Published : Nov 05, 2020, 10:43 PM ISTUpdated : Nov 06, 2020, 10:37 AM IST
രോഹിത് ശര്‍മയെ കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് സംസാരിച്ചത്. ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനിടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചു. എന്നാല്‍ രോഹിത്തിന് മാറ്റിനിര്‍ത്തി. പൂര്‍ണമായ ഫിറ്റല്ലെന്ന് കാരണത്താലാണ് താരത്തിന് അവസരം നല്‍കാതിരുന്നത്. എന്നാല്‍ അന്നേദിവസം രോഹിത് മുംബൈ ഇന്ത്യന്‍സിനായി പരിശീലനത്തിനിറങ്ങി. ഫിറ്റാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. പരിശീലന വീഡിയോ വൈറലാവുകയും ചെയ്തു. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ താരം തിരിച്ചെത്തി. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ ക്വാളിഫയറിലും രോഹിത്തുണ്ടായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. കൂടുതല്‍ തവണ റണ്‍സെടുക്കാതെ പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഇതോടെ താരം ഫിറ്റല്ലെന്ന സംസാരം വീണ്ടും ഉയര്‍ന്നു. പിന്നാലെ ട്രോളുകളും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിറന്നാള്‍ കൂടിയായിരുന്നു ഇന്ന്. കോലിക്ക് സമ്മാനമായി രോഹിത് ഒരു വലിയ ഇന്നിങ്സ് കളിക്കുമെന്ന് മത്സരത്തിന് മുമ്പ് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം. ഇതോടെ ട്രോളുകളുടെ വീര്യം കൂടി. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ കാണാം....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!