മുടക്കിയത് ഒന്നരലക്ഷം, ഒരു കട്ട ധോണി ആരാധകന്‍ ചെയ്‌തത്; വൈറലായി ചിത്രങ്ങള്‍

Published : Oct 16, 2020, 12:13 PM ISTUpdated : Oct 16, 2020, 01:39 PM IST

ചെന്നൈ: ക്രിക്കറ്റില്‍ എം എസ് ധോണിയുടെ കാലം കഴിഞ്ഞുവെന്ന വിമർശനം ശക്തമാണിപ്പോൾ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരാശപ്പെടുത്തുന്നതും ധോണിയുടെ വമ്പന്‍ ഇന്നിംഗ്‌സുകള്‍ പിറക്കാത്തതുമാണ് കാരണം. എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ചെന്നൈ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. എന്നാൽ ഈ വിമർശനങ്ങൾക്ക് ചെന്നൈ നായകന്റെ ആരാധക‍ൻ നൽകിയ മറുപടി ആരെയും അമ്പരപ്പിക്കുന്നതാണ്. 

PREV
112
മുടക്കിയത് ഒന്നരലക്ഷം, ഒരു കട്ട ധോണി ആരാധകന്‍ ചെയ്‌തത്; വൈറലായി ചിത്രങ്ങള്‍

ഇന്ത്യൻ ക്രിക്കറ്റ് എം എസ് ധോണിയെക്കാൾ മികച്ചൊരു ഫിനിഷറെ കണ്ടിട്ടില്ല എന്നത് വസ്‌തുതയാണ്. 
 
212

തോൽവി ഉറപ്പിച്ച എത്രയെത്ര കളികളിൽ ധോണി ഇന്ത്യയുടെയും ചെന്നൈ സൂപ്പ‍ർ കിംഗ്സിന്റെയും രക്ഷകനായിരിക്കുന്നു. 

312

എന്നാൽ ഐപിഎൽ പതിമൂന്നാം സീസണിൽ എത്തിനിൽക്കുമ്പോൾ ധോണിയുടെ ബാറ്റിംഗിന് പഴയ ശൗര്യമില്ല. 

412

ധോണിക്കെതിരായ വിമർശനങ്ങൾ ശക്തമായതോടെ ഉറച്ച പിന്തുണ അറിയിച്ചിയിരിക്കുകയാണ് തമിഴ്നാട്ടിലെ കടലൂർ സ്വദേശിയായ ഗോപീ‌കൃഷ്ണൻ.
 
512

വീടിന് മുഴുവൻ സിഎസ്‌കെയുടെ മഞ്ഞക്കളർ നൽകി. ഭിത്തികളിൽ ധോണിയുടെ ചിത്രവും സിഎസ്‌കെയുടെ ലോഗോയും. 

612

'ഹോം ഓഫ് ധോണി ഫാൻ' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

712

ഈ കൊവിഡ് കാലത്ത് ഒന്നരലക്ഷം രൂപയാണ് ഇതിനായി ഗോപീകൃഷ്ണൻ മുടക്കിയിരിക്കുന്നത്. 

812

ധോണി ആരാധകന്റെ വീടിന്റെ ചിത്രങ്ങൾ ചെന്നൈ സൂപ്പ‍‍ർ കിംഗ്സും സാമൂഹിക മാധ്യങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

912

ഇതിനകം 25000ത്തിലേറെ ലൈക്കുകളും നാലായിരത്തോളം റീ-ട്വീറ്റുകളും ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചു. 

1012

പ്രായം 39 ആയെങ്കിലും 'തല' ഫോമിലേക്ക് തിരിച്ചുവരും എന്ന ശുഭപ്രതീക്ഷയുണ്ട് ആരാധകരില്‍ പലര്‍ക്കും

1112

ശനിയാഴ്ച ഡൽഹി കാപിറ്റല്‍സിനെതിരെയാണ് ധോണി നയിക്കുന്ന ചെന്നൈയുടെ അടുത്ത മത്സരം.

1212

സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 133 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 47. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories