Heavy Rain in Brazil: അതിതീവ്ര മഴ; ബ്രസീലില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു; 20 മരണം

Published : Dec 28, 2021, 11:07 AM ISTUpdated : Dec 28, 2021, 11:10 AM IST

ആഴ്‌ചകൾ നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ (Brazil) സംസ്ഥാനമായ ബഹിയയിൽ (Bahia) രണ്ട് അണക്കെട്ടുകൾ തകര്‍ന്നു. ഇതേ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകിയതിനാല്‍ നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. തെക്കൻ ബഹിയയിലെ വിറ്റോറിയ ഡാ കോൺക്വിസ്റ്റ (Vitoria da Conquista) നഗരത്തിനടുത്തുള്ള വെറുഗ നദിയിലെ (Verruga river) ഇഗ്വ അണക്കെട്ട് (Igua dam) ശനിയാഴ്ച രാത്രിയാണ് തകർന്നത്. തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ ഇറ്റാംബെ പട്ടണത്തിലെ (Itambe Town) താമസക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ഇതിനിടെ രണ്ടാമത്തെ അണക്കെട്ട് ജുസിയാപെയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് 100 കിലോമീറ്റർ വടക്ക് വരെയുള്ള താമസക്കാർക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇതുവരെയായി 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   

PREV
110
Heavy Rain in Brazil:  അതിതീവ്ര മഴ; ബ്രസീലില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു; 20 മരണം

ഇറ്റാബുന (Itabuna) നഗരത്തിലെ 2,00,000 ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. 'ബഹിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കിടയിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നതെന്ന്' ബഹിയ ഗവര്‍ണര്‍ റൂയി കോസ്റ്റാ (Bahia Governor Rui Costa) പറഞ്ഞു. 

 

210

കഴിഞ്ഞ നവംബര്‍ മുതല്‍ ബ്രിസീലില്‍ പെയ്ത് മഴയില്‍ ഇതുവരെയായി 18 പേര്‍ മരിച്ചിരുന്നു ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസത്തെ അണക്കെട്ട് അപകടത്തില്‍ 20 മരണം രേഖപ്പെടുത്തിയത്. . 19,580 പേരെ മാറ്റിപ്പാർപ്പിച്ചു. 16,001 പേർ സ്വന്തം നിലയില്‍ താമസം മാറി. ഇതോടെ വീടുകളിൽ നിന്ന് ഒഴിഞ്ഞ് പോയവരുടെ എണ്ണം 35,000 ആയി.  

 

310

അഗ്നിശമന സേനാംഗങ്ങള്‍ താഴ്ന്ന പ്രദേശത്തെ വെള്ളത്തിനടിയിലായ വീടുകളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെ രക്ഷപ്പെടുത്തി. നദിയ്ക്ക് കുറുകെയുള്ള പാലത്തിനരികില്‍ വെള്ളം ഭ്രാന്തമായ അവസ്ഥയില്‍ ഒഴുകുകയാണ്. ഏകദേശം 2 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഉയര്‍ന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടർമാർ പറഞ്ഞു. 

 

410

വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാനോ അവർക്ക് സാധനങ്ങൾ എത്തിച്ചേ കൊടുക്കാനോ ആയി നഗരത്തിലൂടെ ഇപ്പോള്‍ ചെറു വള്ളങ്ങളിലാണ് ആളുകള്‍ സഞ്ചരിക്കുന്നതെന്ന് പ്രദേശത്തെ കടയുടമയായ ലൂയിസ് കോൺസ്റ്റാൻസിയ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

 

510

തീരദേശ തുറമുഖ നഗരമായ ഇൽഹ്യൂസിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലൂടെ ഒഴുകുന്ന കാച്ചോയിറ നദിയുടെ ജലനിരപ്പ് 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 

 

610

തകർന്ന ഇഗ്വാ അണക്കെട്ടിന് സമീപമുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി മേയർ ഷീല ലെമോസ് വിറ്റോറിയ ഡാ കോൺക്വിസ്റ്റയിൽ പറഞ്ഞു. വടക്ക്-കിഴക്കൻ ഭാഗങ്ങൾക്കിടയിലുള്ള പ്രധാന ട്രക്ക് റൂട്ടായ BR-116 ഹൈവേയെ വെള്ളപ്പൊക്കം രണ്ടായി ഭാഗിച്ചെന്ന് ലെമോസ് കൂട്ടിചേര്‍ത്തു. 

 

710

കനത്ത മഴ കുറഞ്ഞത് 4,00,000 പേരെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് മാസത്തോളമായി കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന 67 പട്ടണങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചെന്നും ദക്ഷിണ ബ്രസീൽ ബഹിയ ഗവർണർ റൂയി കാസ്ട്രോ പറഞ്ഞു. 

 

810

"ആയിരക്കണക്കിന് ആളുകൾക്ക് നാടുവിടേണ്ടിവന്നു. നദികളില്‍ വെള്ളം ഒന്നോ രണ്ടോ മീറ്ററായി ഉയർന്നു. ചില സ്ഥലങ്ങളിൽ മൂന്ന് മീറ്റർ വരെ. ” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവംബർ ആദ്യം പെയ്ത അതിശക്തമായ മഴയില്‍ ബാഹിയയിൽ വലിയ നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. അന്ന് 18 മരണങ്ങൾ രേഖപ്പെടുത്തി.

 

910

റിയോ ദാസ് കോണ്ടാസ് നദിയിൽ കരകവിഞ്ഞൊഴുകിയതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ സാൽവഡോറിൽ, ഡിസംബറില്‍ ആരംഭിച്ച മഴ, ശരാശരിയേക്കാൾ ആറിരട്ടി കൂടുതലാണെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നു. 

 

1010

ബഹിയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയായ സുഡെക് മഴയുടെ തുടക്കം മുതൽ ഏതാണ്ട് 286 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. സുഡെകിന്‍റെ കണക്കുകള്‍ പ്രകാരം 430,800-ലധികം ആളുകളെ മഴ നേരിട്ട് ബാധിച്ചു. ഞായറാഴ്ച ഉച്ചയോടെ ഒരു സംസ്ഥാനത്തെ 116  മുനിസിപ്പാലിറ്റികളെ മഴക്കെടുതികള്‍ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു.  ഇതിൽ 100 ഓളം മുനിസിപ്പാലിറ്റികളില്‍ കാലാവസ്ഥാ അടിയിന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

 

Read more Photos on
click me!

Recommended Stories