എന്തൊരു ക്യൂട്ടാണ് സിവ; ധോണിപ്പടയുടെ ജയത്തിനായി കൈകൂപ്പി കുട്ടി താരം ഗാലറിയില്‍- ചിത്രം വൈറല്‍

Published : Oct 05, 2021, 12:38 PM ISTUpdated : Oct 05, 2021, 12:50 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനോട്(Delhi Capitals) അവസാന ഓവറില്‍ തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നിരയില്‍ തിളങ്ങിയത് ഒരു കുട്ടി താരം. സിഎസ്‌കെ നായകന്‍ എം എസ് ധോണിയുടെ(MS Dhoni) മകള്‍ സിവയാണ്(Ziva Dhoni) ഗാലറിയില്‍ താരമായത്. ചെന്നൈയുടെ ജയത്തിനായി ഗാലറിയിലിരുന്ന് കൈകൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു കുഞ്ഞു സിവ. ചിത്രം പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

PREV
17
എന്തൊരു ക്യൂട്ടാണ് സിവ; ധോണിപ്പടയുടെ ജയത്തിനായി കൈകൂപ്പി കുട്ടി താരം ഗാലറിയില്‍- ചിത്രം വൈറല്‍

മത്സരം അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ ചെന്നൈക്കായി പന്തെറിയാനെത്തിയത് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ. 

27

ഈസമയം സിഎസ്‌കെയുടെ വിജയത്തിനായി അമ്മ സാക്ഷിയുടെ മടിയിലിരുന്ന് കൈകൂപ്പി പ്രാര്‍ഥിക്കുന്ന സിവയുടെ ചിത്രം സ്റ്റേഡിയത്തിലെ ക്യാമറാമാന്‍ ഒപ്പിയെടുത്തു.  

37

ക്രിക്കറ്റ് മൈതാനങ്ങളിലെ കുട്ടി താരങ്ങളിലൊരാളായ സിവയുടെ മുന്‍ ചിത്രങ്ങള്‍ പോലെ ഈ ദൃശ്യവും സാമൂഹ്യമാധ്യമങ്ങളില്‍ ഉടന്‍ വൈറലായി. 

47

ഏറ്റവും ക്യൂട്ടായ ചിത്രം എന്ന വിശേഷണമാണ് ഇതിന് പല ആരാധകരും നല്‍കിയത്. ഈ ചിത്രം തന്‍റെ ദിനം മനോഹരമാക്കി എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്‌തു. 

57

എന്നാല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് വിക്കറ്റിന് തോറ്റു. അവസാന ഓവറില്‍ ആറ് റണ്‍സ് പ്രതിരോധിക്കാന്‍ ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്കായില്ല. 

67

ദുബായില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 136 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റിന് ഡല്‍ഹി മറികടക്കുകയായിരുന്നു. 

77

ഇതോടെ സീസണിലെ പത്താം ജയവുമായി ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. അക്‌സര്‍ പട്ടേലാണ് കളിയിലെ മികച്ച താരം. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories