ഐസിസി ചട്ടം ലംഘിച്ചു; റെക്കോര്‍ഡിട്ടതിന് പിന്നാലെ മിശ്രയ്‌ക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍

First Published Sep 30, 2020, 2:37 PM IST

അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തില്‍ മികച്ച പ്രകടനവുമായി കയ്യടി നേടിയെങ്കിലും അമിത് മിശ്രയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിൽ എത്തിയതിന് പിന്നാലെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം. 

അമിത് മിശ്ര മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ പുരട്ടിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
undefined
പന്തില്‍ തുപ്പല്‍ പുരട്ടുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരംഐസിസി വിലക്കിയിരുന്നു.
undefined
മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ പന്ത് അണുവിമുക്തമാക്കിയില്ല.
undefined
പന്ത് അംപയര്‍ വാങ്ങി വൃത്തിയാക്കിയ ശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം.
undefined
റെക്കോര്‍ഡിട്ട് മിശ്രഅതേസമയം മത്സരത്തില്‍ റെക്കോര്‍ഡിട്ട് കയ്യടി വാങ്ങുകയും ചെയ്‌തു മിശ്ര.
undefined
ട്വന്റി 20 ബൗളിംഗില്‍ അമിത് മിശ്രയ്ക്ക് വീണ്ടും ഇന്ത്യന്‍ റെക്കോര്‍ഡ്.
undefined
ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലാണ്അമിത് മിശ്രയെത്തിയത്.
undefined
255 വിക്കറ്റുകളുമായി പിയൂഷ് ചൗളയുടെ നേട്ടത്തിനൊപ്പമെത്തി.
undefined
ഇന്നലെ രണ്ട് വിക്കറ്റാണ് ഡൽഹി താരമായ മിശ്ര വീഴ്ത്തിയത്. ഐപിഎല്‍ വിക്കറ്റുവേട്ടയിൽ രണ്ടാം സ്ഥാനത്താണ് മിശ്ര.
undefined
ആകെ 159 വിക്കറ്റുകള്‍ ഐപിഎല്ലില്‍ മിശ്ര നേടിയിട്ടുണ്ട്. 170 വിക്കറ്റുകളുമായി ലസിത് മലിംഗയാണ് ഒന്നാമത്.
undefined
ജയം സണ്‍റൈസേഴ്‌സിന്ഐപിഎല്ലില്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ തിളങ്ങിയ മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
undefined
ഡൽഹി കാപിറ്റൽസിനെ 15 റൺസിന് ഹൈദരാബാദ് തോൽപ്പിച്ചു.
undefined
ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(33 പന്തില്‍ 45), ജോണി ബെയര്‍സ്റ്റോ(48 പന്തില്‍ 53), ടീമില്‍ മടങ്ങിയെത്തിയ കെയ്‌ന്‍ വില്യംസണ്‍(26 പന്തില്‍ 41) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സെടുത്തു.
undefined
അമിത് മിശ്രയും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി.
undefined
താരമായി റാഷിദ് ഖാന്‍മറുപടി ബാറ്റിംഗില്‍ ഡല്‍ഹി യുവനിരയെ തുടക്കത്തിലെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലാക്കി.
undefined
ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന്147 റണ്‍സേ നേടാനായുള്ളൂ.റാഷിദ് ഖാന്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഖലീല്‍ അഹമ്മദും ടി നടരാജനും ഓരോ വിക്കറ്റും നേടി.
undefined
34 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 28നും ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 21നും ശ്രേയസ് അയ്യര്‍ 17നും പുറത്തായി.
undefined
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാന്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്.
undefined
click me!