അമേരിക്കന്‍ വംശവെറി; കറുത്ത വര്‍ഗ്ഗക്കാരനായ അച്ഛനെ മക്കളുടെ മുന്നില്‍ വച്ച് പൊലീസ് ഏഴ് തവണ വെടിവച്ചു

Published : Aug 24, 2020, 12:55 PM ISTUpdated : Aug 24, 2020, 12:56 PM IST

2020 മെയ് 25 ന് കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ കഴുത്തിന് കാല്‍മുട്ടുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ടയ്ക്ക് ഒരു ഇര കൂടി. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് യുഎസിഎയിലും യൂറോപിലും പടര്‍ന്ന് പിടിച്ച "Black lives matter" പ്രക്ഷോപം ശക്തിപ്രാപിച്ചതിന് ശേഷവും യുഎസ് പൊലീസിന്‍റെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള വംശീയ അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണ് ഇന്നലെ യുഎസിലെ വിസ്കോൺസിനിലെ കെനോഷ പ്രദേശത്ത് നടന്ന വെടിവയ്പ്പ്. പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. 

PREV
121
അമേരിക്കന്‍ വംശവെറി; കറുത്ത വര്‍ഗ്ഗക്കാരനായ അച്ഛനെ മക്കളുടെ മുന്നില്‍ വച്ച്  പൊലീസ് ഏഴ് തവണ വെടിവച്ചു

വിസ്കോൺസിനിലെ കെനോഷ പ്രദേശത്ത് നടന്ന വെടിവയ്പ്പ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലായി. ഇതേ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കെനോഷ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. 

221

പ്രദേശത്തെ രണ്ട് സ്ത്രീകള്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ജേക്കബ് ബ്ലെയ്ക്ക് (29) ഇടപെട്ടിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ തര്‍ക്കത്തിനിടെ ആരോ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. 

321
421

തുടര്‍ന്ന് പൊലീസ് ജേക്കബ് ബ്ലെയ്ക്കിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്‍റെ ആവശ്യം നിരസിച്ച ജേക്കബ് ബ്ലെയ്ക്ക് തന്‍റെ എസ്യുവിയിലേക്ക് പോവുകയും വണ്ടിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കടക്കുകയാമായിരുന്നു. 

521

ഈ സമയം ബ്ലെയ്ക്കിന്‍റെ പുറകേ വന്ന പൊലീസുകാരന്‍ ഏഴ് തവണ അദ്ദേഹത്തിന് നേരെ വെടിവച്ച ശബ്ദം കേട്ടെന്നും ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിരായുധനായിരുന്ന ജേക്കബ് ബ്ലെയ്ക്കിനെ പൊലീസ് വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ വണ്ടിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

621
721

വെടിവയ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് ഔദ്ധ്യോഗികമായി വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഗുരുതരാവസ്ഥയിലായ ബ്ലെയ്ക്കിനെ മിൽ‌വാക്കി ആശുപത്രിയിലേക്ക് മാറ്റിയതായി കെനോഷ പൊലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

821

സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വെടിവയ്പ്പ് വീഡിയോയില്‍  മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ തെരുവിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു എസ്‌യുവിയുടെ മുൻവശത്ത് ചുറ്റിനടന്ന ബ്ലെയ്ക്കിന് നേരെ ആയുധം ചൂണ്ടി കാണിക്കുന്നത് കാണാം. 

921

ഒന്നിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തോ എന്ന് വ്യക്തമല്ലെങ്കിലും കുറഞ്ഞത് ഏഴ് വെടി ശബ്ദങ്ങളെങ്കിലും കേൾക്കാൻ കഴിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബ്ലെയ്ക്കിന്റെ കുട്ടികൾ അദ്ദേഹത്തെ പൊലീസ് വെടിവയ്ക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്നുവെന്നാണ്.  

1021

വെടിവയ്പിൽ ഏർപ്പെടുന്നതിന് മുമ്പ്, ബ്ലെയ്ക്കിനെ ഒരു ടേസർ ഉപയോഗിച്ച് കീഴ്പ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സിവിൽ റൈറ്റ്സ് അറ്റോർണി ബെഞ്ചമിൻ ക്രമ്പ്  സംഭവത്തിന്‍റെ വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു. 

1121

ബ്ലെയ്ക്കിന്‍റെ മൂന്ന് കുട്ടികൾക്ക് മുന്നിലാണ് വെടിവയ്പ്പ് നടന്നതെന്ന് അദ്ദേഹം കുറിച്ചു. “ഒരു പൊലീസുകാരൻ പിതാവിനെ വെടിവച്ചുകൊല്ലുന്നത് അവർ കണ്ടു,” ക്രമ്പ് ട്വീറ്റ് ചെയ്തു.

