സഞ്ജു അടുത്ത ധോണിയല്ല; തരൂരിനെ തിരുത്തി ശ്രീശാന്ത്

First Published Sep 28, 2020, 6:06 PM IST

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ധോണിയാണ് സഞ്ജു സാംസണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ അഭിപ്രായത്തോട് വിയോജിച്ച് മലയാളി താരം എസ് ശ്രീശാന്ത്.

സഞ്ജുവിനെ ഒരു ദശകമായി അറിയാമെന്നും പതിനാലാം വയസില്‍ സഞ്ജുവിനെ കണ്ടപ്പോള്‍ ഇന്ത്യയുടെ അടുത്ത ധോണിയാവുമെന്ന് പറഞ്ഞിരുന്നതായും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. അടുത്ത ധോണിയാവാനുള്ള ദിവസം വന്നെത്തിയിരിക്കുന്നുവെന്നും ഐപിഎല്ലിലെ ആദ്യ രണ്ട് ഇന്നിംഗ്സിലൂടെ ലോകോത്തര താരത്തെ ലഭിച്ചിരിക്കുന്നുവെന്നും ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചിരുന്നു.
undefined
സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് ശശി തരൂരിന്‍റെ ട്വീറ്റ്.
undefined
എന്നാല്‍ സഞ്ജു അടുത്ത ധോണിയല്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. സഞ്ജു ഒരേയൊരു സഞ്ജു സാംസണ്‍ ആണ്. 2015 മുതലെ സഞ്ജു എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കേണ്ടതായിരുന്നു. അവസരം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യക്കായും ഇതുപോലെ സഞ്ജു കളിക്കുമായിരുന്നു. ലോകകപ്പുകളും നേടിത്തരുമായിരുന്നു. പക്ഷെ...എന്ന അര്‍ധോക്തിയിലാണ് ശ്രീശാന്ത് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
undefined
തരൂരിന് മറുപടി നല്‍കി ശ്രീശാന്തിന്‍റെ ട്വീറ്റ്.
undefined
നേരത്തെ ശശി തരൂരിന്‍റെ ട്വീറ്റിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. സഞ്ജു അടുത്ത ധോണിയാണെന്ന തരൂരിന്‍റെ അഭിപ്രായത്തോട് സഞ്ജു ആരുടെയും പിന്‍ഗാമിയല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു സഞ്ജു സാംസണാണെന്നും ഗംഭീര്‍ കുറിച്ചിരുന്നു.
undefined
തരൂരിന്‍റെ അഭിപ്രായത്തോട് ഗംഭീറിന്‍റെ പ്രതികരണം.
undefined
ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണെ എന്നും പിന്തുണച്ചിട്ടുള്ള ആളാണ് ഗൗതം ഗംഭീര്‍. ചെന്നൈക്കെതിരെ ആദ്യ മത്സരത്തിലെ തീപ്പൊരി പ്രകടനത്തിന് ശേഷവും സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നതിനെതിരെ ഗംഭീര്‍ ആഞ്ഞടിച്ചിരുന്നു.
undefined
ഇന്ത്യ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീര്‍, മറ്റ് ഏത് ടീമും അവരുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ അന്ന് വ്യക്തമാക്കി.
undefined
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സാംസണ്‍ 42 പന്തില്‍ ഏഴ് സിക്‌സുകള്‍ സഹിതം 85 റണ്‍സെടുത്തിരുന്നു.
undefined
ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ 32 പന്തില്‍ ഒന്‍പത് സിക്‌സുകള്‍ സഹിതം 74 റണ്‍സും സഞ്ജു പേരിലാക്കി.
undefined
രാജസ്ഥാന്‍ ജയിച്ച രണ്ട് മത്സരങ്ങളിലും കളിയിലെ താരവും സഞ്ജുവായിരുന്നു. ഐപിഎല്ലില്‍ ആദ്യമായാണ് സഞ്ജു തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടുന്നത്.
undefined
click me!