മൈക്ക് ഹെസ്സന്‍
ന്യൂസീലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകന്‍ മൈക്ക് ഹെസ്സന്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുത. കൗമാര പ്രതിഭകളെ കണ്ടെത്തുന്നതിലും വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിലും ശ്രദ്ധേയനായ ഹെസ്സന്റെ തന്ത്രങ്ങളാണ് ആര്‍സിബിയുടെ കരുത്ത്. നാലാം നമ്പറില്‍ സ്ഥിരമായി അവസരം നല്‍കിയാല്‍ ഗ്ലെന്‍ മാക്‌സ്വെല്‍ മാച്ച് വിന്നറാകുമെന്ന ഹെസ്സന്റെ വാക്കുവിശ്വസിച്ചാണ് ആര്‍സിബി താരലേലത്തില്‍ 14.25 കോടി മുടക്കിയത്. 500 റണ്‍സനിടുത്ത് നേടിക്കഴിഞ്ഞ മാക്‌സവെല്‍, ഹെസ്സന്‍ പ്രവചിച്ചതുപോലെ ആര്‍സിബിയുടെ തലവര മാറ്റി.