കോലി നയിക്കുന്നു; ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്മാര്‍ ഇവരാണ്

First Published Sep 18, 2020, 10:47 AM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ യുഎഇയില്‍ തുടക്കമാവും. ഉദ്ഘാനടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തുന്നത്. ന്യൂസിലന്‍ഡിനെതിരെയാണ് ടീം ഇന്ത്യ അവസാനമായി കളിച്ചത്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പറക്കും. ഐപിഎല്ലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്മാര്‍ ആരൊക്കെയെന്ന് നോക്കാം.

വിരാട് കോലിറോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 17 കോടിയാണ് പ്രതിഫലം. കഴിഞ്ഞ സീസണനിക്കാള്‍ രണ്ട് കോടി കൂടുതല്‍ നല്‍കിയാണ് ഫ്രാഞ്ചൈസി കോലിയെ നിലനിര്‍ത്തിയത്. ഏറ്റവും കൂടുതല്‍ പ്രതിഫലം മേടിക്കുന്ന താരവും കോലി തന്നെ.
undefined
എം എസ് ധോണി15 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ ക്യാപ്റ്റനായ ധോണിയെ ടീമില്‍ നിലനിര്‍ത്തിയത്. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ക്യാപ്റ്റനെന്നാണ് ധോണി അറിയപ്പെടുന്നത്. ധോണിക്ക് കീഴില്‍ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ ചെന്നൈ നേടി.
undefined
രോഹിത് ശര്‍മമുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പ്രതിഫലം 15 കോടിയാണ്. മുംബൈക്ക് നാല് ഐപിെല്‍ കിരീടങ്ങള്‍ നേടികൊടുത്ത ക്യാപ്റ്റനാണ് രോഹിത്. 2011ലാണ് രോഹിത് മുംബൈയിലെത്തിയത്.
undefined
സ്റ്റീവ് സ്മിത്ത്രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന്റെ പ്രതിഫലം 12 കോടിയാണ്. എന്നാല്‍ 2018 സീസണില്‍ വിലക്ക് കാരണം താരത്തിന് കളിക്കാന്‍ ആയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ സ്മിത്ത് പാതിവഴിയില്‍ ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനവും ഏറ്റെടുത്തു. ഇത്തവണ മുഴുവന്‍ സമയ ക്യാപ്റ്റനാണ് സ്മിത്ത്.
undefined
ഡേവിഡ് വാര്‍ണര്‍12 കോടിയാണ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറുടെ പ്രതിഫലം. കഴിഞ്ഞ വര്‍ഷം കെയ്ന്‍ വില്യംസണിന് കീഴിലാണ് വാര്‍ണര്‍ കളിച്ചത്. ഇത്തവണ വീണ്ടും വാര്‍ണറെ കൊണ്ടുവരികയായിരുന്നു. അവസാന സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് നല്‍കുന്ന ഓറഞ്ച് ക്യാപ്പും വാര്‍ണര്‍ക്കായിരുന്നു.
undefined
കെ എല്‍ രാഹുല്‍11 കോടിയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ കെ എല്‍ രാഹുലിന്റെ പ്രതിഫലം. ആദ്യമായിട്ടാണ് താരം ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നത്. 2018ലാണ് താരം പഞ്ചാബിലെത്തുന്നത്. താരലേലത്തില്‍ നാല് ടീമുകള്‍ രാഹുലിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
undefined
ദിനേശ് കാര്‍ത്തിക്കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ദിനേശ് കാര്‍ത്തിക്. 7.4 കോടിയാണ് കാര്‍ത്തികിന്റെ പ്രതിഫലം. 2018ലാണ് കാര്‍ത്തിക് കൊല്‍ക്കത്തയിലെത്തിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ കാര്‍ത്തികിന് പിന്നാലെയുണ്ടായിരുന്നു.
undefined
ശ്രേയസ് അയ്യര്‍ഐപിഎല്ലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ ശ്രേയസ് അയ്യര്‍. ഏറ്റവും കുറവ് പ്രതിഫലം മേടിക്കുന്നതും അയ്യര്‍ തന്നെ. ഏഴ് കോടിയാണ് അയ്യുടെ പ്രതിഫലം. രഞ്ജി ട്രോഫിയില്‍ ദില്ലിയെ നയിച്ച ഋഷഭ് പന്ത് ക്യാപ്റ്റനാവുമെന്ന് കരുതിയെങ്കിലും ടീം മാനേജ്‌മെന്റ് അയ്യരെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അയ്യര്‍ക്ക് കീഴില്‍ അവസാന നാലിലെത്താന്‍ ഡല്‍ഹി കാപിറ്റല്‍സിന് സാധിച്ചിരുന്നു.
undefined
click me!