ഇന്തോനേഷ്യയില്‍ 45,500 വര്‍ഷം മുമ്പ് വരച്ച പന്നിയുടെ ഗുഹാചിത്രം കണ്ടെത്തി

First Published Jan 15, 2021, 2:45 PM IST


ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയായ ഇന്തോനേഷ്യയില്‍ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തി. ഇതിന് 45,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇന്തോനേഷ്യയിലെ ഒരു ഗുഹയില്‍ വരച്ച കാട്ടുപന്നിയുടെ വലിയൊരു ചിത്രമാണ് കണ്ടെത്തിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. ഇന്ന് പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ സുലാവാസി ദ്വീപിലാണ് ഈ ഹിമയുഗ ചിത്രം കണ്ടെത്തിയത്. സമീപത്തെ റോഡില്‍ നിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഈ ഗുഹയ്ക്ക് സമീപത്തെത്താനാകുക. ചുണ്ണാമ്പുകല്ലുകളാൽ ചുറ്റപ്പെട്ട ഒരു വിദൂര താഴ്വരയാലാണ് ചിത്രം കണ്ടെത്തിയ ഗുഹ. വെള്ളപ്പൊക്കം സ്ഥിരമായ ഇവിടെ വേനല്‍ക്കാലത്ത് മാത്രമേ എത്തിചേരാന്‍ കഴിയൂ. ഓസ്ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഗവേഷകരാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ ഗുഹാ ചിത്രം കണ്ടെത്തിയത്. 

