അമേരിക്ക ഭീകര രാഷ്ട്രമെന്ന് ഇറാന്‍; ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അമേരിക്ക

Published : Jan 07, 2020, 04:28 PM IST

'സർവ്വശക്തനായ ദൈവം തന്‍റെ പ്രതികാരം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്, ദൈവം പ്രധാന പ്രതികാരിയാണ്. തീർച്ചയായും നടപടികൾ സ്വീകരിക്കും, ' ഇറാൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ കാസിം സൊലേമാനിയുടെ മകനും നിലവിലെ ഖുദ്സ് കമാൻഡറുമായ ഇസ്മായിൽ ഗാനി അവകാശപ്പെട്ടു. ഇതിന് പിന്നാലെ, മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്ന് കാസിം സൊലേമാനിയുടെ മകൾ സൈനബ്  വിലാപയാത്രയില്‍ പങ്കെടുത്ത ജനക്കൂട്ടത്തോട് പറഞ്ഞു. "ഭ്രാന്തന്‍ ട്രംപ്, എന്‍റെ പിതാവിന്‍റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്",ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്‍റെ  പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പ് നല്‍കി.  ഇതിനിടെ എല്ലാ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ്. അമേരിക്കൻ സൈനിക നിയന്ത്രണകേന്ദ്രമായ പെന്‍റഗണിനെ ഭീകരകേന്ദ്രമായും ഇറാൻ പാർലമെന്‍റ് പാസ്സാക്കിയ ബിൽ പ്രഖ്യാപിച്ചു. ബില്ല് പാസ്സാക്കിയ ശേഷം, 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി പാർലമെന്‍റംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതിന് പിന്നാലെയായിരുന്നു യുഎസിലെ യൂട്ടയിലെ ഹിൽ എയർഫോഴ്‌സ് ബേസിൽ നിന്ന് ജെറ്റ് വിഭാഗത്തില്‍പ്പെട്ട അമേരിക്കന്‍ യുദ്ധവിമാനമായ എഫ് -35 എയുടെ 52 യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. കാസിം സൊലേമാനിയുടെ കൊലപാതകത്തിന് തിരിച്ചടിയായി ഇറാന്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഇറാന്‍റെ പൈതൃകസംസ്കാരിക നഗരങ്ങളിലടക്കം 52 കേന്ദ്രങ്ങള്‍ ഒറ്റ ഞൊടിക്കിടയില്‍ അമേരിക്ക തകര്‍ക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കാണാം യുനെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ജെറ്റ് എഫ് 35 എയുടെ അഭ്യാസപ്രകടനങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
113
അമേരിക്ക ഭീകര രാഷ്ട്രമെന്ന് ഇറാന്‍; ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അമേരിക്ക
ഇറാന് മുന്നറിയിപ്പായിട്ടല്ല പരിശീലനമെന്ന് യുഎസ് പറയുമ്പോഴും യൂട്ടയിലെ ഹിൽ എയർഫോഴ്‌സ് ബേസിൽ നിന്ന് 4.2 ബില്യൺ ഡോളർ വിലമതിക്കുന്ന, ആയുധങ്ങളോട് കൂടിയ എഫ് -35 എ മിന്നൽ‌ II സ്റ്റെൽത്തിന്‍റെ 52 വിമാനങ്ങള്‍ അമേരിക്ക പരിശീലനത്തിനായി ഉപയോഗിച്ചു.

213
ആക്റ്റീവ് ഡ്യൂട്ടി 388 -ഉം റിസർവ് 419-ാമത് യുദ്ധവിഭാഗങ്ങളും നടത്തിയ അഭ്യാസത്തിൽ എഫ് -35 എകളുടെ വലിയൊരു സേനയെ വിന്യസിക്കാനുള്ള യുഎസ് വ്യോമസേനയുടെ കഴിവ് കാണിച്ചു. തുടര്‍ന്ന് എഫ് -35 എ യുദ്ധവിമാനങ്ങള്‍ ഇപ്പോൾ പൂർണ്ണ യുദ്ധ ശേഷിയിൽ എത്തിയിട്ടുണ്ടെന്ന് ഫൈറ്റർ വിംഗ്സ് പറഞ്ഞു.

313
'പറക്കാനും പോരാടാനും വിജയിക്കാനും ഞങ്ങൾ തയ്യാറാണ്,' 419-ാമത്തെ യുദ്ധവിഭാഗം പരിശീലനത്തിന് ശേഷം ട്വീറ്റ് ചെയ്തു. അതിര്‍ത്തികളെ അപ്രസക്തമാക്കി എഫ് -35 എയെ കൂട്ടത്തോടെ വിന്യസിക്കാനുള്ള യുഎസ് വ്യോമസേനയുടെ കഴിവ് പരീക്ഷിക്കുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

413
ഓരോ എഫ് -35 എ യുദ്ധവിമാനത്തിനും ഏകദേശം 89.2 മില്യൺ ഡോളർ വിലയുണ്ട്. യു‌എസിന്‍റെ ആദ്യത്തെ എഫ് -35 എ നാല് വർഷം മുമ്പാണ് ഹിൽ എയർഫോഴ്‌സ് ബേസിൽ എത്തിച്ചത്.

