പ്രതിരോധത്തിന്‍റെ പെണ്‍ കരുത്ത്; കാണാം സമരമുഖത്തെ സ്ത്രീ സാന്നിധ്യം

First Published Dec 27, 2019, 8:38 PM IST

സമൂഹിക ജീവിതത്തിലേക്ക് കാലെടുത്ത് വച്ച കാലം മുതല്‍ ഭരണം, പുരുഷന്‍റെ അലംങ്കനീയമായ അധികാരാവകാശമായാണ് സമൂഹം കണക്കാക്കിയിരുന്നത്. ഇതുകൊണ്ട് തന്നെ സ്ത്രീക്ക് സമൂഹികമായ ജീവിതക്രമത്തില്‍ എന്നും രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ആണ്‍ കേന്ദ്രീകൃത ലോകത്തിന്‍റെ ജനാധിപത്യപരമല്ലാത്ത ഇടപെടലുകള്‍ക്കെതിരെ സ്ത്രീകള്‍  സമൂഹികമായ പ്രതിരോധത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നടന്ന എല്ലാ ഭരണകൂട പ്രതിഷേധത്തിന്‍റെ മുന്നിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. പലപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജപ്രവാഹമാകുന്നത് പൊലീസ് / പട്ടാളത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന സ്ത്രീയുടെ ചിത്രമാണ്. അധികാരത്തിന് നേരെ ഒരേ സമയം റോസാപൂവും വിരലും ചൂണ്ടുന്നതായിരുന്നു ഇന്ത്യ അടുത്ത കാലത്ത് കണ്ട ഏറ്റവും ശക്തമായ സ്ത്രീ പ്രതിരോധ ചിത്രം. കാണാം കഴിഞ്ഞ ദശകങ്ങളില്‍ ലോകം കണ്ട പ്രതിഷേധത്തിന്‍റെ പെണ്‍കരുത്ത്.

മതേതരരാജ്യമായ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാർത്ഥിനികൾ.
undefined
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ അധികൃതമായി കയറിയ പൊലീസിനെ പ്രതിരോധിക്കുന്ന വിദ്യാര്‍ത്ഥിനി.
undefined
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ അധികൃതമായി കയറിയ പൊലീസ്, വിദ്യാര്‍ത്ഥികളെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ ദില്ലിയില്‍ നടത്തിയ മര്‍ച്ചില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനി പൊലീസിന് റോസാപ്പൂ നല്‍കുന്നു.
undefined
ചിലിയിൽ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ യുവപ്രക്ഷോഭക ഒരു പൊലീസുകാരനെ കണ്ണില്‍ നോക്കി തടുത്ത് നിര്‍ത്തുന്നു.
undefined
അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നടന്ന റാലിക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ ഏറ്റുമുട്ടലിനിടെ മുഖംമൂടി ധരിച്ച പലസ്തീൻ സ്ത്രീ ഇസ്രായേൽ സൈനികർക്ക് നേരെ തെറ്റാലിയില്‍ കല്ല് തൊടുക്കുന്നു.
undefined
സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി പലസ്തീനികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഇസ്രയേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു പാലസ്തീന്‍ സ്ത്രീ കല്ലെറിയുന്നു.
undefined
മെച്ചപ്പെട്ട ഭാവിക്കായുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയിലാണ് ബ്രസീൽ സ്ത്രീകൾ. ഗര്‍ഭിണിയായ ഒരു ബ്രസീലിയന്‍ സ്ത്രീ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍.
undefined
കറുത്ത വംശജനായ ആൾട്ടൺ സ്റ്റെർലിംഗിനെ വെള്ളക്കാരായ രണ്ട് അമേരിക്കന്‍ പൊലീസുകാര്‍ വെടിവെച്ചു കൊന്നു. ഇതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം പ്രകടനത്തെ യുഎസിലെ ലൂസിയാനയിലെ ബാറ്റൺ റൂജിലെ ബാറ്റൺ റൂജ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ആസ്ഥാനത്തിന് സമീപം നിയമപാലകർ തടയുമ്പോള്‍ നിര്‍ഭയയായി നില്‍ക്കുന്ന സ്ത്രീ.
undefined
ഒരു തദ്ദേശീയ ബ്രസീലിയൻ സ്ത്രീ ആമസോണിന്‍റെ ഹൃദയഭാഗത്തുള്ള മനാസിന്‍റെ പ്രാന്തപ്രദേശത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെയും ഭൂരഹിത പ്രസ്ഥാനത്തിലെ മറ്റ് 200 ഓളം പേരെയും പുറത്താക്കിയ ആമസോണസ് സ്റ്റേറ്റ് പൊലീസുകാരുമായി അര്‍ദ്ധനഗ്നയായി തർക്കിക്കുന്നു.
undefined
ചിലിയിലെ സാന്‍റിയാഗോയില്‍ ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു പ്രകടനക്കാരിയെ ചിലിയന്‍ സുരക്ഷാ സേന അംഗങ്ങൾ എടുത്തുകൊണ്ട് പോകുന്നു.
undefined
ചിലിയിലെ സാന്‍റിയാഗോയിൽ ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു സ്ത്രീ കലാപങ്ങളെ ക്രൂരമായി നേരിട്ട പൊലീസുമായി തർക്കിക്കുന്നു.
undefined
ബൊളീവിയയിലെ മുൻ പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ പാര്‍ട്ടിക്കാര്‍ ലാ പാസിൽ നടത്തിയ പ്രകടനത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബൊളീവിയൻ പതാക വീശി സമരമുഖത്ത് നില്‍ക്കുന്ന സ്ത്രീ.
undefined
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ റാമല്ലയ്ക്കടുത്തുള്ള വെസ്റ്റ് ബാങ്ക് ഗ്രാമമായ ബിലിനിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു പലസ്തീൻ സ്ത്രീ ഇസ്രായേൽ സൈനികരുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നു.
undefined
ഫലസ്തീനിൽ പ്രതിഷേധക്കാരിയും ഇസ്രയേല്‍ സൈനികയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ.
undefined
ചിലിയിലെ ലൈംഗീക അതിക്രമത്തിനെതിരെ നടത്തിയ സമാധാനപരമായി നടന്ന പ്രകടനത്തിനിടെ ശരീരത്തില്‍ മുദ്രാവാക്യങ്ങളെഴുതി പ്രതിഷേധിക്കുന്ന സ്ത്രീ.
undefined
പാകിസ്ഥാനിലെ കറാച്ചിക്കടുത്തുള്ള തങ്ങളുടെ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് സർക്കാർ വിരുദ്ധ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന, നഗരത്തിലെ ദരിദ്ര പ്രദേശമായ ലിയാരിയിൽ നിന്നുള്ള ഒരു പ്രായം ചെന്ന സ്ത്രീ.
undefined
മധ്യ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ ഒരു കാൽനട പദ്ധതി കൊണ്ടുവന്നതിന്‍റെ പേരില്‍ പാർക്കിലെ മരങ്ങൾ നശിപ്പിക്കുന്നതിനെതിരെ ആളുകൾ പ്രതിഷേധിക്കുന്ന അവസരത്തില്‍, തുർക്കി പൊലീസ് ഒരു സ്ത്രീക്കെതിരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
undefined
ബർമിംഗ്ഹാം ലൈബ്രറിക്ക് പുറത്ത് നടന്ന ഒരു പ്രതിഷേധത്തിൽ പുഞ്ചിരിച്ച് കൊണ്ട് പൊലീസിനെ നേരിടുന്ന സ്ത്രീ.
undefined
സ്വീഡനിലെ ബോർലാഞ്ച് നഗരത്തിൽ 300 ഓളം വരുന്ന നവ നാസികള്‍ നയിക്കുന്ന ഒരു പ്രകടനത്തിനെതിരെ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീ.
undefined
ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന ചിലിയന്‍ സാമ്പത്തിക മാതൃകയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.
undefined
മാസിഡോണിയയില്‍ നടന്ന ഒരു പ്രകടനത്തിനിടെ ചുണ്ടില്‍ ലിപ്സ്റ്റിക്ക് പുരട്ടി പൊലീസ് ഷീല്‍ഡില്‍ ചുംബിക്കുന്ന സ്ത്രീ.
undefined
ചിലിയിലെ വാൽപാരിസോയിൽ സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു സ്ത്രീ പൊലീസിന് മുന്നിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുന്നു.
