ദേവ്ദത്ത്‌ വന്നു, മറ്റൊരു ഇടങ്കയ്യന്‍ അരങ്ങേറ്റത്തിന്; രാജസ്ഥാന്‍- ചെന്നൈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍

First Published Sep 22, 2020, 1:31 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. പ്രഥമ ഐപിഎല്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളി. മലയാളി താരം സഞ്ജു സാംസണിലാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ണ്. ദേശീയ ടീമില്‍ ധോണിക്ക് പകരം ആര് വിക്കറ്റ് കീപ്പറാവും എന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സിഎസ്‌കെ ഇറങ്ങുന്നത്. ജയിച്ചുതുടങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സും. ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

സാം കറന്‍മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈയെ വിജയത്തിലേക്ക് നയിച്ച താരമാണ് കറന്‍. ആറ് പന്തില്‍ 18 റണ്‍സെടുത്ത കറന്‍ ഒരു വിക്കറ്റും ഒരു ക്യാച്ചും സ്വന്തമാക്കി. അതും അരങ്ങേറ്റ മത്സരത്തില്‍ തന്നെ. ചെന്നൈയ്ക്ക് എക്‌സ്ട്രാ ബൗളര്‍ കൂടിയാണ കറന്‍. ഇന്ന് രാജസ്ഥാനെതിരേയും ഒരു മാസ്മരിക പ്രകടനമാണ് ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
undefined
ഫാഫ് ഡു പ്ലെസിസ്മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തില്‍ നിര്‍ണായകമായ മൂന്ന തകര്‍പ്പന്‍ ക്യാച്ചുകളാണ് ഫാഫ് സ്വന്തമാക്കിയത്. പിന്നീട് ബാറ്റിങ്ങിനെത്തിയപ്പോള്‍ അവിടെയും തിളങ്ങി. 58 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ താരം ധോണിപ്പടയെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായക പങ്കുതന്നെ താരത്തിന് വഹിക്കാനുണ്ടാവും.
undefined
ലുങ്കി എന്‍ഗിടിമുംബൈക്കെതിരെ ആദ്യ രണ്ട് ഓവറുകളില്‍ തല്ലുമേടിച്ച എന്‍ഗിടി പിന്നീട് ചെന്നൈയെ മത്സരത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുനല്‍കിയ താരം രണ്ട് നിര്‍ണായ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന് വലിയ പങ്കുവഹിക്കാനുണ്ട്.
undefined
അമ്പാട്ടി റായുഡുചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മധ്യനിരയുടെ കരുത്താണ് അമ്പാട്ടി റായുഡു. മുംബൈക്കെതിരെ ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാര്‍ പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയപ്പോള്‍ പിടിച്ചുയര്‍ത്തിയത് റായുഡുവായിരുന്നു. 48 പന്തില്‍ 71 റണ്‍സ് നേടിയ താരം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി.
undefined
പിയൂഷ് ചൗളയുഎഇയിലെ സ്ലോ പിച്ച് സ്പിന്നര്‍മാര്‍ നന്നായി മുതലെടുക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്്ക്ക് വേണ്ടി ഒരു വിക്കറ്റാണ് ചൗള വീഴ്ത്തിയത്. എന്നാല്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. അപകടകാരിയായ രോഹിത് ശര്‍മയെ മടക്കിയയച്ച് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. സഞ്ജു സാംസണും സ്റ്റീവ് സ്മിത്തുമടങ്ങുന്ന രാജസ്ഥാന്‍ ബാറ്റിങ് നിരയെ നിയന്ത്രിച്ച് നിര്‍ത്തേണ്ട ചുമതല ചൗളയ്ക്കായിരിക്കും.
