ഹൃദയഭേദകം എന്ന് ചിലര്‍, നിര്‍ത്താന്‍ സമയമായെന്ന് മറ്റൊരു കൂട്ടര്‍; ധോണിക്ക് വിമര്‍ശനവും പിന്തുണയും

First Published Oct 3, 2020, 1:31 PM IST

ദുബായ്: ഐപിഎല്ലില്‍ കൂറ്റനടികളില്ലാതെ സണ്‍റൈസേഴ്‌‌സ് ഹൈദരാബാദിനെതിരെ ധോണി വിയര്‍ത്തത് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ബാറ്റിംഗിന് ഇറങ്ങിയ ധോണി ഏറെനേരം ക്ഷീണിതനായി കാണപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിനിടെ ധോണിയെ ഫിസിയോ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. പതിവ് ശൈലിയില്‍ സിക്‌സര്‍ പൂരവുമായി ടീമിനെ ജയിപ്പിച്ചില്ലെങ്കിലും 39-ാം വയസിലെത്തി നില്‍ക്കുന്ന ധോണിക്ക് വലിയ പിന്തുണയും ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. ഇന്നലത്തെ മത്സരവും അതിന് ശേഷം ധോണിയെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച വമ്പന്‍ ചര്‍ച്ചയും വിശദമായി വായിക്കാം. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് റൺസിന് തോൽപ്പിച്ചു.
undefined
165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റിന് 157 റൺസാണെടുത്തത്.
undefined
36 പന്തില്‍ 47 റൺസുമായി പുറത്താകാതെ നിന്ന എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല.
undefined
ആഞ്ഞടിക്കാന്‍ അവസാന ഓവറുകള്‍ വരെ കാത്തുനിന്ന സൂപ്പര്‍ കിംഗ്സ് ഒരിക്കല്‍ കൂടി ജയം കൈവിടുകയായിരുന്നു.
undefined
തുടക്കത്തിലെ വിക്കറ്റുകള്‍ വീണ് ടീം പ്രതിരോധത്തിലായപ്പോള്‍ ധോണിയുടെ ഇന്നിംഗ്‌സ് മെല്ലപ്പോക്കിലായി.
undefined
എം എസ് ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒന്നിക്കുമ്പോള്‍ 11ൽ താഴെ ആയിരുന്നു വിജയിക്കാന്‍ ആവശ്യമായ റൺനിരക്ക്.
undefined
എന്നാല്‍ ജഡേജ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയിട്ടും അവസാന നാല് ഓവറില്‍ ലക്ഷ്യം 78 റൺസായതിന് ധോണിയെ തന്നെ പഴിക്കാം.
undefined
ഇതിനിടെ ഓടാന്‍ പോലും പ്രയാസപ്പെടുന്ന ധോണിയെ ആരാധകര്‍ ആദ്യമായി ഇത്ര ക്ഷീണിതനായി കണ്ടു.
undefined
ഇടയ്‌ക്ക് ചുമയ്‌ക്കുന്നതും ബാറ്റില്‍ താങ്ങി കാലുറപ്പിക്കുന്നതും കണ്ടു.
undefined
കൂറ്റനടികള്‍ പോയിട്ട് പന്ത് ബാറ്റിന്‍റെ മധ്യത്തില്‍ കൊള്ളുന്നത് പോലും അപൂര്‍വ കാഴ്‌ചയായി പലപ്പോഴും.
undefined
ഇതോടെ 2014ന് ശേഷം ആദ്യമായി ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് ചെന്നൈ അടിതെറ്റി വീണു.
undefined
ഇതിന് പിന്നാലെ എം എസ് ധോണിക്ക് രൂക്ഷ വിമര്‍ശനാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടിവന്നത്.
undefined
ധോണി അനാവശ്യമായി പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം.
undefined
അവസാന ഓവറിലേക്ക് വെടിക്കെട്ട് കാത്തുവച്ച ധോണിയുടെ പദ്ധതി പാളുകയായിരുന്നു എന്ന് പലരും വിമര്‍ശിച്ചു.
undefined
എന്നാല്‍ 39-ാം വയസില്‍ 20 ഓവര്‍ കീപ്പ് ചെയ്ത ശേഷം 14 ഓവര്‍ ബാറ്റ് ചെയ്‌ത ധോണിയെ നമിക്കുകയും ചെയ്‌തു ആരാധകര്‍.
undefined
പൊരിയുന്ന ചൂടിലെ ധോണിയുടെ പോരാട്ടത്തെ മലയാളി താരം എസ് ശ്രീശാന്ത് പ്രശംസിച്ചു.
undefined
ധോണിയെ പിന്തുണച്ച് ചലച്ചിത്ര താരം വരലക്ഷ്‌മി ശരത്‌കുമാറും രംഗത്തെത്തി.
undefined
ധോണി അതിശക്തമായി തിരിച്ചെത്തും എന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചു.
undefined
അതേസമയം, ക്യാച്ചുകള്‍ പാഴാക്കിയതും നോബോള്‍ എറിഞ്ഞതും തോല്‍വിക്ക് കാരണമായിഎന്നാണ് ധോണിയുടെ പ്രതികരണം.
undefined
ടീമിലെ സ്റ്റാര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ വരെ അനായാസ ക്യാച്ചുകള്‍ നിലത്തിട്ടിരുന്നു
undefined
ഐപിഎല്‍ കരിയറിലെ 194-ാം മത്സരമാണ് എം എസ് ധോണി വെള്ളിയാഴ്‌ച കളിച്ചത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തി ധോണി.ചരിത്ര മത്സരം അങ്ങനെ വിമര്‍ശനവും പ്രശംസയും 'തല'യ്‌ക്ക് നേടിക്കൊടുത്തു.
undefined
click me!