ഐപിഎല്ലില്‍ അനുയോജ്യമായ ഇലവനെ കണ്ടെത്താനാവാതെ ഉഴലുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു സാംസണ്‍ ആണ്.
സീസണിന്‍റെ തുടക്കത്തിലെ വെടിക്കെട്ട് ഫോമിലേക്ക് സഞ്ജുവിന് ഇന്ന് തിരിച്ചെത്തേണ്ടതുണ്ട്.
ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനും ഫോമിലേക്ക് മടങ്ങിവരേണ്ടതുണ്ട്.
ടീമിന്‍റെ പ്രതീക്ഷയായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് യുഎഇയില്‍ എത്തിയെങ്കിലും ക്വാറന്‍റീനിലാണ്.
പതിനൊന്നാം തീയതിക്ക് ശേഷമേ സ്റ്റോക്‌സിന്‍റെ സാന്നിധ്യം ടീമിന് ലഭ്യമാകൂ.
കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്.
അതിനാല്‍ തന്നെ ടീം ലൈനപ്പില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും മാറ്റത്തിന് തയ്യാറായേക്കില്ല.
ജോസ് ബട്‌ലര്‍ക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ തന്നെ ഓപ്പണറാവാനാണ് സാധ്യത.
സ്‌മിത്ത് മൂന്നാം നമ്പറിലും സഞ്ജു നാലാം നമ്പറിലും തുടര്‍ന്നേക്കും.
ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറുടെ പേസാക്രമണത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.
അരങ്ങേറ്റം മനോഹരമാക്കിയ കാര്‍ത്തിക് ത്യാഗിയെ ടീം ഇന്നും ആശ്രയിക്കുമെന്നുറപ്പ്.
Web Desk