രണ്ട് രാജ്യങ്ങളെ ഇരുട്ടിലാക്കി ചരിത്രത്തിലെ ഏറ്റവും വലിയ 'പവര്‍ക്കട്ട്'

First Published Jun 17, 2019, 9:52 AM IST

ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ അ​ർ​ജ​ന്‍റീ​ന​യേ​യും ഉ​റു​ഗ്വേ​യേ​യും സ​മ്പൂ​ര്‍​ണ​മാ​യി ഇ​രു​ട്ടി​ലാ​ക്കിയ വൈ​ദ്യു​തി ത​ക​രാ​ർ പരിഹരിച്ചു. ഞായറാഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​തു​പോ​ലൊ​രു വൈ​ദ്യു​​തി മു​ട​ക്കം സം​ഭ​വി​ക്കു​ന്ന​ത്. 

രാ​ജ്യ​മൊ​ട്ടാ​കെ ഇ​രു​ട്ടി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ളും പ​രി​ഭ്രാ​ന്ത​രാ​യി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും നാ​ലേ​മു​ക്കാ​ൽ കോ​ടി ജ​ന​ങ്ങ​ളാ​ണ് വൈ​ദ്യു​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പി​ത​ട​ഞ്ഞ​ത്.
undefined
വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി​യ​ത് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നു​ക​ൾ അ​ട​ക്കം നി​ശ്ച​ല​മാ​യി.
undefined
ഇ​രു​ട്ടി​ലാ​യ ന​ഗ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും എ​ത്തി​യ​തോ​ടെ വി​ഷ​യം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും സം​സാ​ര വി​ഷ​യ​മാ​യി.
undefined
വൈ​കാ​തെ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു.
undefined
ബ്ര​സീ​ൽ, പ​രാ​ഗ്വേ എ​ന്നീ രാ​ജ്യ​ങ്ങ​ളുടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​ട്ടു​ണ്ട്.
undefined
​സംഭ​വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് മൗ​റീ​ഷ്യോ മ​ക്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
undefined
വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഇ​ല​ക്ട്രി​ക്സി​റ്റി സ​പ്ലൈ ക​മ്പ​നി എ​ഡെ​സ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം
undefined
ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​തു​പോ​ലൊ​രു വൈ​ദ്യു​​തി മു​ട​ക്കം സം​ഭ​വി​ക്കു​ന്ന​ത്.
undefined
click me!