undefined
സഞ്ജു സാംസണ്‍ജോസ് ബട്‌ലര്‍ ഇന്ന് കളിക്കാത്ത സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായിരിക്കും സഞ്ജു സാംസണ്‍. കൂടാതെ മൂന്നാമനായി ക്രീസിലെത്തിയേക്കും. ഐപിഎല്ലില്‍ 2200 റണ്‍സ് നേടിയിട്ടുള്ള സഞ്ജു രണ്ട് സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. പതിയെ തുടങ്ങി പിന്നീട് ഗിയര്‍ മാറ്റാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. ബാറ്റിങ് ആവട്ടെ പൂര്‍ണമായി ക്ലാസിക് ശൈലിയിലും. സ്റ്റീവ് സ്മിത്തിന്റെ കണക്കുകൂട്ടലുകള്‍ സഞ്ജുവിനെ കൂടി കേന്ദ്രീകരിച്ചാവും.
undefined
ജയ്‌ദേവ് ഉനദ്ഘട്ആഭ്യന്തര സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത ആത്മവിശ്വാസത്തിലാണ് ഉനദ്ഘട് ഐപിഎല്ലിന് ഒരുങ്ങുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ നിരാശപ്പെടുത്തിയെങ്കിലും ഇടങ്കയ്യന്‍ പേസറില്‍ രാജസ്ഥാന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ജയ്‌ദേവിന്റെ പേരിലായിരുന്നു. 10 മത്സരങ്ങളില്‍ 67 വിക്കറ്റാണ് താരം വീഴ്ത്തിയത്.
undefined
ജോഫ്ര ആര്‍ച്ചര്‍രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ പ്ലസാണ് ഇംഗ്ലീഷ് പേസറായ ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലണ്ടിന് ഈയടുത്ത് കഴിഞ്ഞ മത്സരങ്ങളിലെല്ലാം താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ആ ആത്മവിശ്വാസം താരത്തിനുണ്ട്. ഒരു സംശയവുമില്ലാതെ ആര്‍ച്ചര്‍ ആദ്യ ഇലവനിലുണ്ടാവും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങല്‍ 11 വിക്കറ്റുകള്‍ താരം നേടിയിരുന്നു. അതിന് തൊട്ട്മുമ്പുള്ള സീസണില്‍ 10 മത്സരങ്ങളില്‍ 15 വിക്കറ്റും നേടി.
undefined
സ്റ്റീവ് സ്മിത്ത്രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സ്റ്റീവ് സ്മിത്ത്. ടി20 ക്രിക്കറ്റിന് ചേര്‍ന്ന ശൈലിയല്ല സ്മിത്തിന്റേത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ടെസ്റ്റിന് അനുയോജ്യനായ താരമാണ്. എന്നാല്‍ യുഎഇയിലെ ഗ്രൗണ്ടുകളില്‍ താരത്തിന് തിളങ്ങാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ പക്ഷം. യുഎഇയിലെ വലിയ ഗ്രൗണ്ടുകളില്‍ പരിചയസമ്പത്ത് സ്മിത്തിന് ഗുണം ചെയ്യും. സ്മിത്ത് തിളങ്ങിയാല്‍ രാജസ്ഥാനും തിളങ്ങും.
undefined
റിയാന്‍ പരഗ്ഇന്ത്യന്‍ ക്രിക്കറ്റ് ഉറ്റുനോക്കുന്ന യുവതാരങ്ങളില്‍ ഒരാള്‍. കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും 20കാരന്‍ അമ്പരപ്പിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 160 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൂടെ രണ്ടും വിക്കറ്റും താരം നേടി. കഴിഞ്ഞ വര്‍ഷമാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന റെക്കോഡ് പരഗിന്റേ പേരിലാണ്.
undefined
വൈല്‍ഡ് കാര്‍ഡ്-യഷസ്വി ജയ്‌സ്വാള്‍ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു ജയ്‌സ്വാള്‍. 400 റണ്‍സാണ് 19കാരന്‍ നേടിയത്. രാജസ്ഥാല്‍ റോയല്‍സിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് ഓപ്പണറുടെ റോളിലായിരിക്കും ജയ്‌സ്വാള്‍. ഇന്ത്യയുടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ചരിത്രത്തില്‍ ഇരട്ട സെഞ്ചുറി നേടിയ പ്രായം കുറഞ്ഞതാരമാണ് ജയ്‌സ്വാള്‍. ഇടങ്കയ്യനായ ജയ്‌സ്വാളിനെ 2.40 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
undefined
click me!