undefined
ഖാർത്തൂമിലെ വാസ്തുവിദ്യാ വിദ്യാർത്ഥിയായ 22 കാരിനായ അല സലാ, പ്രസിഡന്‍റ് ഒമർ അൽ ബഷീറിനെതിരെ ശക്തമായ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഒരു വാഹനത്തിന് മുകളില്‍ കയറി നിന്ന് ചൊല്ലിക്കൊടുക്കുന്നു. തലസ്ഥാനമായ കാർട്ടൂമിലെ സൈനിക ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
undefined
ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പോട്ടിച്ചപ്പോള്‍ ഒരു പ്രതിഷേധക്കാരി മുഖംമൂടി ധരിച്ച് റോഡില്‍ നിര്‍ഭയയായി നില്‍ക്കുന്നു.
undefined
റഷ്യയില്‍ പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന അനീതിക്കും അടിച്ചമർത്തലിനുമെതിരെ നടന്ന ഒരു പ്രകടനത്തിനിടെ സൈന്യത്തിന് മുന്നില്‍ നിന്ന് റഷ്യന്‍ ഭരണഘടന വായിക്കുന്ന കൗമാരക്കാരിയായ ഓൾഗ മിസിക്.
undefined
ചിലിയിലെ സാന്‍റിയാഗോയിൽ സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു സ്ത്രീ സുരക്ഷാ സേനയിലെ ഒരു അംഗത്തെ ചോദ്യം ചെയ്യുന്നു.
undefined
ചെക്ക് നഗരമായ ബ്രനോയില്‍ നടന്ന ഒരു നവ-നാസി റാലിയിൽ ഒരു പെൺകുട്ടി റാലിക്കെതിരെ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്നു.
undefined
ബ്രസീലിൽ തുല്യ ജനാധിപത്യാവകാശത്തിനായി ആയിരക്കണക്കിന് തദ്ദേശീയരായ സ്ത്രീകൾ നടത്തിയ പ്രകടനത്തിനിടെ കുട്ടിക്ക് മുല കൊടുക്കുന്ന അമ്മ.
undefined
ഹോണ്ടുറാസില്‍ ലിംഗ അതിക്രമത്തിനെതിരെ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുന്ന സ്ത്രീ.
undefined
ന്യൂ ബ്രൺ‌സ്വിക്കിലെ പരിസ്ഥിതി പ്രക്ഷോഭകരെ നേരിടാനെത്തിയ പൊലീസിന് നേരെ ഒരു സ്ത്രീ റോഡില്‍ മുട്ടുകുത്തി നിന്ന് തൂവൽ ഉയർത്തിക്കാട്ടുന്നു.
undefined
ഫ്രാൻസിലെ മാർസെയിൽ നടന്ന സ്വവർഗ്ഗ വിവാഹത്തിനെതിരായ പ്രകടനത്തിന് മുന്നിൽ നിന്ന് പരസ്പരം ചുംബിച്ച് പ്രതിഷേധിക്കുന്ന സ്ത്രീകള്‍.
undefined
ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ പ്രതിരോധിക്കാനായി റോഡ് തടസപ്പെടുത്തിയ പൊലീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ഒരു മുത്തശ്ശി.
undefined
തുര്‍ക്കിയില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഒരു സ്ത്രീയുടെ നെഞ്ചിലേക്ക് പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍.
undefined
പോളണ്ടില്‍ മുലയൂട്ടുന്ന അമ്മയുടെ ചിത്രം അശ്ലീലമെന്ന കാരണത്താല്‍ പൊതുഇടത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച പൊലീസിന്‍റെ നടപടിക്കെതിരെ സ്ത്രീകള്‍ വാര്‍സ്വേ സബ്‍വേയില്‍ മുലയൂട്ടി നടത്തിയ പ്രതിഷേധത്തില്‍ നിന്ന്.
undefined
വെർജീനിയില്‍ പുതുതായി കൊണ്ട് വന്ന സ്ത്രീകളുടെ അവകാശ നിയമ ഭേദഗതിക്കെതിരെ പൊലീസിന് മുന്നിലെ ചെറുമതിലില്‍ കയറിനിന്ന് പ്രതിഷേധിക്കുന്ന സ്ത്രീ.
undefined
കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങില്‍ നടത്തിയ ഒരു പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസിനെ ചോദ്യം ചെയ്യുന്ന പ്രായം ചെന്ന ഒരു സ്ത്രീ.
undefined
click me!