യുഎസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് മിസൈല്‍; ദുരൂഹത

First Published Aug 19, 2020, 10:38 AM IST

യുഎസിലെ ഫ്ലോറിഡ വിമാനത്താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു അസാധാരണ കാര്യം നടന്നു. ഫ്ലോറിഡയിലെ ലേക്ലാന്‍റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ചരക്ക് മാറ്റത്തിന് ഉപയോഗിക്കുന്ന ടെര്‍മിലനില്‍ കണ്ടെത്തിയ വസ്തുവായിരുന്നു ആശങ്കയുണ്ടാക്കിയത്. വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയത് ഫ്രഞ്ച് എസ് -530 എയർ-ടു-എയർ മിസൈലായിരുന്നു. ഈ മിസൈല്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതല്ല. യുഎസ് സൈന്യം ഉപയോഗിക്കാത്ത ഫ്രഞ്ച് നിര്‍മ്മിത മിസൈല്‍ ഏങ്ങനെയാണ് യുഎസിലെ വിമാനത്താവളത്തിലെത്തിയതെന്നത് ദുരൂഹമായി നില്‍ക്കുന്നു. സൈന്യത്തിന് പരിശീലനത്തനായി വിമാനങ്ങള്‍ നല്‍കുന്ന ഡ്രാക്കൻ ഇന്‍റർനാഷണലിന്‍റെ ആസ്ഥാനമാണ് ലേക്ലാന്‍റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളം. പക്ഷേ ഇത്രയും വലിയൊരു ആയുധം എങ്ങനെ വിമാനത്താവളത്തിലെത്തിയെന്നത് ദുരൂഹമായി നില്‍ക്കുന്നു. 

വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഒരു കരാറുകാരനാണ് ഒരു ഗൈഡഡ് മിസൈൽ കണ്ടെത്തിയതായി ആദ്യം വെളിപ്പെടുത്തിയത്. പ്രധാനമായും സ്വകാര്യ ജെറ്റുകൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളത്തിൽ മിസൈൽ എങ്ങനെയാണ് എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
undefined
ലേക്ലാന്‍റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രാക്കൻ ഇന്‍റർനാഷണല്‍ എന്ന കമ്പനിക്ക് അമേരിക്കന്‍ സൈന്യവുമായി അടുത്ത ബന്ധമുണ്ട്. കൂടാതെ 150 ഓളം മുൻ സൈനിക വിമാനങ്ങൾ ഇവര്‍ക്ക് സ്വന്തമായുണ്ട്. പരിശീലനത്തിനായി സൈന്യത്തിന് ഈ വിമാനങ്ങള്‍ കരാര്‍ പ്രകാരം നല്‍കുന്നു.
undefined
മിസൈല്‍ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളം ഒഴിപ്പിച്ചു. തുടര്‍ന്ന് മാക്ഡിൽ എയർഫോഴ്‌സ് ബേസിൽ നിന്ന് ബോംബ് നിർമാർജന വിദഗ്ധരെ വിളിച്ചു. "അറയിൽ വെടിയുണ്ടയുമായി തോക്ക് ഉള്ളത് പോലെയായിരുന്നു" യുഎസ് വ്യോമസേന ഒന്നാം ലഫ്റ്റനന്റ് ബ്രാൻഡൻ ഹാനർ മിലിട്ടറി ടൈംസിനോട് പറഞ്ഞു.
undefined
യുഎസ് സൈന്യത്തിന് പരിശീലനത്തിനായി വിമാനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഫ്രഞ്ച് മിസൈല്‍ എങ്ങനെയെത്തിയെന്നുള്ളത് ദുരൂഹമായി തന്നെ തുടരുകയാണ്.
undefined
മാക്ഡിൽ എയർഫോഴ്‌സ് ബേസിൽ നിന്ന് ബോംബ് നിര്‍മ്മാര്‍ജനത്തില്‍ പരിശീലനം സിദ്ധിച്ച വിദഗ്ദര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ബോംബ് നിര്‍വീര്യമാക്കി.
undefined
click me!