1221

മെയ് അവസാനം മിനിയാപൊളിസ് പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന 46 കാരനായ ജോർജ്ജ് ഫ്ലോയ്ഡിന്‍റെ കേസ് വാദിക്കുന്ന അഭിഭാഷകനാണ് ക്രമ്പ്. ജോർജ്ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന് ഇപ്പോഴും അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് കറുത്ത വംശജനായ മറ്റൊരാളെ കൂടി യുഎസിന്‍റെ വെളുത്ത പൊലീസ് വെടിവച്ചിടുന്നത്. 

1321

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അമേരിക്കയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെടിവയ്പിനെത്തുടർന്ന് കെനോഷയിലെ തെരുവുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതേ തുടര്‍ന്ന് കെനോഷയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. 

1421

പൊലീസ് വെടിവെപ്പിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇതേ തുടര്‍ന്ന് നൂറ് കണക്കിന് ആളുകള്‍ കെനോഷയിലെ തെരുവുകളിലിറങ്ങി. അവര്‍  'നീതിയില്ല, സമാധാനമില്ല' എന്ന മുദ്രാവാക്യം വിളിച്ചു. 

1521
1621

നിരവധി പ്രതിഷേധക്കാർ പൊലീസ് കാറുകളുടെ ചില്ലുകള്‍ തകർത്തു. പല പൊലീസുകാരും അക്രമിക്കപ്പെട്ടു.  പ്രതിഷേധക്കാരെ തടയാനായി റോഡിനു കുറുകെയിട്ടിരുന്ന ഒരു ട്രക്ക് പ്രതിഷേധക്കാര്‍ കത്തിച്ചു. തുടര്‍ന്ന് 'നീതിയില്ല, സമാധാനമില്ല' എന്ന മുദ്രാവാക്യം മുഴക്കി.  കെനോഷയിലെ കോടതിമുറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിനും പ്രതിഷേധക്കാര്‍ തീയിട്ടു. 

1721

ഞായറാഴ്ച വൈകിട്ട് 5 മണിയോടെ നടന്ന വെടിവെപ്പിനെ കുറിച്ച് വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്‌സ് പ്രസ്താവനയിറക്കി. 'നമ്മുടെ രാജ്യത്തെ കറുത്ത ജീവിതങ്ങളോട് നീതി, സമത്വം, ഉത്തരവാദിത്തം എന്നിവ ആവശ്യപ്പെടുന്ന എല്ലാവരുമായും ഞങ്ങൾ നിലകൊള്ളുന്നു. അദ്ദേഹം പറഞ്ഞു. 

1821
1921

മെയ് 25 ന് ജോർജ്ജ് ഫ്ലോയ്ഡിന്‍റെ കൊലയ്ക്ക് ശേഷവും അമേരിക്കന്‍ വെള്ളപ്പൊലീസ് നിരവധി ആഫ്രിക്കന്‍ വംശജരെ വെടിവച്ച് കൊന്നിരുന്നു. ഇതിന്‍റെയെല്ലാം ഫലമായിട്ടായിരുന്നു "Black lives matter" പ്രക്ഷോഭം ആരംഭിച്ചത്.

2021

ഈ പ്രക്ഷോഭത്തെ തുടര്‍ന്ന് നൂറ്റാണ്ടുകളായി യൂറോപിലെയും യുഎസിലെയും ഓസ്ട്രേലിയിലെയും തെരുവുകളില്‍ നിന്നിരുന്ന പല പ്രമുഖരുടെ പ്രതിമകളും മാറ്റി സ്ഥാപിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. 

2121

നൂറ്റാണ്ടുകളായി സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി കണ്ടിരുന്ന പലരും അടിമത്തം പോലുള്ള പ്രകൃതമായ പലതിനെയും അനുകൂലിക്കുന്നവരാണെന്നായിരുന്നു പ്രക്ഷോഭകര്‍ ഉയര്‍ത്തിയ പ്രധാന പരാതി. ഇത്തരക്കാരുടെ പ്രതിമകള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തിനിടെയിലും മാസങ്ങളോളം നീണ്ട് നിന്ന് പ്രതിഷേധം തുടരുന്നതിനിടെയും അമേരിക്കന്‍ വെള്ള പൊലീസ് ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടത്തുന്ന വെടിവെപ്പുകള്‍ നിലനില്‍ക്കുന്ന പ്രതിഷേധത്തെ വീണ്ടും ആളുക്കത്തിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയില്‍. 

click me!

Recommended Stories