513
അതിനുശേഷം, ഫൈറ്റർ വിംഗ്സ് പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ഒന്നിലധികം വലിയ യുദ്ധപരിശീലനങ്ങളില്‍ ഏർപ്പെടുകയും രണ്ട് മിഡിൽ ഈസ്റ്റ് യുദ്ധ വിന്യാസങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ വിമാനങ്ങള്‍.

613
“കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ പൂർത്തിയാക്കിയ എല്ലാ പരിശീലന അവസരങ്ങളും വിന്യാസവും പൂർണ്ണമായ യുദ്ധസന്നദ്ധത കൈവരിക്കുന്നതിനുള്ള പ്രധാന പടിയാണ്,” 388 -ാമത് യുദ്ധവിഭാഗം കമാൻഡർ കേണൽ സ്റ്റീവൻ ബെഹ്മർ പറഞ്ഞു.

713
'ഇത് സുസ്ഥിരമായ എഫ് -35 എ പോരാട്ട പ്രവർത്തനങ്ങളുടെ ആരംഭം മാത്രമാണ്, ഞങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിന്യസിക്കാൻ തയ്യാറായിരിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.'

813
വ്യോമസേന തങ്ങളുടെ എഫ് -35 എ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കഴിഞ്ഞ വർഷം ആദ്യമായി മിഡിൽ ഈസ്റ്റിലും വിന്യസിച്ചിരുന്നു.

913
388-ാമത്തെയും 419-ാമത്തെയും യുദ്ധവിഭാഗങ്ങളിൽ നിന്നുള്ള കുറഞ്ഞത് ആറ് എഫ് -35 എകൾ 2019 ഏപ്രിലിൽ ഹിൽ എയർഫോഴ്‌സ് ബേസില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലെ അൽ ദാഫ്ര എയർ ബേസിലേക്ക് കൊണ്ടുപോയി.

1013
അന്ന് ഐസിസ് തീവ്രവാദികളെ ലക്ഷ്യമിട്ട് സഖ്യസേനയുടെ വ്യോമസേനയിൽ എഫ് -35 എയും പങ്കെടുത്തിരുന്നു.

1113
മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിച്ച യുഎസ് വ്യോമസേനയുടെ ആദ്യത്തെ യുദ്ധവിമാനം എഫ് 35 എയാണെങ്കിലും, ഇസ്രായേൽ അതിന് മുമ്പ് തന്നെ 12 ജെറ്റുകൾ മിഡില്‍ ഈസ്റ്റില്‍ ഉപയോഗിച്ചിരുന്നു.

1213
ആകാശത്ത് മേധാവിത്വം നിലനിർത്തുന്നതിനും ഉയർന്നുവരുന്ന ഭീഷണികൾക്കെതിരെ മാരകമായ തിരിച്ചടി നല്‍കാവും ജെറ്റ് വിമാനങ്ങള്‍ക്ക് കഴിയുമെന്ന് നേരത്തെ യുഎസ് സേന അവകാശപ്പെട്ടുന്നു. ജെറ്റിന്‍റെ പരമ്പരാഗത ടേക്ക് ഓഫ്, ലാൻഡിംഗ് വേരിയന്‍റ് പതിപ്പാണ് എഫ് -35 എ, കൂടാതെ പൂർണ്ണ സേവനത്തിലേക്ക് പ്രവേശിക്കുന്ന മൂന്ന് പതിപ്പുകളിൽ ആദ്യത്തേതുമാണിവ.

1313
ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡിംഗ് ചെയ്യാനും കഴിവുള്ള എഫ് -35 ബി അടുത്തിടെ യുഎസ് വ്യോമസേനയോട് ചേര്‍ത്തിരുന്നു. എന്നാല്‍ വിമാനവാഹിനിക്കപ്പലിൽ നിന്ന് പ്രവർത്തിപ്പിക്കുന്ന തരം പ്രത്യേകതയുള്ള എഫ് -35 സി പലപ്പോഴും പരാജയപ്പെട്ടിരുന്നു. റഡാർ ഒഴിവാക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയെ സൂപ്പർസോണിക് വേഗതയും ഹ്രസ്വമായ ടേക്ക് ഓഫ്, കുത്തനെയുള്ള ലാൻഡിംഗുകൾ എന്നിവയുമായി സംയോജിപ്പിക്കുന്ന ആദ്യത്തേതാണ് എഫ് -35 എ.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories