നൂറ്റാണ്ടുകളുടെ കഥ പറയുന്ന പോംപിയിലെ തുരങ്കം

First Published Feb 11, 2020, 12:45 PM IST

ഇന്ത്യയില്‍ ഇപ്പോള്‍ തുരങ്കങ്ങളെ കുറിച്ചാണ് ചര്‍ച്ച. കാരണം മറ്റൊന്നുമല്ല, പ്രധാനമന്ത്രിക്ക് സ്വവസതിയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് എത്താനായി തുരങ്ക നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് കാരണം. എന്നാല്‍ 2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായ ഒരു തുരങ്കത്തെ കുറിച്ചാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ച നടക്കുന്നത്.  ഇന്നും പൂര്‍ണ്ണമായും ഉപയോഗയോഗ്യമായ ഒന്നാണ് ഈ തുരങ്കമെന്നതാണ് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തുന്നത്. കാണാം ആ തുരങ്കക്കാഴ്ചകള്‍.

ഇറ്റലിയിലെ ഒരു പ്രധാന നഗരമാണ് പോംപി. പോംപിയില്‍ 2300 വര്‍ഷം മുമ്പുണ്ടാക്കിയ ഒരു തുരങ്കമാണ് ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടത്. എന്നാല്‍ ചരിത്രകാരന്മാരെയും മറ്റ് പഠനവിഭാഗങ്ങളെയും അതിശയിപ്പിച്ച കാര്യം. തുരങ്കം എന്തിന് വേണ്ടിയാണോ ഉണ്ടാക്കിയത്. ആ ആവശ്യം ഇപ്പോഴും തുരങ്കം കൃത്യമായി നടത്തുന്നുവെന്നതാണ്.
undefined
1500 അടി നീളത്തിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. പോംപി നഗരത്തില്‍ പെയ്യുന്ന മഴവെള്ളം നഗരത്തില്‍ കെട്ടിക്കിടക്കാതെ ഒഴുകിപോകുന്നതിനായാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നും മഴപെയ്യുമ്പോള്‍ അധിക ജലം ഒഴുകിപ്പോകുന്നത് ഈ തുരങ്കത്തില്‍ കൂടിയാണ്.
undefined
അഭൂതപൂര്‍വ്വമായ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തോടെയാണ് തുരങ്കനിര്‍മ്മാണം പൂര്‍ത്തികരിച്ചത്. നൂറ്റാണ്ടുകളായി മനുഷ്യസ്പര്‍ശമില്ലാതെ കിടക്കുകയായിരുന്നു തുരങ്കം,
undefined
തുരങ്കത്തിലേക്കുള്ള വഴികളില്‍ ചിലത് അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ പ്രളയത്തെ അതിജിവിക്കാനായി ആ വഴികള്‍ തുറക്കാനാണ് തീരുമാനമെന്ന് സൈറ്റ് ഡയറക്ടറായ മാസിമോ ഒസാനാ പറഞ്ഞു.
undefined
ഏതാണ്ട് 457 മീറ്റര്‍ നീളത്തില്‍ (1500 അടി) നീണ്ട് കിടക്കുന്ന തുരങ്കം കണ്ടെത്തിയത് 2018 ലാണ്. പുരാതന നഗരത്തില്‍ നിന്നും മഴ വെള്ളം മുഴുവനുമായും കടലിലേക്കെത്തിക്കാന്‍ തുരങ്കം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിരുന്നു.
undefined
ഒരു മനുഷ്യന് വലിയ ബുദ്ധിമുട്ടില്ലാതാ തന്നെ തുരങ്കത്തിലൂടെ കടന്നുപോകാന്‍ പറ്റും. ബിസി രണ്ടിലോ മൂന്നിലോ ആണ് തുരങ്ക നിര്‍മ്മാണം നടന്നതെന്ന് കരുതപ്പെടുന്നു.
undefined
പുരാവസ്തു സംരക്ഷണത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇത്തരമൊരു തുരങ്കത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. എഡി 79 ല്‍ ഉണ്ടായ വെസ്യൂവ്യൂസ് അഗ്നിപര്‍വ്വത സ്ഫോടനത്തെതുടര്‍ന്ന് പുരാതന പോംപി നഗരം നശിച്ചിരിക്കാമെന്നാണ് കരുതുന്നത്.
undefined
പുതിയ പഠനത്തോടെ ബിസിയിലെ പുരാതന ജനതയുടെ ജീവിതത്തിലേക്കും അവരുടെ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിലേക്കും കൂടുതല്‍ വെളിച്ചം വീശുന്ന തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുക്കാന്‍ കഴിയുമെന്ന കണക്കുക്കൂട്ടലിലാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍.
undefined
തുരങ്കങ്ങള്‍, മനുഷ്യന്‍റെ സഞ്ചാരത്തിന് പൂര്‍ണ്ണസ്വാതന്ത്രം നല്‍കുന്നതാണ്.
undefined
പുരാതന പോംപി നഗരത്തിന്‍റെ രൂപരേഖ.
undefined
പോംപിയിലെ പുരാതന നഗരത്തില്‍ നിന്ന് ലഭിച്ച മണ്‍പാത്രങ്ങള്‍.
undefined
തുരങ്കത്തിന് മുകളിലെ പുരാതന പോംപി നഗരം.
undefined
തുരങ്കത്തിലേക്കുള്ള പ്രവേശന കവാടങ്ങള്‍.
undefined
click me!