കഷ്ടപ്പാടുകളെ ബൗണ്ടറി കടത്തി നേട്ടങ്ങളുടെ പിച്ചിലെത്തിയിട്ടും വന്നവഴി മറക്കാത്ത സെയ്നി

First Published Oct 1, 2020, 8:33 PM IST

ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നാടകീയ ജയം സമ്മാനിച്ചത് നവ്ദീപ് സെയ്നിയുടെ ബൗളിംഗ് മികവായിരുന്നു. ഈമികവിലേക്ക് സെയ്നി എത്തിയതിന് പിന്നിൽ അവിശ്വസനീയം എന്ന് കരുതാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്.

ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന മികവിലേക്കുള്ള നവ്ദീപ് സെയ്നിയുടെ യാത്ര അവിശ്വസനീയമാണ്. ഹരിയാനയിലെ കർണാൽ സ്വദേശിയ നവദീപ് നേരം പോക്കിനാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ടെന്നിസ് ബോളിൽ അതിവേഗം കണ്ടെത്തിയ നവദീപിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത് ഡൽഹി ഫാസ്റ്റ് ബൗളറായ സുമിത് നർവാലായിരുന്നു.
undefined
സുമിത്തിന്റെ നിർദേശത്തെ തുടർന്ന് നവ്ദീപ് അഞ്ചു വ‍ർഷം മുൻപ് നെറ്റ്സ് ബൗളറായി ദില്ലിയിലെത്തി. അതുവരെ ടെന്നിസ് ബോളിൽ മാത്രം കളിച്ചിരുന്ന നവദീപിന് ആദ്യമായി ക്രിക്കറ്റ്ബോളിൽ പരിശീലനം തുടങ്ങിയപ്പോൾ ഒരുകാര്യം മനസ്സിലായി. മൂന്നോവ‍ർ തികച്ച് ഒരേ വേഗത്തിൽ പന്തെറിയാനുള്ള ശാരീരികക്ഷമതയില്ല.
undefined
അങ്ങനെയാണ് നവ്ദീപ് നാസി‍ർ ജംഷെദ് എന്ന ഫിസിക്കൽ ട്രെയ്നറുടെ അടുത്തെത്തുന്നത്. അപ്പോൾ 62 കിലോ മാത്രമായിരുന്നു നവ്ദീപിന്റെ ഭാരം.ജിമ്മിലെ പരിശീലനത്തിനോ, ആവശ്യമായ പോഷകാഹാരം കഴിക്കാനോ ഡ്രൈവറുടെ മകനായ നവദീപിന് കഴിയുമായിരുന്നില്ല. ആഴ്ചയിൽ മൂന്ന് ദിവസം പത്ത് കിലോമീറ്റ‍ർ ഓടുന്നതായിരുന്നു കായികക്ഷമത നിലനി‍ർത്താനുള്ള പരിശീലനം.
undefined
ദക്ഷിണ ദില്ലിയിലെ ഒറ്റമുറിയിൽ അഞ്ചുപേ‍ർക്ക് ഒപ്പമായിരുന്നു താമസം. യുവതാരത്തിന്‍റെ ബൗളിംഗ് മികവ് മനസ്സിലാക്കിയ നാസി‍ർ മെലിഞ്ഞുണങ്ങിയ നവ്ദീപിനെ ഏറ്റെടുത്തു. തന്‍റെ ജിമ്മിൽ കഠിന പരിശീലനവും പോഷകാഹാരവും നൽകി. മൂന്നുമാസത്തിനകം പതിനഞ്ച് കിലോ കൂടി. ഫാസ്റ്റ് ബൗള‍ർക്ക് വേണ്ട ഫിറ്റ്നസ് കൈവരിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
undefined
ഡൽഹി രഞ്ജി ടീമിലും ഇന്ത്യ എ ടീമിലും മൂന്ന് കോടി രൂപയ്ക്ക് റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലുമെത്തി. നേട്ടങ്ങൾ കണ്ണടച്ച് തുറക്കും വേഗത്തിൽ കൈവശപ്പെടുത്തിയെങ്കിലു നവദീപ്വന്നവഴി മറന്നില്ല.
undefined
ആ‍ർ സി ബിയിൽ നിന്ന് കിട്ടിയ പ്രതിഫലത്തിന്‍റെ 20 ശതമാനം നാസി‍ർ ജംഷെദിന് നൽകി. ഒന്നുമില്ലാതിരുന്നപ്പോൾ നിങ്ങളെനിക്ക് എല്ലാം നൽകി. ഇപ്പോൾ എനിക്കെല്ലാമുണ്ട് എന്ന് പറഞ്ഞാണ് നവ്ദീപ് തനിക്ക് പണം നൽകിയതെന്നും നാസി‍ർ ജംഷെദ് പറയുന്നു. വൈകാതെ നവ്ദീപ് ഇന്ത്യൻ സീനിയർ ടീമിലുമെത്തി.
undefined
click me!