സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍, ഉടന്‍ മറുപടിയുമായി ഗംഭീര്‍, ട്വിറ്ററില്‍ ക്രിക്കറ്റ് യുദ്ധം

First Published Sep 28, 2020, 9:30 AM IST

ദില്ലി: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സ‍ഞ്ജു സാംസണ്‍. ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ താരം രണ്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും അടിച്ചെടുത്തു. സഞ്ജുവിന് ഒരിക്കല്‍കൂടി കയ്യടിച്ച് മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തി. 

സഞ്ജുവിനെ പ്രശംസിച്ചുള്ള ശശി തരൂര്‍ എം പിയുടെ ട്വീറ്റ് പങ്കുവെച്ചാണ് ഗംഭീറിന്‍റെ വാക്കുകള്‍.
undefined
'സഞ്ജു മറ്റാരുടേയും പകരക്കാരനല്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണാണ്' മലയാളി താരം എന്നായിരുന്നു മുന്‍ വെടിക്കെട്ട് ഓപ്പണറുടെ ട്വീറ്റ്.
undefined
തരൂരിന്‍റെ ട്വീറ്റ് ഇങ്ങനെ'എന്തൊരു അവിശ്വസനീയ ജയമാണിത്. സഞ്ജുവിനെ ഒരു പതിറ്റാണ്ടായി അറിയാം. അടുത്ത എം എസ് ധോണിയാവുമെന്ന് സഞ്ജുവിന് 14 വയസുള്ളപ്പോഴേ അവനോട് പറഞ്ഞിരുന്നു. ആ ദിവസം ആഗതമായിരിക്കുന്നു. ഐപിഎല്ലിലെ രണ്ട് വിസ്‌മയ ഇന്നിംഗ്‌സുകളോടെ ലോകോത്തര താരത്തിന്‍റെ ഉദയം വ്യക്തമായിരിക്കുന്നതായും' തരൂര്‍ ട്വീറ്റ് ചെയ്തു.
undefined
ഈ ട്വീറ്റിനാണ് ഗൗതം ഗംഭീറിന്‍റെ മറുപടി.
undefined
ഇന്ത്യന്‍ ക്രിക്കറ്റില്‍സഞ്ജു സാംസണെ എന്നും പിന്തുണച്ചിട്ടുള്ള ആളാണ്ഗൗതം ഗംഭീര്‍.
undefined
ചെന്നൈക്കെതിരെ ആദ്യ മത്സരത്തിലെ തീപ്പൊരി പ്രകടനത്തിന് ശേഷവും സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു.
undefined
സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നതിനെതിരെ ഗംഭീര്‍ ആഞ്ഞടിച്ചു.
undefined
ഇന്ത്യ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീര്‍, മറ്റ് ഏത് ടീമും അവരുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ അന്ന് വ്യക്തമാക്കി.
undefined
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സാംസണ്‍ 42 ഏഴ് സിക്‌സുകള്‍ സഹിതം പന്തില്‍ 85 റണ്‍സെടുത്തു.
undefined
ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ 32 പന്തില്‍ ഒന്‍പത് സിക്‌സുകള്‍ സഹിതം 74 റണ്‍സും പേരിലാക്കി.
undefined
click me!