 2016ലെ ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയ മെക്സിക്കൻ നഗരങ്ങളിലൊന്നാണ് വെറാക്രൂസ്.
undefined
മെക്സിക്കോ സിറ്റിയുടെ ​ഗർഭച്ഛിദ്ര നിയമത്തെ ശരിവച്ചുകൊണ്ട് 2008ലെ സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് ആദ്യം ഗർഭച്ഛിദ്ര നിയമങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ നയങ്ങൾ രൂപീകരിക്കാനും നവീകരിക്കാനുമുള്ള അവകാശങ്ങൾ ലഭിച്ചിരുന്നു.
undefined
undefined
ലാറ്റിനമേരിക്കയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഗർഭച്ഛിദ്രവും മറ്റ് സ്ത്രീസംബന്ധമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ശക്തിപ്രാപിക്കുന്നുണ്ട്.
undefined
അന്താരാഷ്ട്ര സുരക്ഷിത ർഭച്ഛിദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ മാർച്ചിനിടെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസിനെ നേരെ കുപ്പികൾ വലിച്ചെറിയുന്ന ഫെമിനിസ്റ്റ് കൂട്ടായമയിലെ അം​ഗങ്ങളിലൊരാളായ സ്ത്രീ.
undefined
undefined
പ്രതിഷേധക്കാർ തെരുവിൽ തീയിട്ടതിനെ തുടർന്ന് അത് കെടുത്താൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ
undefined
മാർച്ചിനിടെ പൊലീസുകാർ തീർത്ത ബാരിക്കേഡിനെയും മറികടന്ന് ഏറ്റുമുട്ടുന്ന സ്ത്രീ.
undefined
undefined
പൊലാസിനു നേരെ പെട്രോൾ ബോംബ് എറിയുന്ന ഫെമിനിസ്റ്റ് കൂട്ടായമയിലെ അം​ഗങ്ങളിലൊരാളായ സ്ത്രീ
undefined
പൊലീസുകാർ തീർത്ത ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ
undefined
undefined
അന്താരാഷ്ട്ര സുരക്ഷിത ​ഗർഭച്ഛിദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ മാർച്ചിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ
undefined
ചുറ്റിയ ഉപയോ​ഗിച്ച് പൊലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്ന സ്ത്രീ
undefined
undefined
പ്രതിഷേധക്കാരെ അടിച്ചമർത്താൻ അണിനിരന്ന പൊലീസുകാർക്ക് നേരെ പെട്രോൾ ബോംബ് എറിയുന്ന ഫെമിനിസ്റ്റ് കൂട്ടായമയിലെ അം​ഗങ്ങളിലൊരാളായ സ്ത്രീ
undefined
മാർച്ചിനിടെ പൊലീസുകാർ തീർത്ത ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധം കടുപ്പിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ.
undefined
undefined
ദേശീയ മനുഷ്യാവകാശ കമ്മീഷൻ കെട്ടിടത്തിന് സമീപത്തു നിന്നുള്ള കാഴ്ച
undefined
പൊലീസുമായി ഏറ്റുമുട്ടുന്ന ഫെമിനിസ്റ്റ് കൂട്ടായമയിലെ അം​ഗങ്ങളായ സ്ത്രീകൾ
undefined
undefined
മാർച്ചിനിടെ സ്ത്രീകളുടെ പ്രതിരോധത്തിൽ നിലതെറ്റി താഴെ വീണ പൊലീസ് ഉദ്യോ​ഗസ്ഥന്മാരിൽ ഒരാൾ
undefined
click me!