കുഞ്ഞന്‍ ദ്വീപ് അഥവാ 132 കോണ്‍ക്രീറ്റ് തൂണുകളിലൊരു ദ്വീപ്

First Published May 29, 2021, 4:47 PM IST

ഴിഞ്ഞ ആഴ്ച ന്യൂയോർക്ക് സിറ്റിയിലെ ഹഡ്സൺ നദിക്ക് മുകളില്‍ ഒരു ദ്വീപ് ഉദ്ഘാടനം ചെയ്തു.  തികച്ചും മനുഷ്യനിര്‍മ്മിതമായി ഒരു കൊച്ചുദ്വീപ്. അതും ഹഡ്സണ്‍ നദിക്ക് മുകളിലായി 132 കൂറ്റന്‍ തൂണുകളില്‍  2.4 ഏക്കർ (1 ഹെക്ടർ) വിശാലമായ ഒരു കുഞ്ഞന്‍ ദ്വീപ്. ചിത്രങ്ങള്‍ ഗെറ്റി. 

ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടന് പടിഞ്ഞാറ് ഹഡ്സൺ നദിയിലെ ഹഡ്സൺ റിവർ പാർക്കിനോട് ചേർന്നുള്ള ഒരു കൃത്രിമ ദ്വീപ് പാർക്കാണ് പിയർ 55 ലെ ലിറ്റിൽ ഐലന്‍റ്.(ലിറ്റിൽ ഐലന്റ് @ പിയർ 55).
undefined
ഹെതർ‌വിക് സ്റ്റുഡിയോയാണ് പാര്‍ക്കിന്‍റഎ രൂപകല്‍പ്പന. 2.4 ഏക്കർ (0.97 ഹെക്ടർ) വിസ്തൃതിയുള്ള ലിറ്റിൽ ദ്വീപിനെ, 132 നീണ്ട കോണ്‍ക്രിറ്റ് കാലുകളിലാണ് താങ്ങി നിര്‍ത്തിയിരിക്കുന്നത്.
undefined
undefined
തൂണുകളുടെ മുകളില്‍ ഡ്യുലപ് പുഷ്പങ്ങളുടെ ആകൃതിയാണ്. വെള്ളത്തിന് മുകളില്‍ തൂണുകള്‍ 4.6 മുതൽ 18.9 മീറ്റർ വരെ ഉയരത്തിലാണ്. തൂണുകളുടെ ഈ ഏറ്റക്കുറച്ചില്‍ പാര്‍ക്കിനകത്ത് കയറ്റിറക്കള്‍ ഉണ്ടാക്കാന്‍ സഹായകരമായി.
undefined
പാര്‍ക്കിനകത്ത് പുൽത്തകിടികളും അതിനിടയിലൂടെ നടപാതകളും വിവിധ മരങ്ങളും പൂക്കളുമുണ്ട്. കൂടാതെ, ലിറ്റിൽ ഐലന്‍റിന് ഒരു ചെറിയ സ്റ്റേജും മൂന്ന് കൺസെഷൻ സ്റ്റാൻഡുകളും 687 സീറ്റുകളുള്ള ആംഫിതിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്.
undefined
undefined
2014 ല്‍ ലിറ്റില്‍ ഐലന്‍റ് പദ്ധതി തുടങ്ങിയിരുന്നെങ്കിലും വിവിധ കേസുകളില്‍പ്പെട്ട് 2021 വരെ വൈകുകയായിരുന്നു.
undefined
132 തൂണികളിലായി 260 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ദ്വീപിന്‍റെ നിര്‍മ്മാണം. ഫോക്സ് സിഇഒ ഡില്ലറുടെയും ഭാര്യയും ഫാഷൻ ഡിസൈനറുമായ ഡിയാൻ വോൺ ഫർസ്റ്റൻബെർഗിന്‍റെയും ഉടമസ്ഥതയില്‍ നിര്‍മ്മിച്ചത്.
undefined
undefined
ലിറ്റിൽ ഐലന്‍റ് എന്നാണ് പേരെങ്കിലും നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ ഡില്ലർ ഐലന്‍റ് എന്ന പേരില്‍ പ്രശസ്തമായിരുന്നു.
undefined
വെള്ളം നിറയുമ്പോള്‍ ഹഡ്സണ്‍ നദിക്ക് മുകളില്‍ ഡ്യൂലപ് പൂക്കളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കുഞ്ഞന്‍ ദ്വീപിന്‍റെ കാഴ്ചയാണ് ഉണ്ടാകുക.
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!