ഐപിഎല്‍: ബാംഗ്ലൂര്‍ നിലനിര്‍ത്തേണ്ട 3 താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി ബ്രയാന്‍ ലാറ, സൂപ്പര്‍ താരമില്ല

First Published Oct 12, 2021, 7:02 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഒരിക്കല്‍ കൂടി കിരീടമില്ലാതെ മടങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) അടുത്തവര്‍ഷം നടകുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍(IPL mega auction) നിലിനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara). ബാംഗ്ലൂരിന്‍റെ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സ് ലാറയുടെ പട്ടികയിലില്ലെന്നതും ശ്രദ്ധേയമാണ്. ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഓരോ ടീമിനും നിലനിര്‍ത്താനാവുക എന്നാണ് സൂചന.

വിരാട് കോലി: ആര്‍സിബി നിലനിര്‍ത്താനിടയുള്ള താരങ്ങളില്‍ സ്വാഭാവിക ചോയ്സാണ് വിരാട് കോലിയെന്ന് ലാറ പറയുന്നു.

ഗ്ലെന്‍ മാക്സ്‌വെല്‍: വന്‍തുകക്ക് ഈ സീസണില്‍ ടീമിലെത്തിയ മാക്സ്‌വെല്‍ പ്രതീക്ഷക്കൊത്ത പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ടുതന്നെ മാക്സ്‌വെല്ലിനെ അടുത്ത സീസണിലും ബാംഗ്ലൂര്‍ നിലനിര്‍ത്തണമെന്നും ലാറ പറയുന്നു

ദേവ്ദത്ത് പടിക്കല്‍: മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ആര്‍സിബി നിലനിര്‍ത്തേണ്ട മറ്റൊരു കളിക്കാരനെന്നും ലാറ പറയുന്നു.

എ ബി ഡിവില്ലിയേഴ്സ് അതിമാനുഷികന്‍ എന്നാണ് ആര്‍സിബി നായകന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്. മറ്റ് ബാറ്റ്സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്സ് വന്നത് ചൂണ്ടിയാണ് കോഹ്ലിയുടെ വാക്കുകള്‍.

എ ബി ഡിവില്ലിയേഴ്സ്: എ ബി ഡിവില്ലിയേഴ്സിനെ ബാഗ്ലൂല്‍ എന്തുകൊണ്ട് നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നും ലാറ വിശദീകരിക്കുന്നുണ്ട്. അടുത്ത സീസണാവുമ്പോഴക്കും 38 വയസാവുന്ന ഡിവില്ലിയേഴ്സിന് മറ്റ് ഫോര്‍മാറ്റില്‍ കളിക്കാത്തതിനാല്‍ ഐപിഎല്ലില്‍ തിളങ്ങുക ബുദ്ധിമുട്ടാവുമെന്നും ലാറ പറഞ്ഞു. ഈ സീസണില്‍ 15 മത്സരങ്ങളില്‍ 313 റണ്‍സാണ് ഡിവില്ലിയേഴ്സ് നേടിയത്.

യുസ്‌വേന്ദ്ര ചാഹല്‍: ആര്‍സിബിയുടെ എക്കാലത്തെയും വിശ്വസ്ത ബൗളറായ യുസ്‌വേന്ദ്ര ചാഹല്‍ ലാറയുടെ പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമായി.

click me!