35 വര്‍ഷത്തെ ഏകാന്തതയ്ക്ക് വിരാമം, 'കാവന്‍' ഇസ്ലാമാബാദില്‍ നിന്ന് കംബോഡിയയിലേക്ക്

First Published Sep 6, 2020, 11:24 AM IST

നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ ഏകാന്തവാസത്തിനൊടുവില്‍ മോചനം സാദ്ധ്യമായിരിക്കുകയാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദ് മാർഗസാർ മൃഗശാലയിലെ 'ലോകത്തിലെ ഏകാന്തനായ ആന' എന്ന പേര് ലഭിച്ച കാവന്. കാവന്‍റെ മോചനത്തിനായ ലോകമെങ്ങുമുള്ള മൃഗസ്നേഹികള്‍ കൈകോര്‍ത്തു. ഇവരുടെ നിരവന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ആനയ്ക്ക് ഏകാന്തവാസത്തില്‍ നിന്ന് മോചനം സാധ്യമായത്. അറിയാം കാവന്‍റെ വിശേഷങ്ങള്‍. 

1985 ൽ പാകിസ്ഥാന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ് കാവൻ എന്ന ആനയെ. ഇസ്​ലാമാബാദ്​ കാഴ്​ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു കാവന്‍.
undefined
2012ൽ ​​ഇണ ചെരിഞ്ഞ ശേഷം കാവൻ അക്രമാസക്ത​നാകാന്‍ തുടങ്ങിയെന്ന് കാഴ്​ചബംഗ്ലാവ്​ അധികൃതർ പറയുന്നു. ഇസ്‍ലാമാബാദ് മൃഗശാലയിലെ മോശം സാഹചര്യങ്ങൾ കൂടി ചേർന്നതോടെ ആരോഗ്യനില വഷളായി.
undefined
undefined
ഇതോടെയാണ്, കാവനുവേണ്ടി ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ ശബ്ദമുയർത്തി തുടങ്ങിയത്. ആക്​ടിവിസ്​റ്റുകൾ നൽകിയ ഹർജിയിൽ ആനയെ കംബോഡിയയിലേക്ക്​ മാറ്റാൻ ഇസ്​ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ മേയിൽ ഉത്തരവിട്ടിരുന്നു.
undefined
കാവന്‍റെ യാത്രയുടെ ഭാഗമായുള്ള ആരോഗ്യപരിശോധനകള്‍ കഴിഞ്ഞു. സമ്പൂർണ്ണ വൈദ്യശാസ്ത്ര പരിഷോധനയ്ക്ക് വിധേയനായ കാവന് ഒരു പുതിയ മൃഗശാലയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.
undefined
undefined
35 വർഷമായി പാകിസ്ഥാൻ മൃഗശാലയിലെ ഒരു ചെറിയ ചുറ്റുപാടിൽ ജീവിക്കുകയായിരുന്നു ഇതുവരെ കാവന്‍.
undefined
ഇണയുടെ മരണത്തോടെ കാവന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അങ്ങനെയാണ് കാവന് 'ലോകത്തിലെ ഏകാന്ത ആന' എന്ന വിശേഷണം ലഭിക്കുന്നത്.
undefined
undefined
ഉത്തരവാദിത്വപ്പെട്ടവരുടെ അശ്രദ്ധയാണ് കാവന്‍റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയ കോടതി, മാർഗസാർ മൃഗശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കാവന് എപ്പോൾ യാത്ര ചെയ്യാനാകുമെന്ന് അറിയില്ല.
undefined
കാവന്‍റെ മോചനത്തിന് ഇനിയും കടമ്പകളുണ്ട്. കാവന്‍റെ ഏകാന്തതയ്ക്ക് മാറ്റം വരുത്താനായി 2016 മുതൽ മൃഗസ്നേഹികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പാതി വിജയം കണ്ടെത്തിയത്.
undefined
undefined
കംബോഡിയയിലെ വന്യമൃഗ സങ്കേതത്തിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി ങ്കേതത്തിൽ ഇതിനകം 80-ലധികം ആനകളെ പുനഃരധിവസിപ്പിച്ചിട്ടുണ്ട്.
undefined
ആനയ്ക്ക് യാത്ര ചെയ്യാൻ മെഡിക്കൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും മിക്കവാറും കംബോഡിയയിലേക്കായിരിക്കും അവന്‍റെ യാത്രയെന്നും ഫോർ പാവ്സിന്‍റെ വക്താവ് മാർട്ടിൻ ബൗർ പറഞ്ഞു.
undefined
undefined
മൃഗശാലയിലെ മോശം അവസ്ഥയിൽ നിന്ന് കവാനെ രക്ഷപ്പെടുത്തുന്നത് ലോകമെമ്പാടുമുള്ള മൃഗസംരക്ഷണ പ്രവർത്തകരുടെയും യുഎസ് ഗായകൻ ചെർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
undefined
മാർഗസാർ മൃഗശാലയിലെ മോശം അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈ അവസാനം കൈമാറ്റം ചെയ്യാന്‍ തയ്യാറായിരുന്ന രണ്ട് സിംഹങ്ങൾ മരിച്ചുപോയിരുന്നു. ഇവയുടെ മരണം കൂടിയായതോടെ കാവന്‍ കൈമാറ്റം പരമാവധി വേഗത്തിലാക്കാനാണ് ഫോർ പാവ്സിന്‍റെ ശ്രമം.
undefined
undefined
മൃഗശാലയിൽ അവശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതമായി കൈമാറാൻ ഇസ്ലാമാബാദ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്‍റ് ബോർഡ്, ഫോർ പാവ്സിന്‍റെ പ്രവര്‍ത്തകരെ ക്ഷണിച്ചു.
undefined
പരിശോധനയില്‍ കാവന് പോഷകാഹാരക്കുറവിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആനയ്ക്ക് അമിതഭാരമുണ്ടെന്ന് വെള്ളിയാഴ്ചത്തെ വൈദ്യപരിശോധനയിൽ തെളിഞ്ഞതായി മാർട്ടിൻ ബൗർ പറഞ്ഞു.
undefined
വർഷങ്ങളോളമുള്ള ഏകാന്തവാസത്തിനിടെയില്‍ കാവന്‍റെ നഖങ്ങള്‍ പൊട്ടുകയും ധആരണം മുറിവുകള്‍ ഉണങ്ങതെ ശരീരത്ത് ഉള്ളതായും മാർട്ടിൻ ബൗർ പറഞ്ഞു. കാവന്‍റെ മുറിവുകളില്‍ മരുന്ന് വച്ച് ചികിത്സ ആരംഭിച്ചു.
undefined
click me!