വിധിയെഴുതുക ഇവരുടെ പ്രകടനം; മുംബൈ- ഡല്‍ഹി കലാശപ്പോരിലെ കുന്തമുനകള്‍ ആരൊക്കെ

First Published Nov 10, 2020, 9:07 AM IST

ദുബായ്: ഐപിഎല്‍ 2020 സീസണിന്‍റെ കലാശപ്പോരിന് ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ശ്രേയസ് അയ്യരുടെ ഡല്‍ഹി കാപിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ആദ്യ ഫൈനല്‍ കളിക്കുന്നതിന്‍റെ ആവേശത്തിലാണ് ഡല്‍ഹി ക്യാമ്പ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട പട്ടികയുള്ള ഇരു ടീമിലേയും നിര്‍ണായക താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

മുംബൈ ഇന്ത്യന്‍സ്ഇഷാന്‍ കിഷന്‍- സീസണില്‍ 13 മത്സരങ്ങളില്‍ 483 റണ്‍സ് നേടിയ താരം. 99 ആണ് ഉയര്‍ന്ന സ്‌കോര്‍. ഗാലറിയിലെത്തിയ 29 സിക്‌സറുകള്‍ ഇഷാന്‍ എത്രത്തോളം അപകടകാരിയാണ്എന്ന് തെളിയിക്കുന്നു.
undefined
ക്വിന്‍റണ്‍ ഡികോക്ക്- ഡിക്കോക്ക് എങ്ങനെ തുടങ്ങുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും മുംബൈയുടെ സ്‌കോര്‍. 15 മത്സരങ്ങളില്‍ നിന്ന് 483 റണ്‍സ് തന്നെയാണ് ഈ വിക്കറ്റ് കീപ്പര്‍ബാറ്റ്സ്‌മാനുള്ളത്. 78 ഉയര്‍ന്ന സ്‌കോര്‍.
undefined
സൂര്യകുമാര്‍ യാദവ്- സീസണിലെ ഏറ്റവും മികച്ച മൂന്നാം നമ്പര്‍ താരം. 15 മത്സരങ്ങളില്‍ നിന്നുള്ള 461 റണ്‍സ് ബാറ്റിംഗ് കരുത്ത് വ്യക്തമാക്കുന്നു. പുറത്താകാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
undefined
ജസ്‌പ്രീത് ബുമ്ര- മുംബൈയുടെ വിധിയെഴുതാന്‍ ഏറ്റവും നിര്‍ണായകമായേക്കാവുന്ന താരം. വിക്കറ്റ് വേട്ടയില്‍ കാഗിസോ റബാഡയുമായി ഇഞ്ചേടിഞ്ച് പോരാടുകയാണ് ജസ്‌പ്രീത് ബുമ്ര. 14 മത്സരങ്ങളില്‍ 27 വിക്കറ്റ് നേട്ടം.
undefined
ട്രെന്‍ഡ് ബോള്‍ട്ട്- പവര്‍പ്ലേ ഓവറുകളിലെ പവര്‍ഹൗസാണ് ബോള്‍ട്ടിന്‍റെ ബൗളിംഗ്. 14 മത്സരങ്ങളിലെ 22 വിക്കറ്റ് ശ്രദ്ധേയം. ഇതില്‍ നാല് വിക്കറ്റ് പ്രകടനമുണ്ട് എന്നതുംചേര്‍ത്തുവായിക്കണം.
undefined
രാഹുല്‍ ചാഹര്‍- 15 മത്സരങ്ങള്‍ അത്രതന്നെ വിക്കറ്റേയുള്ളൂ എങ്കിലും മുംബൈയുടെ സ്‌പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് രാഹുലാണ്. നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 15-ാം സ്ഥാനത്ത്.
undefined
ഡല്‍ഹി കാപിറ്റല്‍സ്ശിഖര്‍ ധവാന്‍- ഡല്‍ഹി ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍. റണ്‍വേട്ടയില്‍ കെ എല്‍ രാഹുലിനെ മറികടക്കുമോ എന്നതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. രാഹുലിന് 670 റണ്‍സെങ്കില്‍ ധവാന് 603 റണ്‍സ്.
undefined
ശ്രേയസ് അയ്യര്‍- സ്ഥിരതയില്ലായ്‌മയുടെ പരാതികള്‍ ഉയരുമ്പോഴും മൂന്നാം നമ്പറില്‍ ശ്രേയസില്‍ നിന്ന് ഡല്‍ഹി ഏറെ പ്രതീക്ഷിക്കുന്നു. സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 454 റണ്‍സ് സ്വന്തമായുണ്ട്.
undefined
മാര്‍ക്കസ് സ്റ്റോയിനിസ്- ഓപ്പണറായി എത്തിയതോടെ കത്തിക്കയറിയ സ്റ്റോയിനിസ് ഇന്നും കളിയുടെ ഗതി മാറ്റമോ? സീസണിലെ 352 റണ്‍സും 12 വിക്കറ്റും ഓള്‍റൗണ്ടറായ സ്റ്റോയിനിസിന്‍റെ പ്രധാന്യം വ്യക്തമാക്കുന്നു.
undefined
കാഗിസോ റബാഡ- റബാഡ പര്‍പിള്‍ ക്യാപ്പുമായി സീസണ്‍ അവസാനിപ്പിക്കുമോ എന്നതും ചോദ്യമാണ്. 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് നേട്ടം. ബുമ്രയേക്കാള്‍ രണ്ട് വിക്കറ്റ് കൂടുതല്‍.
undefined
ആന്‍‌റി‌ച്ച് നോര്‍ജെ- വേഗം കൊണ്ട് അമ്പരപ്പിക്കാറുള്ള നോര്‍ജെയുടെ പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും. തുടക്കത്തിലെ വിക്കറ്റെടുക്കാന്‍ കഴിവുള്ള നോര്‍ജെ സീസണില്‍ മടക്കിയത്ആകെ 20 പേരെ.
undefined
ആര്‍ അശ്വിന്‍- ക്വാളിഫയറില്‍ മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വന്നപ്പോല്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു അശ്വിന്‍. സമാന പ്രകടനം പുറത്തെടുത്താല്‍ അശ്വിന്‍ കളിയുടെ ഗതിമാറ്റും. സീസണിലെ സമ്പാദ്യം 15 വിക്കറ്റ്.
undefined
click me!