സര്‍ക്കസിനിടെ പരിശീലകന്‍ കരടിയെ അടിച്ചു, കരടി പരിശീലകനെയും; നടുക്കുന്ന കാഴ്ച

First Published Oct 24, 2019, 3:06 PM IST

ഒരുപക്ഷേ സര്‍ക്കസിന്‍റെ ആദ്യ കാലം മുതല്‍ തന്നെ മൃഗങ്ങളും അതിന്‍റെ ഭാഗമായിരുന്നിരിക്കണം. ഭയപ്പെടുത്തി മെരുക്കിയെടുക്കാമെന്നതും ഭയം കാരണം തിരിച്ചൊന്നും ചെയ്യില്ലെന്നുള്ള ധൈര്യവുമായിരിക്കാം മൃഗങ്ങളെ 'മൃഗീയമായി' പീഡിപ്പിച്ച്, മെരുക്കി സര്‍ക്കസിനായി ഉള്‍പ്പെടുത്താന്‍ ഒരുപക്ഷേ മനുഷ്യനെ പ്രയരിപ്പിച്ചിരിക്കുക. കരയിലെ ഏറ്റവും വലിയ മൃഗമായ ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്‍റെ ഭാഗമാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസിന്‍റെ ഭാഗമാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവന്നിട്ടുണ്ട്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന സര്‍ക്കസ് ചിത്രങ്ങള്‍ റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ്. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുകയായിരുന്നു. പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് പരിശീലകന്‍റെ മേല്‍ കയറി ഇരിക്കുകയും അയാളെ അക്രമിക്കുകയുമായിരുന്നു. ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. കാണാം നടുക്കുന്ന ദൃശ്യങ്ങള്‍.

കലാപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കവേ കുറുമ്പ് കാട്ടിയ കരടിയെ പരിശീലകരിലൊരാള്‍ ശക്തമായി അടിച്ചു. സര്‍ക്കസ് റിങ്ങിന് സമീപത്തായി ഇരുന്നിരുന്ന ഒരു കുട്ടി ഇത് കണ്ട് കരഞ്ഞു.
undefined
കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായതും കരടി പരിശീലകനെ തള്ളിയിട്ട്, അയാളുടെ മേല്‍ കയറിയിരുന്ന് അക്രമണം തുടങ്ങി. കരടിയെ ഓടിക്കാന്‍ മറ്റ് പരിശീലകര്‍ ശ്രമിക്കുന്നതിനിടെയാണ് സംഗതി കാര്യമാണെന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെട്ടത്. അതുവരെ ചിരിച്ചിരുന്ന കാണികളുടെ മുഖത്ത് രക്തപ്രസാദം ഇല്ലാതായി.
undefined
ഭയന്ന കാണികള്‍ ഒറ്റ വാതില്‍ മാത്രമുള്ള സര്‍ക്കസ് കൂടാരത്തിന് പുറത്ത് പോകാന്‍ തിക്കും തിരക്കും കൂട്ടി. ഇതേ തുടര്‍ന്ന് കരടിയെ കീഴടക്കാന്‍ മറ്റ് പരിശീലകര്‍ക്ക് ഇലക്ട്രിക്ക് ഷോക്ക് ഉപയോഗിക്കേണ്ടി വന്നു.
undefined
കരടിയുടെ അക്രമണത്തില്‍ പരിശീലകന് പരിക്കേറ്റെങ്കിലും വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കരടിയുടെ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ 27 കാരിയായ ഗലിനാ ഗുരേവ പിന്നീട് പറഞ്ഞത്, ആ സമയത്ത് തന്‍റെ കാലുകള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ്. അത്രയും വലിയ കരടിയെ അഭ്യസിപ്പിക്കുന്നിടത്ത് ഒരു സുരക്ഷാ സംവിധാനും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
undefined
ആദ്യം കാഴ്ചക്കാര്‍ കരുതിയത് കരടിയുടെ പ്രവര്‍ത്തി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നാണ്. എന്നാല്‍ പിന്നീട് കരടി പരിശീലകന്‍റെ മേലെ കയറിയിരുന്ന് അക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ പരിശീലകനും തിരിച്ചടിക്കാന്‍ തുടങ്ങി. മറ്റ് പിരശീലകരും ഒപ്പം കൂടിയതോടെയാണ് കളി കാര്യമാണെന്ന് കാഴ്ചക്കാര്‍ക്ക് മനസിലായത്.
undefined
ഇതോടെ ആളുകള്‍ ഭയചകിതരായി നാടുപാടും ഓടുകയായിരുന്നു. സന്ദര്‍ശകരെയോ കരടിയേയോ നിയന്ത്രിക്കാന്‍ സര്‍ക്കസ് അധികാരികള്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് കരടിക്ക് ഇലക്ട്രിക്ക് ഷോക്ക് നല്‍കിയാണ് കീഴടക്കിയതെന്ന് സര്‍ക്കസ് കാണാനെത്തിയ ഒരാള്‍ പറഞ്ഞു.
undefined
റഷ്യയില്‍ മൃഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കസിന് ഏറെ പ്രചാരമുണ്ട്. എന്നാല്‍, അതോടൊപ്പം തന്നെ സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളും റഷ്യയില്‍ ശക്തിപ്രാപിക്കുന്നുണ്ട്.
undefined
ഈ സംഭവത്തോടെ റഷ്യയില്‍ സര്‍ക്കസില്‍ മൃഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെയുള്ള നിലപാടുകള്‍ ശക്തിപ്പെടുത്തുമെന്ന് മൃഗ സ്നേഹികള്‍ കരുതുന്നു.
undefined
undefined
click me!