മഹാമാരി മാറാന്‍ ദൈവത്തോട് അപേക്ഷിച്ച് ഡാന്‍സിങ്ങ് ഡെവിള്‍സ്

Published : Jun 07, 2021, 04:42 PM IST

ഭയമായിരുന്നു മനുഷ്യനെ എന്നും മുന്നോട്ട് നയിച്ചിരുന്നത്. വിശ്വാസങ്ങളും പുറകെ ദൈവങ്ങളും ഈ ഭയത്തില്‍ നിന്ന് ഉണ്ടായതാണെന്ന് പറയാം. നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന എല്ലാ ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മനുഷ്യന്‍ ദൈവത്തോട് സഹായം ചോദിച്ച് കൊണ്ടേയിരുന്നു. വെനിസ്വലേയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഉത്സവമായിരുന്നു നൃത്തം ചെയ്യുന്ന പിശാച് അഥവാ ഡാന്‍സിങ്ങ് ഡെവിള്‍. വെനിസ്വലയില്‍ ഏതാണ്ട് 1700 മുതല്‍ ഈ ആഘോഷം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിശാചിന്‍റെ മുഖം മൂടിവച്ചവര്‍ പ്രത്യേക വേഷവിധാനങ്ങളോടെ തിന്മയ്ക്കെതിരായ നന്മയുടെ പ്രതീകാത്മക വിജയത്തിന്‍റെ ഭാഗമായി ദൈവത്തിന് കീഴടങ്ങുന്ന ഒരു ചടങ്ങാണ് ഡാന്‍സിങ്ങ് ഡെവിള്‍ ആഘോഷം. പക്ഷേ, ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകയുണ്ട്. ആഘോഷത്തോടൊപ്പം കൊവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ചിത്രങ്ങള്‍ ഗെറ്റി.

PREV
115
മഹാമാരി മാറാന്‍ ദൈവത്തോട് അപേക്ഷിച്ച് ഡാന്‍സിങ്ങ് ഡെവിള്‍സ്

വെനസ്വേലയുടെ മധ്യ തീരത്തുള്ള പട്ടണങ്ങളിലെ മുതിർന്ന പുരുഷന്മാരുടെയും യുവാക്കളുടെയും സംഘങ്ങളാണ് പ്രത്യേക മുഖം മൂടികളണിഞ്ഞ് ഡാന്‍സിങ്ങ് ഡെവിളിനെത്തുന്നത്. 

215

ഡാന്‍സിങ്ങ് ഡെവിള്‍ ആഘോഷം റോമൻ കത്തോലിക്കാ അവധി ദിനാഘോഷം, തദ്ദേശീയ, ആഫ്രിക്കൻ, സ്പാനിഷ് പാരമ്പര്യങ്ങള്‍ എന്നിങ്ങനെ വിവിധ പാരമ്പര്യങ്ങളെ സമന്വയിപ്പിക്കുന്നതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

315
415

തലസ്ഥാനമായ കാരക്കാസിന് വടക്ക് കിഴക്കായി 52 കിലോമീറ്റർ (32 മൈൽ) പട്ടണമായ നൈഗ്വാറ്റയിലാണ് ഉത്സവാഘോഷങ്ങള്‍ നടന്നത്. 

515

കുതിരകൾ, നായ്ക്കൾ, പൂച്ചകൾ എന്നിങ്ങനെയുള്ള മൃഗങ്ങളുടെ രൂപമെടുക്കുന്ന പിശാചുക്കളായി വസ്ത്രം ധരിച്ച നർത്തകികൾക്കായി പ്രദേശവാസികള്‍ ഡ്രംസ് വായിച്ചു. 

615
715

"ലോകമെമ്പാടുമുള്ള മഹാമാരി അപ്രത്യക്ഷമാകാൻ ഞങ്ങൾ ബലിപീഠത്തിന്‍റെ ഏറ്റവും വിശുദ്ധമായ സംസ്‌കാരം ആവശ്യപ്പെടണം, കാരണം നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് മോശം കാര്യമാണ്," ഏഴാം വയസ്സിൽ തുടങ്ങി 50 വർഷമായി ഗ്രൂപ്പിനൊപ്പം നൃത്തം ചെയ്യുന്ന ഹെൻറി ഗോൺസാലസ് പറഞ്ഞു. 

815

പാരമ്പര്യം ഒരിക്കലും ക്ഷയിക്കാതിരിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

915
1015

ഐക്യരാഷ്ട്രയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) 2012 ൽ നൃത്തം ചെയ്യുന്ന പിശാചിനെ മനുഷ്യത്വത്തിന്‍റെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ചതോടെ ഈ ചടങ്ങുകള്‍ ലോകപ്രശസ്തമായി. 

1115

അലങ്കാര മാസ്കുകൾക്ക് കീഴിൽ പിശാചുക്കൾ മുഖംമൂടി ധരിച്ചതിനാലും ആഘോഷങ്ങള്‍ക്കിടയില്‍ അകലം പാലിക്കുമെന്ന ഉറപ്പ് സംഘാടകര്‍ നല്‍തിയതിനാലും ഉത്സവത്തിന് അനുമതിയുണ്ടായിരുന്നു.

1215
1315

ചില നർത്തകർ "ഈ മഹാമാരി അവസാനിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു, കാരണം ധാരാളം ആളുകൾ മരിച്ചു. നർത്തകരുടെ ബന്ധുക്കളടക്കം മരിച്ചു," എർവിസ് റോഡ്രിഗസ് പറഞ്ഞു. 20 വർഷത്തിലേറെയായി അദ്ദേഹം ഈ ചടങ്ങുകള്‍ക്കൊപ്പമുണ്ട്. 

1415

വെനസ്വേലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2,38,000-ലധികം കൊറോണ വൈറസ് കേസുകളും 2,689 മരണങ്ങളും രേഖപ്പെടുത്തി കഴിഞ്ഞു. എന്നാൽ, പല ആരോഗ്യ വിദഗ്ധരും പറയുന്നത് യഥാർത്ഥ സംഖ്യ വളരെ കൂടുതലാണെന്നാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
1515

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories