കൊറോണാ കാലത്തെ പ്രണയവും വിവാഹവും

Published : Apr 21, 2020, 11:18 AM ISTUpdated : Apr 21, 2020, 11:40 AM IST

പ്രണയവും മരണവും പെയ്തൊഴിഞ്ഞ നോവലായിരുന്നു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ 'കോളറാകാലത്തെ പ്രണയം'. ലോകം മുഴുവനും ഏറെ വായിക്കപ്പെട്ട, ഏറെ ആരാധകരെ സൃഷ്ടിച്ച കൃതി. ഇന്ന് കൊറോണാ വൈറസ് ബാധയേറ്റ് ലോകം മുഴുവനും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, കോളറാകാലത്തെ പ്രണയം വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. മഹാമാരികള്‍ക്ക് മുന്നില്‍ പ്രണയവും മുട്ടുമടക്കില്ലെന്ന് തെളിയിക്കുന്നതാണ് കൊറോണയ്ക്കിടയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് നടക്കുന്ന വിവാഹങ്ങള്‍. കൊറോണാ വൈറസ് ബാധ വ്യാപകമാകുന്നതിന് മുമ്പ് നിശ്ചയിച്ച പല വിവാഹങ്ങളും രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ടു. എന്നാല്‍, ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് പല സ്ഥലങ്ങളിലും ലളിതമായ ചടങ്ങുകളോടെ വിവാഹങ്ങള്‍ നടന്നു. കാണാം ആ വിവാഹ ചിത്രങ്ങള്‍.  

PREV
122
കൊറോണാ കാലത്തെ പ്രണയവും വിവാഹവും

മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിൽ കൊറോണ വൈറസ് രോഗം പടർന്നതിനെ തുടർന്ന് മാറ്റിവച്ച വിവാഹം, 2020 ഏപ്രിൽ 10 ന് നടത്തിയപ്പോള്‍ മെക്സിക്കക്കാരിയായ വധു ഗബ്രിയേല ഡെൽഗഡോ ഫോട്ടോഷൂട്ടിനിടെ തന്‍റെ വിവാഹനിശ്ചയ മോതിരം കാണിക്കുന്നു.
 
222

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പിറ്റ് മെഡോസിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാന്‍ നിയമം കൊണ്ട് വന്നപ്പോള്‍, വിവാഹം മാറ്റിവച്ച ജോഷ്വയും അനസ്തസിജ ഡേവിസും 2020 മാർച്ച് 22 ന് , സ്വീകരണമുറിയില്‍ നടന്ന വിവാഹ ചടങ്ങിനുശേഷം വീടിന് പുറത്തിറങ്ങി കാറുകള്‍ വച്ച സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നു.

322

2020 ഏപ്രിൽ 12 ന് ഇറാഖിലെ വിശുദ്ധ നഗരമായ കെർബലയിൽ കർഫ്യൂവിനിടെയിലും വീട്ടില്‍ വച്ച് വിവാഹിതരായ ഇറാഖി നവദമ്പതികള്‍. 

422

2020 ഏപ്രിൽ 12-ന് ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ലോക്ക്ഡൗൺ പിന്‍വലിച്ചശേഷം നടന്ന ഒരു വിവാഹ ഫോട്ടോഷൂട്ടില്‍ നിന്ന്. 

522

2020 ഏപ്രിൽ 11 ന് ബെൽജിയത്തിലെ ബ്രസ്സൽസിൽ ജോലി ചെയ്യുന്ന ഫ്രഞ്ച് അഭിഭാഷകയായ റോക്‌സാനും (25) റിയൽ എസ്റ്റേറ്റ് ഏജന്‍റായ നിക്കോളാസും (28) വിവാഹ ശേഷം ചുംബിക്കുന്നു. സാക്ഷികള്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നൊള്ളൂ.

622

2020 ഏപ്രിൽ 7 ന് സൂപ്പർമൂൺ ഉയരുന്നതിനിടെ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിന്‍റെ പശ്ചാത്തലത്തില്‍ വിവാഹ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന കാം ഗോമസും ലൂയിസ മെനെഗിമും.

722

2020 മാർച്ച് 20 ന് സ്വിറ്റ്സർലൻഡിലെ ക്രൂസ്ലിംഗെനിലെ കോൺസ്റ്റാൻസ് തടാകക്കരയിലുള്ള ജർമ്മൻ-സ്വിസ് അതിർത്തിയിലെ ഒരു പാർക്കിൽ കൊറോണാ വൈറസ് ഭീതിയെ തുടര്‍ന്ന് അധികൃതര്‍ നിര്‍മ്മിച്ച വേലിക്ക് ഇരുപുറവും നിന്ന് ചുംബിക്കുന്ന ദമ്പതികള്‍. 
 
822

2020 ഏപ്രിൽ 18 ന് ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നടന്ന വിവാഹ ചടങ്ങിന് ശേഷം പലസ്തീന്‍കാരനായ വരൻ റാഫെ കാസിം തന്‍റെ വധുവിനൊപ്പം വീട്ടിലേക്ക് പോകാനായി കാറിൽ ഇരിക്കുമ്പോഴും മാസ്ക് ധരിച്ചിരിക്കുന്നു. 

922

കാലിഫോർണിയയിലെ അനാഹൈമിൽ കൊറോണ് വൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റി വച്ച വിവാഹം, 2020 ഏപ്രിൽ 17 ന് ഒരു പാർക്കിംഗില്‍ വച്ച് നടത്തിയ ശേഷം മാസ്ക് ധരിച്ച് കൊണ്ട് ചുംബിക്കാന്‍ ശ്രമിക്കവേ ചിരിക്കുന്ന ഡേവിഡ് ഐസക്കും പമല ബ്ലെയ്ക്കും. 

1022

2020 മാർച്ച് 11 ന് ഇറ്റലിയിലെ നേപ്പിൾസിൽ ദമ്പതികൾ സംരക്ഷണ മാസ്കുകൾ ധരിച്ച് കൊണ്ട് വെയില്‍ കായുന്നു. 

1122

2020 ഏപ്രിൽ 17, കാലിഫോർണിയയിലെ അനാഹൈമിലെ പാർക്കിംഗ് സ്ഥലത്ത് വച്ച് വിവാഹിതരായ നവദമ്പതികൾ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്നു. 

1222

ചൈനയിലെ ഹുബി പ്രവിശ്യയിലെ വുഹാനില്‍ കൊറോണാ വൈറസിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വിലക്കുകള്‍ നീക്കിയ ശേഷം വിവാഹിതരായ പെൻ‌ഗ് ജിംഗും (24), യാവോ ബിനും (28) തങ്ങളുടെ വിവാഹ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു. 

1322

2020 ഏപ്രിൽ 15 ന് ചൈനയിലെ വുഹാനിൽ ലോക്ക്ഡൗൺ മാറ്റിയശേഷം വിവാഹിതരായ പെംഗ് ജിംഗും (24), യാവോ ബിനും (28) ഒരു പാര്‍ക്കില്‍ വച്ച് തങ്ങളുടെ വിവാഹ ഫോട്ടോയ്ക്ക് വേണ്ടി  പോസ് ചെയ്യുന്നു. 

1422

2020 ഏപ്രിൽ 14, സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഗ്രോസ്മുൻസ്റ്റർ പള്ളിക്ക് മുന്നിൽ നടന്ന വിവാഹച്ചടങ്ങിന് ശേഷം ജസ്നയും നിക്കോള ബോസെല്ലയും സംരക്ഷണ മാസ്കുകൾ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 

1522

2020 ഏപ്രിൽ 11, ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഒരു പ്രാദേശിക മതവകുപ്പ് ഓഫീസിലെ വിവാഹത്തിന് മുമ്പ് നോവി ഹെർജന്‍റോയും മെല്ലാവതി ഇസ്‌നോയറും സംരക്ഷണ മാസ്‌ക്കുകൾ ധരിക്കുന്നു. 

1622

2020 ഏപ്രിൽ 10 ന് മെക്സിക്കോയിലെ സിയാഡ് ജുവാരസിൽ‌ നവദമ്പതികളായ ഗബ്രിയേല ഡെൽ‌ഗോഡോയെയും എഡ്വേർഡോ ഡൊമിൻ‌ഗ്യൂസിനെയും വിവാഹശേഷം  ഫോട്ടോ ഷൂട്ടിനായി ടോയ്‌ലറ്റ് പേപ്പറിൽ‌ പൊതിയുന്ന ഫോട്ടോഗ്രാഫര്‍. 

1722

2020 ഏപ്രിൽ 10, ഇന്തോനേഷ്യയിലെ ജക്കാർത്തയുടെ പ്രാന്തപ്രദേശത്തുള്ള തംഗേരംഗിൽ വിവാഹച്ചടങ്ങിനുശേഷം വീഡിയോ കോൺഫറൻസിലൂടെ മുഹമ്മദ് നൂർജമാനും യുജി ലെസ്റ്റാരി വൈദ്യ ബഹ്രിയും കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു. 

1822

2020 മാർച്ച് 23 ന് ചൈനയിലെ ഷാങ്ഹായിൽ മുഖംമൂടി ധരിച്ച ഫോട്ടോഗ്രാഫറും സഹായികളും നവദമ്പതികളെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി സഹായിക്കുന്നു. 
 
1922

2020 മാർച്ച് 25 ന് ചിലിയിലെ സാന്‍റിയാഗോയിലെ അർതുറോ മെറിനോ ബെനിറ്റെസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരസ്പരം ചുംബിക്കുന്ന ദമ്പതികൾ. 

2022

ജപ്പാനിലെ ടോക്കിയോയില്‍ ചെറിപൂക്കള്‍ പൂത്ത് നില്‍ക്കുമ്പോഴായിരുന്നു കൊറോണാ ഭീതിയേ തുടര്‍ന്ന് എല്ലാവരോടും വീട്ടിലിരിക്കാന്‍ ടോക്കിയോ ഗവര്‍ണര്‍ യൂറിക്കോ കൊയ്‌കെ ആവശ്യപ്പെട്ടത്. എന്നാല്‍, നിയമം ലംഘിച്ച് യുനോ പാർക്കിലെത്തിയ ദമ്പതികള്‍ ചെറിപ്പൂക്കള്‍ക്ക് താഴെ ഇരിക്കുന്നു. ജപ്പാനില്‍ കൊവിഡ് 19 ന്‍റെ വ്യാപനം കുറവായതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമല്ല.

2122

2020 മാർച്ച് 29 ന് മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിൽ കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുമ്പോഴും കൈകള്‍കോര്‍ത്ത് നടക്കുന്ന ഗേ ദമ്പതികൾ.

2222

2020 മാർച്ച് 27 ന് ദക്ഷിണ കൊറിയയിലെ സിയോളിൽ കൊറോണ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സാമൂഹിക അകലം പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് താൽക്കാലികമായി നിർമ്മിച്ച ഡ്രൈവ് ഇൻ തിയേറ്ററിൽ നിന്ന് സിനിമ കാണാനായെത്തിയ ദമ്പതികൾ അവരുടെ കാറിൽ ഇരിക്കുന്നു. 
 
click me!

Recommended Stories