പത്ത് റണ്‍സ് മതി, കോലിയെ കാത്ത് ഒരു അപൂര്‍വ റെക്കോഡ്; നേട്ടം ഒന്നില്‍ ഒതുങ്ങില്ല

First Published Oct 5, 2020, 3:32 PM IST

ആദ്യ മൂന്ന് മത്സരങ്ങളില്‍ യഥാക്രമം മൂന്ന്, ഒന്ന്, 14 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. രാജസ്ഥാനെതിരെ പുറത്താവാതെ 72 റണ്‍സ് നേടിയ കോലി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് കോലി. 5502 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 181 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്.
undefined
ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മറ്റൊരു സുപ്രധാന നേട്ടംകൂടി കോലിയെ കാത്തിരിക്കുന്നു.
undefined
ഡല്‍ഹിക്കെതിരെ 10 റണ്‍സ് കൂടെ നേടാനായാല്‍ ടി20 ക്രിക്കറ്റില്‍ 9000 റണ്‍സ് നേടാന്‍ കോലിക്ക് സാധിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍, ഐപിഎല്‍, മറ്റു ടി20 മത്സരങ്ങള്‍ എല്ലാം കൂടെ ചേര്‍ത്തിട്ടാണ് ഇത്രയും റണ്‍സ്.
undefined
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. ലോകത്തെ ഏഴാമത്തെ താരമെന്ന നേട്ടവും കോലിയെ തേടിയെത്തും.
undefined
270 ടി20 ഇന്നിങ്‌സില്‍ നിന്ന് 8990 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 41.05ാണ് ശരാശരി. 134.25 സ്‌ട്രൈക്ക് റേറ്റ്. അഞ്ച് സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
undefined
ഐപിഎല്ലില്‍ 200 സിക്‌സുകള്‍ തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോഡും കോലിയെ കാത്തിരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താങ്ങളില്‍ ആറാമതാണ് കോലി.
undefined
ഇപ്പോല്‍ 192 സിക്‌സുകള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. എട്ട് സിക്‌സുകള്‍ നേടിയാല്‍ കോലിക്ക് നേട്ടം സ്വന്തമാക്കാം.
undefined
രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, എം എസ് ധോണി എന്നിവരാണ് നിലവില്‍ പട്ടികയിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
undefined
click me!