വേദനയായി ഇശാന്‍ കിഷന്റെ മുഖം, എങ്കിലും നേട്ടങ്ങള്‍ ഒരുപാടുണ്ട്- ചിത്രങ്ങളിലൂടെ

First Published Sep 29, 2020, 2:14 PM IST

നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് മത്സരം ടൈ ആക്കി. പിന്നീട് സൂപ്പര്‍ ഓവറില്‍ ആര്‍സിബി ജയിക്കുകയായിരുന്നു. ഇശാന്‍ കിഷന്‍ (58 പന്തില്‍ 99), കീറണ്‍ പൊള്ളാര്‍ഡ് (24 പന്തില്‍ 60) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈക്ക് തുണയായത്. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ കിഷന്റെ മുഖം വേദനായായിരുന്നു. എന്നാല്‍ ചില നേട്ടങ്ങല്‍ താരത്തെ തേടിയെത്തി.

99 റണ്‍സാണ് ഇശാന്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി കളിക്കാത്ത താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍ നോക്കുമ്പോള്‍, മൂന്നാം സ്ഥാനത്താണ് ഇശാന്‍. 12 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഒന്നാമത്. 2009ല്‍ മനീഷ് പാണ്ഡെയും ഐപിഎല്‍ സെഞ്ചുറി സ്വന്തമാക്കിയിരുന്നു.
undefined
99ല്‍ പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഇശാന്‍. 2013ല്‍ ഡല്‍ഹിക്കെതിരെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും 2013ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹി താരം പൃഥ്വി ഷായും ഇതേ സ്‌കോറിന് പുറത്തായിരുന്നു.
undefined
ഒമ്പത് സിക്‌സുകളാണ് ഇശാന്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി കളിക്കാത്ത ഒരു താരം ഐപിഎല്ലില്‍ നേടുന്ന ഉയര്‍ന്ന സിക്‌സുകളാണിത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും ഇശാനായി.
undefined
2008ല്‍ സനത് ജയസൂര്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 11 സിക്‌സുകള്‍ സ്വന്തമാക്കിയിരുന്നു. 2019ല്‍ കീറണ്‍ പൊള്ളാര്‍ഡ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 10 സിക്‌സുകള്‍ നേടി.
undefined
119 റണ്‍സാണ് ഇശാന്‍ പൊള്ളാഡിനൊപ്പം നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുകളില്‍ ഏറ്റവും മികച്ചതാണിത്. 2011ല്‍ രോഹിത് ശര്‍മ- ആന്‍ഡ്ര്യൂ സൈമണ്‍സ് എന്നിവര്‍ പടുത്തുയര്‍ത്തിയ 102 റണ്‍സാണ് മറികടന്നത്.
undefined
20 അല്ലെങ്കില്‍ അതില്‍ താഴെയോ പന്തുകളില്‍ മൂന്ന് അര്‍ധ സെഞ്ചുറികളാണ് കീറണ്‍ പൊള്ളാര്‍ഡ് പൂര്‍ത്തിയാക്കിയത്. ഡേവിഡ് വാര്‍ണര്‍, കെ എല്‍ രാഹുല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഇത്തരത്തില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
undefined
എബി ഡിവില്ലിയേഴ്‌സിനെ തേടിയും ഒരു നേട്ടമെത്തി. ടൂര്‍ണമെന്റില്‍ ഒന്നാകെ 21 മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളാണ് താരം നേടിയത്. ഇക്കാര്യത്തില്‍ ഒന്നാമതുള്ള ക്രിസ് ഗെയ്‌ലിനൊപ്പമെത്താന്‍ ബാംഗ്ലൂര്‍ താരത്തിനായി.
undefined
ആദ്യമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുന്നത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേയും 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും അവര്‍ വിജയിച്ചിരുന്നു.
undefined
നാല് ഓവരില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ബാംഗ്ലൂര്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍ സ്വന്തമാക്കിയത്. കുറഞ്ഞ എക്കണോമിക്കല്‍ സ്‌പെല്ലിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണിത്. യൂസ്‌വേന്ദ്ര ചാഹല്‍ (16), സാമുവല്‍ ബദ്രീ (49), അനില്‍ കുംബ്ലെ (12 റണ്‍സ്) എന്നിവരാണ് മറ്റുതാരങ്ങള്‍.
undefined
click me!