കൊവിഡ് 19: ശമനമില്ലാതെ ഉയരുന്ന മരണം ; ആറരലക്ഷവും കടന്ന്

First Published Jul 28, 2020, 2:35 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. മരണം 656,686 ആയിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ മരണം 1,50,444 ആയി. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 4,433,410 പേര്‍ കൊവിഡ് ബാധിതരായി എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 567 ഉം ബ്രസീലിൽ 627 ഉം ആളുകളാണ് മരിച്ചത്. ബ്രസീലിലും നിയന്ത്രണവിധേയമാകാതെ മഹാമാരി പടരുകയാണ്. 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. 2,446,397 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,737 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ലോകത്ത് രോഗബാധിതരില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ ഇതുവരെയായി 14,84,136 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 33,461 പേര്‍ മരിച്ചു. ഇന്നലെ 654 മരണമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു.

കൊളംബിയയില്‍ എണ്ണായിരത്തിലേറെയും ദക്ഷിണാഫ്രിക്കയില്‍ ഏഴായിരത്തിലേറെയും മെക്‌സിക്കോയിലും റഷ്യയിലും അയ്യായിരത്തിലേറെയും പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
undefined
ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനരികയെത്തി. വേൾഡോമീറ്റർ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗികൾ മരിച്ച രാജ്യം ഇന്ത്യയാണ്.
undefined
undefined
654 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 33,461 ആയി. ഇന്ത്യയില്‍ 46,000 ത്തിലേറെ പുതിയ കൊവിഡ് രോഗികളുണ്ട് എന്നും വേള്‍ഡോമീറ്റര്‍ പറയുന്നു.
undefined
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. അതേസമയം, ലോകത്താകമാനം 10,217,311 പേരാണ് കൊവിഡില്‍ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്.
undefined
undefined
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
undefined
ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,83,156 ആയി ഉയർന്നു. ഇന്നലെ 35,175 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്ക്. 24 മണിക്കൂറിനിടെ 654 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
undefined
undefined
ഇത് വരെ 33,425 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. തുടർച്ചയായി അഞ്ചാം ദിവസവും അമ്പതിനായിരത്തിനടുത്താണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകൾ.
undefined
ഇന്നലെ മുതൽ കൊവിഡ് കണക്ക് പുറത്ത് വിടുന്ന പട്ടികയുടെ രൂപത്തിൽ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കണക്ക്, രോഗമുക്തരുടെ കണക്ക്, മരണം എന്നിവയാണ് പുതുക്കിയ പട്ടികയിൽ പുറത്ത് വിടുന്നത്.
undefined
undefined
ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 7924 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്.
undefined
നേരത്തെ പ്രതിദിന രോഗബാധ പതിനായിരത്തിനടുത്തെത്തിയ മഹാരാഷ്ട്രക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണക്ക്. മഹാരാഷ്ട്രയിൽ 3,83,723 പേർക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്.
undefined
undefined
ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് അവിടെ നിന്നുള്ള കണക്കുകൾ.
undefined
ആകെ 2,20,716 രോഗികളുള്ള തമിഴ്നാട്ടിൽ 6,993 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. 6,051 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം 1,02,341 ആയി.
undefined
1,01,465 പേർക്ക് കൊവിഡ് ബാധിച്ച കർണ്ണാടകത്തിൽ 5,324 പേരാണ് പുതുതായി കൊവിഡ് പട്ടികയിലെത്തിയത്.
undefined
കണക്കുകളില്‍ പഴയപോലെ കൃത്യതയില്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ തന്നെ ഇന്നലെ വരെയുള്ള കണക്കുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 71 മരണം രേഖപ്പെടുത്തിയിരുന്നു.
undefined
പല കേസുകളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിടുന്നില്ല. മിനിയാന്ന് ഒറ്റ ദിവസം 11 മരണം നടന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഈ കണക്ക് സര്‍ക്കാറിന്‍റെ വെബ്സൈറ്റിലില്ല. പകരം നാല് കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
undefined
undefined
സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കുകളില്‍ കൊവിഡ് 19 ബാധിച്ച് കേരളത്തില്‍ ഇപ്പോഴും 63 മരണം മാത്രമേ രേഖപ്പെടുത്തിയിട്ടൊള്ളൂ. മരണ ശേഷമുള്ള പരിശോധനയിലാണ് പലപ്പോഴും കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.
