ആ ചിരി ഇനിയില്ല, ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

First Published Sep 24, 2020, 5:49 PM IST

മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ കമന്‍ററിക്കായി മുംബൈയിലെത്തിയ ഡീന്‍ ജോണ്‍സ് മുംബൈയിലെ സപ്തനക്ഷത്ര ഹോട്ടലിലെ ബയോ സര്‍ക്കിള്‍ ബബ്ബിളില്‍ കഴിയവെയാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണമെത്തിയത്. കൂടെയുണ്ടായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ബ്രെറ്റ് ലീ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡീന്‍ ജോണ്‍സിന്റെ നിര്യാണത്തില്‍ ക്രിക്കറ്റ് ലോകത്തെ പ്രതികരണങ്ങള്‍.

അനില്‍ കുംബ്ലെയുടെ പ്രതികരണം
undefined
ഡീന്‍ ജോണ്‍സിന്‍റെ സഹ കമന്‍റേറ്ററായിരുന്ന ഹര്‍ഷ ഭോഗ്‌ലെയുടെ പ്രതികരണം.
undefined
വിവിഎസ് ലക്ഷ്മണിന്‍റെ പ്രതികണം
undefined
ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയുടെ പ്രതികരണം.
undefined
ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയുടെ പ്രതികരണം.
undefined
ഇന്ത്യന്‍ ടീം ക്യാപ്റ്റനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോലിയുടെ പ്രതികരണം.
undefined
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം.
undefined
ഓസ്ട്രേലിയന്‍ ടീം അംഗവും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനുമായ ഡേവിഡ് വാര്‍ണറുടെ പ്രതികരണം.
undefined
മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം.
undefined
1986ല്‍ ഇന്ത്യക്കെതിരെ ടൈ ആയ ടെസ്റ്റില്‍ ജോണ്‍സ് ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 1987ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീം അംഗവുമായിരുന്നു ജോണ്‍സ്.
undefined
1984ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ജോണ്‍സ് 1994ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
undefined
ഓസ്‌ട്രേലിയക്കായി 52 ടെസ്റ്റില്‍ കളിച്ച ഡീന്‍ ജോണ്‍സ് 46.55 ശരാശരിയില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 46 അര്‍ധസെഞ്ചുറികള്‍ അടക്കം 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്.
undefined
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍ററിയിലേക്ക് തിരിഞ്ഞ ജോണ്‍സ് ഈ രംഗത്തും ശ്രദ്ധേയനായി. ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ജോണ്‍സ് തന്‍റെ അഭിപ്രായം പങ്കുവെച്ചിരുന്നു. കൊല്‍ക്കത്ത ടീമില്‍ ഓയിന്‍ മോര്‍ഗനെ ഉള്‍പ്പെടുത്തിയത് നന്നായെന്നും ക്യാപ്റ്റന്‍ർ ദിനേശ് കാര്‍ത്തിക്കിനെ സഹായിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടിരുന്നു.
undefined
ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും ജോണ്‍സിന്‍റെ പേരിലുണ്ട്.
undefined
click me!