ചുവന്ന ഓച്ചർ പിഗ്മെന്‍റ് ഉപയോഗിച്ച് വരച്ച 136 മുതൽ 54 സെന്‍റീമീറ്റർ വരെ ( 53 മുതൽ 21 ഇഞ്ച് വരെ ) വലുപ്പമുള്ള പന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. പന്നിയുടെ പിന്‍വശത്തായി കൈപ്പത്തിയുടെ രണ്ട് ചിത്രങ്ങളുമുണ്ട്. ഏതാ ഒരു രംഗത്തിന്‍റെ വിവരണമാണിതെന്ന് കരുതുന്നു. രണ്ട് പന്നികള്‍ പരസ്പരം അഭിമുഖീകരിച്ച് നില്‍ക്കുന്ന ചിത്രമാണ് കണ്ടെത്തിയത്.
undefined
പ്രധാന ചിത്രമായ പന്നിയുടെ പുറക് വശത്ത് മകളിലായാണ് കൈപ്പത്തിയുടെ ചിത്രമുള്ളത്. അതോടൊപ്പം രണ്ട് പന്നികളുടെ അഭിമുഖമായി നില്‍ക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
undefined
' പന്നികള്‍ തമ്മിലുള്ള പോരാട്ടമോ സാമൂഹിക ഇടപെടലോ ' ആകാം ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് ക്യൂന്‍സ്‍ലാന്‍റിലെ ഗ്രിഫ്ത്ത് യൂണിവേഴ്സിറ്റി ഗവേഷക സംഘാംഗമായ ആദം ബ്രൂം പറഞ്ഞു.
undefined
പതിനായിരക്കണക്കിന് വർഷങ്ങളായി മനുഷ്യർ സുലവേസി വാർട്ടി പന്നികളെ വേട്ടയാടിയിട്ടുണ്ട്. എന്നാല്‍ ഹിമയുഗത്തിൽ വരച്ച ഈ ചിത്രം ചരിത്രാതീത കലാസൃഷ്ടികളുടെ പ്രധാന ചിത്രമായി മാറുകയാണ്.
undefined
പന്നിയുടെ അതേ ശരീര വലുപ്പത്തിലുള്ള ചിത്രം സുലവേസിയിൽ ശരീരഘടനാപരമായി ആധുനിക മനുഷ്യരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്‍റെ ആദ്യ തെളിവുകൾ നൽകുന്നു.
undefined
ഡേറ്റിംഗ് സ്പെഷ്യലിസ്റ്റായ മാക്സ്മി ഔബര്‍ട്ട്, പെയിന്‍റിംഗിന് മുകളിൽ രൂപംകൊണ്ട ഒരു കാൽസൈറ്റ് നിക്ഷേപത്തെ തിരിച്ചറിഞ്ഞു, തുടർന്ന് യുറേനിയം-സീരീസ് ഐസോടോപ്പ് ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കാൽസൈറ്റ് നിക്ഷേപത്തിന് 45,500 വർഷം പഴക്കമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
undefined
ചിത്രം ഈകാലഘട്ടതിലാകാം വരച്ചതെന്ന് കരുതുന്നു. "പക്ഷേ ഇത് വളരെ പഴയതാകാം, കാരണം ഞങ്ങൾ ഉപയോഗിക്കുന്ന ഡേറ്റിംഗ് അതിന്‍റെ മുകളിലുള്ള കാൽ‌സൈറ്റിന്‍റെ മാത്രമേ തീയതി കാണിക്കുന്നുള്ളൂ," അദ്ദേഹം വിശദീകരിച്ചു.
undefined
undefined
നമ്മളെ പോലെതന്നെ അവർക്ക് ഇഷ്ടമുള്ളവ പെയിന്‍റിംഗ് ചെയ്യാനുള്ള ശേഷിയും ഉപകരണങ്ങളും ഉണ്ടായിരുന്നിരിക്കണം. ”അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് പഴക്കമുള്ള റോക്ക് ആർട്ട് പെയിന്‍റിംഗ് ഇതേ ഗവേഷക സംഘം സുലവേസിയിൽ കണ്ടെത്തിയിരുന്നു.
undefined
65,000 വർഷങ്ങൾക്ക് മുമ്പ് ആളുകൾ ഓസ്‌ട്രേലിയയിലെത്തിയതായി നമ്മുക്കറിയാം, പക്ഷേ അവർക്ക് ഇന്തോനേഷ്യയിലെ ദ്വീപുകൾ കടക്കേണ്ടി വരും, അത് "വാലേസിയ" എന്നറിയപ്പെടുന്നു. ഈ സൈറ്റ് ഇപ്പോൾ വാലേസിയയിലെ മനുഷ്യരുടെ ഏറ്റവും പഴക്കമുള്ള തെളിവുകളെ പ്രതിനിധീകരിക്കുന്നു.
undefined
undefined
ഡെനിസോവാൻസിനെപ്പോലുള്ള വംശനാശം സംഭവിച്ച മനുഷ്യ വർഗ്ഗത്തിന് വിരുദ്ധമായി ഹോമോ സാപ്പിയൻസാണ് കലാസൃഷ്‌ടി നിർമ്മിച്ചതെന്ന് ടീം വിശ്വസിക്കുന്നു, എന്നാൽ ഇത് കൃത്യമായി പറയാൻ കഴിയില്ല.
undefined
കൈ ചിത്രങ്ങള്‍ നിർമ്മിക്കാൻ, കലാകാരന്മാർക്ക് ഉപരിതലത്തിൽ കൈകൾ വയ്ക്കേണ്ടിവരും, അതിനായി ചിലപ്പോള്‍ അവര്‍ ഉമിനീര് ഉപയോഗിച്ചിരിക്കാം. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന ഉമിനീരിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ വേർതിരിച്ചെടുക്കാൻ ശ്രമിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
undefined
രണ്ടാമത്തെ പെയിന്‍റിംഗിന് ഏതാണ്ട് 13,500 വര്‍ഷത്തെ പഴക്കമേയുള്ളൂ. ഇത് ലിയാങ് ടെഡോങ്‌ഗെയുടെ തെക്ക് ഭാഗത്തുള്ള ലിയാങ് ബാലംഗാജിയ ഗുഹയിലാണ് കണ്ടെത്തിയത്. ഈ ചിത്രത്തിൽ മനുഷ്യന്‍റെ കൈപത്തിയുടെ നാല് ചിത്രങ്ങളും പിന്നെ അനേകം മൃഗങ്ങളുടെ മങ്ങിയ ചിത്രങ്ങളും കണ്ടെത്തി.
undefined
click me!