undefined
മരണശേഷം കൊവിഡ് 19 പോസറ്റീവ് രേഖപ്പെടുത്തുമ്പോള്‍ മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പറ്റാതെ പോകുന്നു. ഇത് രോഗവ്യാപനം കൂടുന്നു. അതിനിടെ ഇന്നും കേരളത്തില്‍ രണ്ട് മരണം രേഖപ്പെടുത്തി.
undefined
ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്ക് മരണ ശേഷമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കാസർകോട് മരിച്ച കെ ശശിധരയ്ക്കും മരണ ശേഷമാണ് കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയത്. ഇതോടെ കാസർകോട് ജില്ലയില്‍ മാത്രം കൊവിഡ് മരണം ആറായി.
undefined
കോട്ടയത്ത് കൊവിഡ് ആശങ്കയേറുകയാണ്. ഏറ്റുമാനൂരിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 പേരില്‍ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 47 സമ്പിളുകളാണ് പോസ്റ്റീവായത്.
undefined
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഗൈനക്കോളജി വാർഡിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അതേസമയം, മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടർമാരുടെ എണ്ണം 55 ആയി.
undefined
ഇതിനിടെ തിരുവനന്തപുരത്തെ ലോക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്ന് കോർപ്പറേഷൻ അറിയിച്ചു.
undefined
അതേസമയം, പൊഴിയൂരിലെയും പാറശ്ശാലയിലെയും കൊവിഡ് വ്യാപനം ഉയർന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി പ്രദേശമായ പാറശ്ശാലയിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
undefined
പാറശ്ശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകൾ ലാർജ്ജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടുമായുള്ള സമ്പർക്കമാണ് അതിർത്തി പ്രദേശയായ പാറശ്ശാലയിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.
undefined
183 രോഗികളാണ് ഇപ്പോൾ പാറശ്ശാലയിലുള്ളത്. ഇന്നലെ 14 പേർക്കും അതിന് തലേന്ന് 19 പേർക്കുമാണ് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടുമായി അതി‍ർത്തി പങ്കിടുന്ന കളയിക്കാവിളയിൽ അടക്കം കേസുകൾ ഉയർന്നതോടെ പാറശ്ശാലയിലാകെ പരിശോധനകൾ കൂട്ടിയിരുന്നു.
undefined
ഇഞ്ചിവിള, അഞ്ചാമം, നെടുവാൻവിള, പരശ്ശുവയ്ക്കൽ എന്നീ മേഖലകളിലാണ് കൂടുതൽ രോഗികളും ഉള്ളത്. ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളായി തിരിഞ്ഞാണ് നിലവിൽ പരിശോധന.
undefined
101 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാണ് പാറശ്ശാലയിലുള്ളത്. പാറശ്ശാല ലാർജ്ജ് ക്ലസ്റ്ററായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസങ്ങളിൽ പരിശോധനകൾ വ്യാപകമാക്കും. കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശവാർഡുകളിലാണ് ആശങ്ക കനക്കുന്നത്.
undefined
മൂന്നാം തീരദേശ സോണിൽ പെടുന്ന ഇവിടെ നേരത്തെ തന്നെ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ നിലവിലുള്ളത്.
undefined
ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് പോസിറ്റീവായത്. അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. പക്ഷെ പരിശോധനകളുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ല.
undefined
അതിനിടെ കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നതായി കോഴിക്കോട് നിന്ന് പരാതികളുയരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ ഇരട്ടിയോളമാണ് പല ലാബുകളും ഈടാക്കുന്നതെന്നാണ് പരാതി.
undefined
സ്വകാര്യ ലാബുകളിലെ പരിശോധന ഫലമാകട്ടെ ആരോഗ്യ വകുപ്പ് യഥാസമയം അറിയുന്നുമില്ല. കൊവിഡ് പരിശോധന വേഗത്തിലാക്കാനും അതുവഴി രോഗവ്യാപനം തടയാനുമാണ് ഐസിഎംആര്‍ സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്.
undefined
ഇതിന്‍റെ തുടര്‍ച്ചയായി കൊവിഡ് പരിശോധനയ്ക്കുളള നിരക്ക് വ്യക്തമാക്കി കൊണ്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഗോബ്രഗഡെ കഴിഞ്ഞ മാസം 23ന് ഉത്തരവും ഇറക്കിയിരുന്നു. ഇതുപ്രകാരം 625 രൂപയാണ് ആന്‍റിജന്‍ ടെസ്റ്റിനുളള നിരക്ക്. എന്നാല്‍ പല ലാബുകളിലും ഈടാക്കുന്നത് ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാണ്.
undefined
ചില ലാബുകളിലാകട്ടെ ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നുമില്ല, പകരം RTPCR ടെസ്റ്റാണ് നടത്തുന്നത്. ഇതിനാകട്ടെ ആന്‍റിജന്‍ ടെസ്റ്റിന്‍റെ നാലിരട്ടിയിലേറെയാണ് നിരക്ക്. ഇതരസംസ്ഥാന തൊഴിലാളികളുടെ പരിശോധന ചെലവ് തൊഴിലുടമ വഹിക്കണമെന്നതിനാല്‍ തൊഴിലുടമകള്‍ക്കാണ് ഇത് വലിയ ബാധ്യതയായി മാറുന്നത്.
undefined
സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്തിയാല്‍ അന്നേ ദിവസം തന്നെ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പല ലാബുകളും ഇത് പാലിക്കുന്നില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ പറയുന്നു.
undefined
ബേപ്പൂരില്‍ കുളച്ചല്‍ സ്വദേശികളായ 13 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സ്വകാര്യ ലാബിലെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യവകുപ്പ് അറിഞ്ഞത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്നാണ് സ്വകാര്യ ലാബുകളുടെ വാദം.
undefined
ടെസ്റ്റ് കിറ്റുകള്‍ക്ക് വരുന്ന ചെലവാണ് സര്‍ക്കാര്‍ പരിശോധന നിരക്കായി നിശ്ചയിച്ചതെന്നും ഇത് അപര്യാപ്തമെന്നും ലാബ് ഉടമകള്‍ പറയുന്നു.
undefined
ഇതിനിടെ ഏറ്റവും വലിയ ആശങ്കയായി സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധയുടെ കണക്കുകളും പുറത്ത് വരുന്നു. സംസ്ഥാനത്തിതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്.
undefined
ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ, കൊവിഡ്-കൊവിഡ് ഇതര ചികിത്സകളെ സാരമായി ബാധിക്കുന്നുണ്ട്.
undefined
സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. മെഡിക്കൽ കോളേജ് ആശുപത്രികള്‍, ആര്‍സിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഇങ്ങനെ രോഗം എല്ലാ മേഖലകളിലും പിടിമുറുക്കി.
undefined
തുടക്കത്തിൽ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് വില്ലനായതെങ്കില്‍ പിന്നീട് അതിന്‍റെ ഗുണനിലവാരമില്ലായ്മയും അടുത്ത സമ്പര്‍ക്കവും എല്ലാം രോഗബാധയ്ക്ക് കാരണമായി.
undefined
ഡോക്ടര്‍മാരും നഴ്സുമാരും രോഗ ബാധിതരായതോടെ രോഗികളും കൂട്ടിരിപ്പുകാരും രോഗബാധിതരാകുന്ന സാഹചര്യമുണ്ടായി.
undefined
രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെപേര്‍ നിരീക്ഷണത്തിലേക്കും പോയി. ഇതോടെ വാര്‍ഡുകള്‍ പലതും അടച്ചു. രോഗി പരിചരണത്തിലും പ്രശ്നങ്ങളുണ്ടായി.
undefined
പലയിടത്തും അടിയന്തരമല്ലാത്ത എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും നിര്‍ത്തിരോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.
undefined
ചികിത്സയിലും രോഗി പരിചരണത്തിലുമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചികിത്സ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടാകാതിരിക്കാൻ ചില ആശുപത്രികൾ ഒരു കൂട്ടം ജീവനക്കാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും അത് പ്രാവര്‍ത്തികമായിട്ടില്ല. രണ്ടാം നിര ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
undefined
undefined
click me!